Get Updates
Get notified of breaking news, exclusive insights, and must-see stories!

വധശിക്ഷ നടപ്പിലാക്കുന്ന താലിബാനും ജയിൽ പുള്ളികൾക്ക് നല്ല ഭക്ഷണം കൊടുക്കുന്ന പരിഷ്‌കൃതസമൂഹവും- രണ്ട് കുറിപ്പുകൾ

ഉത്ര വധക്കേസിൽ (Uthra Murder Case) പ്രതിയായ ഭർത്താവ് സൂരജിന് (Sooraj) വധശിക്ഷ (Death Penalty) ലഭിക്കാത്തതിൽ പലരും വലിയ പ്രതിഷേധത്തിലാണ്. ആ പ്രതിഷേധങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളുടെ കമന്റ് ബോക്‌സുകളിലും എല്ലാം നിറഞ്ഞു കവിയുകയായിരുന്നു കഴിഞ്ഞ ദിവസം. ഒരു കൊലപാതക കേസിൽ പ്രതിയ്ക്ക് വധശിക്ഷ നൽകുന്നതോടെ ഇരയ്ക്ക് നീതി ലഭിക്കുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

പല പരിഷ്‌കൃത സമൂഹങ്ങളുടെ അവരുടെ ശിക്ഷാ വിധികളിൽ നിന്ന് വധശിക്ഷ എടുത്തുമാറ്റിക്കൊണ്ടിരിക്കുകയാണ്. വധശിക്ഷ എന്നത് സ്‌റ്റേറ്റ് നടപ്പിലാക്കുന്ന കൊലപാതകം ആണെന്നും പരിഷ്‌കൃത സമൂഹങ്ങൾ വിലയിരുത്തുന്നു. സൂരജിന് വധശിക്ഷ നൽകാൻ ആഹ്വാനം ചെയ്യുന്നവർക്കിടയിലേക്ക് ഇത്തരമൊരു ചർച്ചയുടെ വാതിൽ തുറന്നിടുകയാണ് മാധ്യമ പ്രവർത്തകനായ ഇ സനീഷും സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനും ആയ ബഷീർ വള്ളിക്കുന്നും. അവരുടെ കുറിപ്പുകൾ വായിക്കാം.

1

വധശിക്ഷ നടപ്പാക്കുന്നവരാണ് താലിബാൻ. പരസ്യമായി കെട്ടിത്തൂക്കി കൊല്ലും. അവരുടേതായ, എഴുതി വെച്ച നിയമത്തിന്റെ, പ്രോസസ് പൂർത്തിയാക്കിയാണ് കുറ്റവാളികളെന്ന് അവർക്ക് ബോധ്യം വന്നവരെ അവരും കൊല്ലുന്നത്.
താലിബാൻ അതി പ്രാകൃതരും, മനുഷ്യവിരുദ്ധരുമാണ്. പഴഞ്ചൻ ബോധ്യങ്ങളാണ് അവരെ നയിക്കുന്നത് . നമ്മൾ അവരിൽ പെട്ടവരല്ല. താലിബാനെ അതിഭീകരമായി ചീത്ത വിളിച്ചവരൊക്കെയും ഇപ്പോൾ വധശിക്ഷയ്ക്കായി വാദിക്കുന്നത് നല്ല തമാശയുണ്ടാക്കുന്നുണ്ട്.

2

താലിബാനിൽ നിന്ന് , അത്തരം പ്രാകൃതത്വങ്ങളിൽ നിന്ന് എത്രത്തോളം എങ്ങനെയൊക്കെ പുരോഗമിക്കാനാകും എന്ന നിരന്തരമായ ശ്രമം കൂടെയാണ് ഇതര മനുഷ്യസമൂഹങ്ങളുടെയും നിയമസംവിധാനങ്ങളുടെയും ഇത് വരെയുള്ള ലോകജീവിതം.

ഒറ്റബുദ്ധികൾ നിയമമുണ്ടാക്കിയിരുന്നെങ്കിൽ സൂരജ് പ്രോ-മാർ ലോകം ഭരിച്ചേനേ. അങ്ങനെയല്ല, ബുദ്ധിജീവികളുണ്ടാക്കിയ നിയമത്താലാണ് നാട് പരിരക്ഷിക്കപ്പെട്ടിരിക്കുന്നത്.
ഭാഗ്യം.

ഇ സനീഷിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

3

ബഷീവള്ളിക്കുന്നിന്റെ കുറിപ്പ്...

ഉത്ര വധക്കേസിൽ അവന് കിട്ടിയത് ഇരട്ട ജീവപര്യന്തമാണ്. അതായത് ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കണം. അത്രയും കാലം അവനെ തീറ്റിപ്പോറ്റേണ്ടേ? കുറെ കാശ് ചിലവാകില്ലേ.

ഭയങ്കര ചോദ്യമാണ്. പുതുക്കിയ ജയിൽ മെനു വരെ പ്രദർശിപ്പിച്ചാണ് ചോദ്യം. തോരനും സാമ്പാറും എരിശേരിയും പുളിശേരിയുമൊക്കെ കൊടുത്ത് ഇവന്മാരെ തീറ്റിപ്പോറ്റിയിട്ട് എന്ത് കാര്യം... ഒരൊറ്റ തൂക്ക് കയർ ചിലവാക്കിയാൽ ഈ കാശൊക്കെ ലാഭിച്ചു കൂടെ എന്നും ചോദ്യമുണ്ട്.

4

നീതിന്യായ വ്യവസ്ഥ നടത്തിക്കൊണ്ട് പോകൽ ഒരു ഫ്രീ ഓഫ് കോസ്റ്റ് പരിപാടിയല്ല. അത് ഒരു സാമൂഹിക വ്യവസ്ഥിതിയുടെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു സെഗ്‌മെന്റാണ്. അതിന് ചിലവഴിക്കുന്ന പണം ആ സാമൂഹിക വ്യവസ്ഥിതിയുടെ എല്ലാ തലങ്ങളേയും ജീവിപ്പിച്ചു നിർത്തുന്ന ഒന്നാണ്. ആ വ്യവസ്ഥ താറുമാറായാൽ മൊത്തം വ്യവസ്ഥിതി തന്നെ താറുമാറാകും.

ജയിൽ പുള്ളികൾക്ക് നല്ല ഭക്ഷണവും താമസ സൗകര്യങ്ങളും കൊടുക്കുന്നത് ഒരു പരാജയപ്പെട്ട സമൂഹത്തിന്റെ ലക്ഷണമല്ല, ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്. കുറ്റവാളികളെ പട്ടിണിക്കിട്ട് കൊന്ന് നിയമവ്യവസ്ഥ സംരക്ഷിക്കാനല്ല ജയിലുകൾ ഉണ്ടാക്കിയിട്ടുള്ളത്. അവരെ സ്വാഭാവിക മനുഷ്യരാക്കി പരിവർത്തിപ്പിക്കാനുള്ളതാണ് അത്.

5

ഉത്രയുടെ കേസിൽ അവന് ഇരട്ട ജീവപര്യന്തമാണ് ലഭിച്ചിട്ടുള്ളത്. പതിനേഴ് വർഷത്തെ തടവ് കഴിഞ്ഞ ശേഷമേ ജീവപര്യന്തത്തിന്റേത് തുടങ്ങുകയുള്ളൂ എന്നാണ് മനസ്സിലായത്. അതായത് ഏതാണ്ട് ജീവിതാന്ത്യം വരെ ജയിലഴിക്കുള്ളിൽ ആയിരിക്കും. ലഭിക്കാവുന്ന ശക്തമായ ശിക്ഷ തന്നെയാണ് അവന് കിട്ടിയിട്ടുള്ളത്. ഒരാളെ തൂക്കിക്കൊന്നാൽ മാത്രമേ നീതിയാകൂ എന്നൊക്കെ കരുതുന്നത് വെറുതെയാണ്. പാമ്പ് കടിയേല്പിച്ച് കൊന്ന ഒരു അപൂർവ കേസിൽ ഇത്തരമൊരു കുറ്റമറ്റ കേസന്വേഷണവും വിധിയും ഉണ്ടായി എന്നത് തന്നെ ആശ്വാസമുള്ള ഒരു കാര്യമാണ്.

6

വംശഹത്യക്ക്‌ നേതൃത്വം കൊടുത്തവരൊക്കെ രാജ്യം ഭരിക്കുന്ന കാലമാണ് നമ്മുടേത്. പൊതുബോധത്തിന്റെ നിലവാരവും വകതിരിവുമൊക്കെ മനസ്സിലാക്കാൻ അതൊക്കെ തന്നെ ധാരാളമാണ്. ആ പൊതുബോധത്തിന്റെ രതിമൂർച്ചക്ക് അനുസരിച്ചു എപ്പോഴും വിധിയുണ്ടായില്ല എന്ന് വരും. അതുകൊണ്ട് ആവേശം ഒരു പൊടിക്ക് കുറക്കുന്നത് നല്ലതാണ്.- ബഷീർ വള്ളിക്കുന്ന് അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കുന്നു.

7

ഉത്ര വധക്കേസിൽ ഭർത്താവായ സൂരജിന് കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തമാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിന് മുന്പായി 17 വർഷത്തെ ജയിൽ ശിക്ഷ വേറേയും അനുഭവിക്കണം. വിഷം നൽകി പരിക്കേൽപിച്ച കുറ്റത്തിന് 328-ാം വകുപ്പ് പ്രകാരം പത്ത് വർഷത്തെ തടവ് വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിനാണ് 201-ാം വകുപ്പുപ്രകാരമുള്ള ഏഴ് വർഷത്തെ തടവ് ശിക്ഷ. കൊലപാതകശ്രമത്തിന് 307-ാം വകുപ്പ് പ്രകാരം ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം, ഈ മൂന്ന് വകുപ്പുകളിലും പരാമവധി ശിക്ഷയാണ് വിചാരണ കോടതി സൂരജിന് വിധിച്ചത്. 302- ാം വകുപ്പ് പ്രകാരമുള്ള കൊലപാതക കേസിൽ മറ്റൊരു ജീവപര്യന്തവും വിധിച്ചു. ഇത് കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

8

എന്തുകൊണ്ട് സൂരജിന് പരമാവധി ശിക്ഷ നൽകുന്നില്ല എന്നതിലും കോടതി ഉത്തരവിൽ വ്യക്തതയുണ്ട്. അപൂർവ്വത്തിൽ അപൂർവ്വമായ കേസ് ആയി തന്നെ ഉത്രവധക്കേസ് പരിഗണിക്കുന്പോളും സൂരജിന്റെ പ്രായം ഒരു പ്രധാന ഘടകമായി. അതോടൊപ്പം, സൂരജിന് ക്രിമിനൽ പശ്ചാത്തലം ഇല്ല എന്നതും കോടതി പരിഗണിച്ചിട്ടുണ്ട്. എന്തായാലും ഈ കേസിൽ ഉത്രയുടെ കുടുംബം മേൽകോടതിയെ സമീപിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മകളുടെ കൊലയാളിയ്ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാനുള്ള പോരാട്ടം അവരുടെ അവകാശമാണെന്ന് തന്നെ പറയാം.

Recommended Video

cmsvideo
    Dharmajan Bolgatty welcomes lifetime imprisonment for Sooraj in Uthra Murder Case
    9

    കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു കൊലപാതകം ആയിരുന്നു ഉത്രയുടേത് എന്ന് നിസ്സംശയം പറയാം. സ്വന്തം ഭാര്യയെ, ശാരീരിക പരിമിതികളുള്ള ഒരു പെൺകുട്ടിയെ, സ്വന്തം കുഞ്ഞിന്റെ അമ്മയെ- പാന്പിനെ കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു സൂരജ്. ആദ്യ തവണ പരാജയപ്പെട്ടപ്പോൾ കൂടുതൽ പഠനം നടത്തി കുറ്റമറ്റ രീതിയിൽ രണ്ടാമതും ശ്രമിക്കുകയും അതിൽ ഉത്ര കൊല്ലപ്പെടുകയും ആയിരുന്നു. അതുകൊണ്ട് തന്നെ സൂരജിനെതിരെ ജനരോഷം ഉയരുന്നതിലും അത്ഭുതപ്പെടാനില്ല. എന്നാൽ വധശിക്ഷ കൊണ്ട് ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ആകുമോ എന്ന ചോദ്യം ഏറെ നിർണായകമാണ്. നിർഭയ കേസിലെ നാല് പ്രതികളേയും വധശിക്ഷക്ക് വിധേയരാക്കിയിട്ടും രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കുറവ് വന്നിട്ടുണ്ടോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.

    വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ഷാലിന്‍ സോയ; കിടിലം ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+