Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ തമിഴ്നാട്ടിലേക്ക് നോക്കുകയാണ്.. അങ്ങിനെ ഒരാൾ... ഈശ്വരാ'; സന്ദീപ് വാര്യർക്കൊപ്പമെന്ന് രാമസിംഹന്‍

പാലക്കാട്: സാമ്പത്തിക അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് ജി വാര്യരെ നീക്കിയത് ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. ബിജെപി അണികളില്‍ വലിയൊരു പക്ഷവും നേതൃത്വത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉന്നയിക്കുന്നു.

കെ സുരേന്ദ്രന് നേര്‍ക്കാണ് വിമര്‍ശന ശരങ്ങള്‍. അതിനിടെ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി സംവിധായകനും ബിജെപി നേതാവുമായ രാമസിംഹന്‍ അബൂബക്കര്‍ രംഗത്ത് വന്നിരിക്കുന്നത്.

1

സന്ദീപ് വാര്യരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് രാമസിംഹന്‍ അബൂബക്കറുടെ ഫേസ്ബുക്ക് പേജിലുളളത്. 'സന്ദീപ് വാര്യർ ഞാൻ കൂടെയുണ്ടാകും' എന്നാണ് രാമസിംഹന്‍ അബൂബക്കറുടെ ആദ്യത്തെ പോസ്റ്റ്. 'പിന്നാലെ നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും. കാലം സാക്ഷി'. എന്നും രാമസിംഹന്‍ അബൂബക്കർ കുറിച്ചിരിക്കുന്നു.

2

'ആരും ആരെയും കണ്ടിട്ടല്ല ഈ പ്രസ്ഥാനം ജനിച്ചത്. ധാർമികത കണ്ടിട്ട് തന്നെയാണ്' എന്നും 'എന്റെ നേരെ വിരൽ ചൂണ്ടിയാൽ ഞാൻ ഉത്തരം പറയണം, നിങ്ങളുടെ നേരെ ചൂണ്ടിയാലോ???' എന്നും രാമസിംഹന്‍ അബൂബക്കർ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'കളകൾ വിളകളെ വെട്ടുന്നകാലം' എന്ന് പോസ്റ്റ് ചെയ്തത് കൂടാതെ 'കെജെപി' എന്നെഴുതി പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലിയും രാമസിംഹന്‍ അബൂബക്കറുടെ ഫേസ്ബുക്ക് പേജിലുണ്ട്.

3

'കോറി മുതലാളിക്കെതിരെ കട്ടയ്ക്ക് നിന്നത് മുതൽ ഒരു നടയടി പ്രതീക്ഷിച്ചു' എന്നും രാമസിംഹന്‍ അബൂബക്കർ കുറിച്ചിരിക്കുന്നു. രാമസിംഹന്‍ അബൂബക്കറുടെ മറ്റൊരു കുറിപ്പ് ഇങ്ങനെ: ' അഭിമാനപൂർവ്വം പ്രവർത്തനം നടത്തുന്നവരെ ജനങ്ങൾ കൈവിടില്ല അവർക്കെതിരെ ആരോപണം ഉന്നയിക്കാൻ എളുപ്പമാണ് പക്ഷേ അത് തെളിയിക്കാനുള്ള നട്ടെല്ല് ഉന്നയിക്കുന്നവർക്കുണ്ടാവണം..

അതിനു കഴിയുന്നില്ലെങ്കിൽ പക അല്ലെങ്കിൽ കൊതിക്കെറുവ് എന്നാണ് പറയുക, ഈ തന്ത്രം പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്.

4

പണ്ട് ഒരു അഴിമതിയുടെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തിയ പ്രമുഖരുടെ അവസ്ഥ ഇന്നെന്താണെന്ന് ഏവർക്കും അറിയാം... എനിക്കെതിരെയും ഒന്നോങ്ങിയതാണ് സിനിമയുടെ പേരിൽ പക്ഷേ മറ്റുള്ളവരെപ്പോലെ മിണ്ടാതിരിക്കില്ല എന്നറിയുന്നത് കൊണ്ട് നാവ് പിൻവലിച്ചതാണ്. എന്നാലും ചില ഒട്ടു സ്രാവുകൾ കുത്തി നോക്കുന്നുണ്ട് അത് നടക്കട്ടെ.. പകയുള്ളവർ ഒരുവനെ ഒതുക്കാൻ ഏത് വഴിയും സ്വീകരിക്കും എന്നതാണ് സത്യം.. അതൊക്കെ കാലം വെളിപ്പെടുത്തുകയും ചെയ്യും...

Nikhila Vimal: സിംപിൾ സുന്ദരിയായി നിഖില വിമൽ... കൊച്ചിയിൽ തരംഗമായി നടി, ചിത്രങ്ങൾ കാണാം

5

ഒരു കാര്യത്തിലെ ദുഖമുള്ളൂ ഒരുപാട് പ്രതീക്ഷകൾ വച്ചു പുലർത്തിയ ഒരു സമൂഹമുണ്ട് അവരുടെ പ്രതീക്ഷകളാണ് പൊലിയുന്നത്.. ഞങ്ങൾക്ക് ശേഷം പ്രളയം എന്ന മനോഭാവത്തിന് വലിയ വില നൽകേണ്ടി വരും.. അതുറപ്പാണ്... ഞങ്ങൾ തമിഴ്നാട്ടിലേക്ക് നോക്കുകയാണ്.. അങ്ങിനെ ഒരാൾ.... ഈശ്വരാ.....'' നിരവധി പേർ സന്ദീപ് വാര്യരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+