Get Updates
Get notified of breaking news, exclusive insights, and must-see stories!

#RapeIsNotAJoke- 'മാപ്പ് പറഞ്ഞിട്ട് ഇനി രമേശ് ചെന്നിത്തല മറ്റെന്തെങ്കിലും പറയാന്‍ വാ തുറന്നാല്‍ മതി'

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് കാമ്പയിന്‍. റേപ്പ് ഈസ് നോട്ട് എ ജോക്ക്, ചെന്നിത്തല ഷുഡ് അപ്പോളജൈസ് എന്നീ ഹാഷ്ടാഗുകളാണ് ഫേസ്ബുക്കില്‍ വൈറല്‍ ആയിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ആയിരുന്നു രമേശ് ചെന്നിത്തലയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍...

മാപ്പുപറഞ്ഞിട്ട് വാ തുറന്നാല്‍ മതി

പ്രതിപക്ഷ നേതാവിന്റെ കസേരയ്ക്ക് ഒരു വിലയുണ്ട്. റേപ്പിസ്റ്റ് തമാശ പറഞ്ഞുചിരിക്കാനല്ല ആ കസേര. മാപ്പ് പറഞ്ഞിട്ട് ഇനി രമേശ് ചെന്നിത്തല മറ്റെന്തെങ്കിലും പറയാന്‍ വാ തുറന്നാല്‍ മതി എന്നാണ് അഡ്വ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

അശ്ലീല ചിരി

അതിക്രൂരമായ ഒരു പീഡനത്തെ എത്ര നിസാരമായാണ് സ്വഭാവികമായ ഒരു തമാശ കണക്കെ പ്രതിപക്ഷനേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ ഒരു വ്യക്തി ചിരിച്ചു തള്ളുന്നത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ടുള്ള ഇത്തരം അശ്ലീലചിരികളെ ഇന്നാട്ടിലെ സ്ത്രീകള്‍ ഭയക്കേണ്ടതായിട്ടുണ്ട്- ദുര്‍ഗ്ഗ മാലതിയുടെ പ്രതികരണം ഇങ്ങനെ

കെപിസിസി പ്രസിഡന്റിന് പറ്റിയ നേതാവ്

ആരോഗ്യ മന്ത്രിയെ റോക്ക് ഡാന്‍സര്‍ എന്ന് വിശേഷിപ്പിച്ച ആളാണ് കെപിസിസി പ്രസിഡന്റ് അതിലും ജീര്‍ണിച്ച വാക്കുകളുമായാണ് ഇന്ന് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നത് എന്നാണ് അഭിജിത്ത് സിസി പറയുന്നത്.

റേപ്പിസിറ്റ് ചിരി

ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതിവച്ചിട്ടുണ്ടോ എന്ന റേപ്പ് ജോക്ക് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഒരു റേപ്പിസ്റ്റ് ചിരി ഉണ്ടായിരുന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകയായ മനില സി മോഹന്‍ പറയുന്നത്. ഇത് രാഷ്ട്രീയ വിരോധത്തില്‍ നിന്ന് വന്ന റേപ്പ് ജോക്കല്ല. ഒരു ശരാശരി ആണില്‍ നിന്ന് വന്ന റേപ്പ് ജോക്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് കലര്‍ന്ന് പോയതാണ് എന്നും മനില പറയുന്നു.

മാപ്പര്‍ഹിക്കുന്നില്ല

ഇത്രയും മോശമായ രീതിയില്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അര്‍ഹിക്കുന്നില്ല എന്നാണ് ആദം ഹാരി എഴുതുന്നത്. പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്നും ആദം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+