Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിൽ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങൾ; വൈറലായി കുറിപ്പ്

പുതുതലമുറ നടന്മാരിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ ഫഹദിന്റെ അടുത്ത കാലത്ത് ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രവും മാലിക് തന്നെയാണ്

മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം മാലിക്കിലൂടെ വീണ്ടും തന്റെ അഭിനയ മികവ് അടിവരയിട്ടിരിക്കുകയാണ് ഫഹദ് ഫാസിൽ. ചിത്രവുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ വിവാദങ്ങളും ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുമ്പോഴും ഫഹദിന്റെ പ്രകടനം എല്ലാവരും എടുത്ത് പറഞ്ഞ ഒന്നായിരുന്നു. പുതുതലമുറ നടന്മാരിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ ഫഹദിന്റെ അടുത്ത കാലത്ത് ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രവും മാലിക് തന്നെയാണ്.

ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും

1

അതിന് പ്രധാന കാരണം മാലിക്കിനായി ഫഹദ് എടുത്ത പരിശ്രമം കൂടിയാണ്. ചെറുപ്പകാലത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ 15 കിലോയോളം കുറച്ച് വലിയ മാറ്റവുമായാണ് അദ്ദേഹമെത്തിയത്. കഥാപാത്രമായ ശേഷവും അദ്ദേഹം ഞെട്ടിപ്പിച്ചുവെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗവും. അത്തരത്തിലൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. മോഹൻലാലും മമ്മൂട്ടിയടക്കമുള്ള ലെജൻഡ്സ് ഫഹദിൽ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങൾ എന്ന തലക്കെട്ടോടെ സിജിൻ വിജയനെന്നയാളാണ് മൂവി സ്ട്രീറ്റിൽ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്.

2

ലാലേട്ടനും മമ്മുക്കയും ഉൾപ്പടെയുള്ള ലെജൻഡ്സിന് ഫഹദ് ഫാസിലിൽ നിന്ന് പഠിക്കാവുന്ന ചിലത് ഉണ്ട് എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്തുകൊണ്ടാണ് ഇവർ തുടർച്ചയായി വളരെ മോശം സ്ക്രിപ്റ്റുകൾക്ക് നിരന്തരം തല വെക്കുന്നത് എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ...? നല്ല മേക്കേഴ്‌സ് വന്നിട്ട് പോലും പലപ്പോഴും വലിയ പരാജയങ്ങൾ ഉണ്ടാവുന്നതിന്റെ കാരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ...? എന്ന് പോസ്റ്റിൽ ചോദിക്കുന്നു.

3

അമൽ നീരദ്, അൻവർ റഷീദ് ഉൾപ്പടെ ഒരുപാട് പുതിയ ഫിലിം മേക്കേഴ്സിന് മലയാള സിനിമയിലേക്ക് നല്ല എൻട്രി കൊടുത്ത ആളാണ്‌ മമ്മുക്ക. അവർ കഴിവുള്ളവർ ആയിരുന്നു, അവരുടെ സബ്ജെക്റ്റും അതിന്റെ ട്രീറ്റ്മെന്റും മികച്ചതായിരുന്നു. പക്ഷേ, വളരെ മോശം സെലെക്ഷൻ മൂലം അതിലധികം പരാജയങ്ങളും മമ്മൂട്ടിക്ക് സംഭവിച്ചിട്ടുണ്ട്. മോഹൻലാലും ഇത് സംഭവിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

4

"അവർ ആർട്ടിസ്റ്റ് ആണ്, അതുപോലെ തന്നെ പ്രൊഫഷണൽസും ആണ്. ആ പ്രൊഫഷനലിസത്തിന്റെ കാര്യത്തിൽ അവർക്ക് ഫോളോ ചെയ്യാവുന്ന മികച്ച മാതൃക ആണ് ഫഹദ് ഫാസിൽ. പ്രൊഫഷണലിസം എന്ന് പറയുന്ന സാധനം കിട്ടുന്ന കൂലിയെ മാത്രം മാനദണ്ഡപ്പെടുത്തി ഉള്ളതല്ലല്ലോ, നിലനിൽപ്പും തിരഞ്ഞെടുപ്പും തീരുമാനങ്ങളും എടുക്കുന്ന പണിയുടെ ക്വാളിറ്റിയും ഒക്കെ ഒരുപോലെ കൺസിഡർ ചെയ്യപ്പെടണം, പെർഫോമൻസിന്റെ ക്വാളിറ്റി മാത്രമല്ല ആധാരം എന്ന് തന്നെയാണ് പറഞ്ഞത്."

5

ഏട്ടനും ഇക്കയും ഉൾപ്പടെ ഉള്ള മുതിർന്ന താരങ്ങൾ പലരും അവരുടെ പ്രൊഫഷണൽ സ്പേസിൽ ഒട്ടും അപ്ഡേറ്റഡ് അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടെക്‌നിക്കലി അപ്ഡേറ്റഡ് ആയ ഒരു മരക്കാറോ പൊളിറ്റിക്കലി മികച്ച ഒരു മുന്നറിയിപ്പോ അങ്ങനെ വല്ലപ്പോഴും സംഭവിക്കുന്ന നല്ല ക്രാഫ്റ്റും കാമ്പുമുള്ള അപൂർവതകളിൽ പരിഹരിക്കപ്പെടുന്ന പ്രശ്നമല്ലിത്. ഈ അടുത്ത കാലത്ത് നന്നായി ഉപയോഗിക്കപ്പെട്ടതിലും അധികം മോശമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് മോഹൻലാലും മമ്മൂട്ടിയും.

6

ഫഹദിന്റെ കരിയറിൽ രണ്ട് തവണ ആണ് അയാൾക്ക് ബ്രേക്ക്‌ എടുക്കേണ്ടി വന്നിട്ടുള്ളത്, ഒന്ന് കയ്യെത്തും ദൂരത്ത് എന്ന സിനിമക്ക് ശേഷവും മറ്റൊന്ന് മഹേഷിന്റെ പ്രതികാരം എന്ന സിനിമക്ക് മുൻപുമാണ്, മഹേഷ്‌ അയാൾ ചെയ്യുന്നത് കമ്മിറ്റ് ചെയ്ത മറ്റ് പടങ്ങളുടെ അഡ്വാൻസ് തിരിച്ചു കൊടുത്താണ് എന്നോർക്കണം.പിന്നീടുള്ള അയാളുടെ മുഴുവൻ പരിപാടികളും വെൽ പ്ലാൻഡ് ആയിരുന്നു, അയാളതിൽ വിജയിച്ചിട്ടുമുണ്ട്. നിരന്തരം അപ്ഡേറ്റെഡ് ആവാൻ അയാൾ സ്വയം തയ്യാറായിട്ടുണ്ട്, പ്രൊഡ്യൂസ് ചെയ്ത സിനിമകൾ അത്രയും കിടിലൻ ആണ്.

Recommended Video

cmsvideo
    story of Beemapally and the connection between the incident Malik Movie
    7

    "അത് തന്നെയാണ് അയാളുടെ ക്വാളിറ്റിയും, ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷം നമ്മുടെ മുതിർന്ന താരങ്ങൾ ആ ക്വാളിറ്റി കാണിച്ചിട്ടില്ല. പിൽക്കാലത്ത് ജയറാം ഉൾപ്പടെയുള്ള താരങ്ങൾക്ക് സംഭവിച്ചതുകൂടി കൂട്ടി വായിക്കാം." സിനിമയും കാഴ്ചക്കാരും നിരന്തരം മാറുന്നുണ്ട്, അത്ര തന്നെ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+