അപൂര്‍വ്വ വീഡിയോ! പെട്രോളിന് 7 പൈസ കൂട്ടിയപ്പോള്‍ കാളവണ്ടിയില്‍ പാര്‍ലമെന്റില്‍ പോയ വാജ്പേയി!
ദില്ലി/തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. മിക്കയിടത്തും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കവിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ ഡീസലിനും 100 കടന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും പലയിടത്തും പ്രതിഷേധങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും രാജ്യം മുഴുവന്‍ ആഞ്ഞടിക്കും വിധത്തില്‍ ഒരു പ്രതിഷേധം ഒരുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടും ഇല്ല.
ഈ സമയത്താണ് ഒരു അപൂര്‍വ്വ വീഡിയോയും ആയി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ എബി വാജ്പേയിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റേതാണ് വീഡിയോ. വിശദാംശങ്ങള്‍...
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

7 പൈസ കൂട്ടിയപ്പോള്‍
1973 ലെ അപൂര്‍വ്വ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 7 പൈസ വില കൂട്ടിയതിന് എതിരെ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റേതാണ് വീഡിയോ. എന്തായാലും ഈ ഘട്ടത്തില്‍ ബിജെപിയെ പരിഹസിക്കാനുള്ള മികച്ച ഉപായം തന്നെ ആണ് ഈ വീഡിയോ.

കാളവണ്ടിയില്‍
പ്രതിഷേധത്തിന്റെ ഭാഗമായി അന്ന് അടല്‍ ബിഹാരി വാജ്പേയി എത്തിയത് കാളവണ്ടിയില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് അത്തരമൊരു പ്രതിഷേധം സാധ്യമാവില്ലെന്നും തരൂര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. കാരണം, പാര്‍ലമെന്റില്‍ ഇപ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തന്നെ.

വിലവര്‍ദ്ധന മാത്രമല്ല
അന്ന് വാജ്പേയിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലെ വിഷയം പെട്രോള്‍ വില വര്‍ദ്ധന മാത്രം ആയിരുന്നില്ല. ഓര്‍ഡിനന്‍സ് മുഖേന ടാക്സ് ഏര്‍പ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നതായിരുന്നു സമരത്തില്‍ ഉയര്‍ന്ന ഒരു പ്ലക്കാര്‍ഡ്. അഴിമതിയും നികുതി ഈടാക്കലും ചേര്‍ന്നാല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന് സമമാണെന്നതായിരുന്നു മറ്റൊന്ന്.

ദാരിദ്ര്യം ഇല്ലാതാക്കാനോ ദരിദ്രരെ ഇല്ലാതാക്കാനോ
ഗരീബീ ഹഠാവോ എന്നതായിരുന്നു അന്നത്തെ ഇന്ദിരാഗാന്ധിയുടെ മുദ്രാവാക്യം. മണ്ണെണ്ണയ്ക്ക് നികുതി ഏര്‍പ്പെടുത്തിയത് ദാരിദ്രം ഇല്ലാതാക്കാനാണോ അതോ ദരിദ്രരെ ഇല്ലാതാക്കാനാണോ എന്ന ചോദ്യവും സമരം ഉയര്‍ത്തിയിരുന്നു. പെട്രോളിന് ഏഴ് പൈസ കൂട്ടുമ്പോള്‍ നികുതിയായി 100 പൈസ കൂട്ടുന്നത് ക്രിമിനല്‍ കൊള്ളയാണെന്നും ആ സമരത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു.

അത്ര പിറകോട്ട് പോകണ്ട
പെട്രോള്‍ വിലയുടെ കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ തരൂര്‍ പോയത് പോലെ അരനൂറ്റാണ്ടൊന്നും പിറകോട്ട് പോകേണ്ടതില്ല (1973 ല്‍ ബിജെപി രൂപീകരിച്ചിട്ടില്ല). രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ സ്കൂട്ടര്‍ തള്ളി സമരം ചെയ്യുന്ന ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ട്.

അയല്‍ രാജ്യങ്ങളേക്കാള്‍
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊല്ലുന്ന വിലയാണ് പെട്രോളിനും ഡീസലിനും ഇവിടെയുള്ളത്. സാമ്പത്തികമായി ഇന്ത്യയേക്കാള്‍ ഏറെ പിറകില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ പോലും ഇന്ധന വില കുറവാണ്. ഇന്ത്യയില്‍ ഇന്ധന വിലയേക്കാള്‍ കൂടുതല്‍ നികുതികളാണ് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നത്.
കിടിലന്‍ സെക്സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications