ഐഎഎസ് ഓഫീസറുടെ പച്ചക്കറി വില്‍പ്പന; വീഡിയോ വൈറല്‍, തിരക്കേറിയ റോഡിലെ സംഭവം ഇങ്ങനെ...
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഐഎഎസ് ഓഫീസറായ അഖിലേഷ് മിശ്ര റോഡരികില്‍ ഇരുന്ന് പച്ചക്കറി വില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉത്തര്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയാണ് അഖിലേഷ് മിശ്ര. ഇദ്ദേഹം പച്ചക്കറി വില്‍ക്കുന്നതും ആളുകള്‍ വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഈ ചിത്രം കാരണമായി.
ഐഎഎസ് ഓഫീസര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാമോ എന്നാണ് ചിലര്‍ ചോദിച്ചത്. എന്നാല്‍ ഐഎഎസ് ഓഫീസറുടെ എളിമായാണ് ഇത് പ്രകടമാക്കുന്നത് എന്ന് മറ്റു ചിലര്‍. എന്താണ് അദ്ദേഹം പച്ചക്കറി വില്ക്കാനുണ്ടായ കാരണം എന്നാണ് ചിലര്‍ ചോദിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വീഡിയോ വ്യാജമാണെന്ന അഭിപ്രായവും ഉയര്‍ന്നു. അതല്ല, ഒറിജിനല്‍ വീഡിയോ തന്നെയാണ് മറ്റു ചിലര്‍ സമര്‍ഥിച്ചു. അഭിപ്രായങ്ങള്‍ പല വിധത്തില്‍ ഉയര്‍ന്നതോടെ മാധ്യമങ്ങള്‍ പിന്നാലെ കൂടി. എന്താണ് ഈ ചിത്രത്തിന് പിന്നിലെ വസ്തുത എന്ന് അന്വേഷിച്ചു. അധികാരം വൈകാതെ അഖിലേഷ് മിശ്ര തന്നെ ഫോട്ടോയ്ക്ക് പിന്നിലെ സംഗതി വെളിപ്പെടുത്തി രംഗത്തുവന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഐഎഎസ് ഓഫീസര്‍ പച്ചക്കറി വില്‍പ്പനയുടെ രഹസ്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രയാഗ് രാജ് (അഹമ്മദാബാദ്) സന്ദര്‍ശിച്ചിരുന്നു. മടങ്ങി വരുമ്പോള്‍ റോഡരികില്‍ വൃദ്ധയായ സ്ത്രീ പച്ചക്കറി വില്‍ക്കുന്നത് കണ്ടു. വാങ്ങാമെന്ന് കരുതി വാഹനം നിര്‍ത്തി. കട അല്‍പ്പ നേരം ഒന്ന് നോക്കാമോ. ഉടനെ തിരിച്ചുവരാം എന്ന് സ്ത്രീ പറഞ്ഞതു പ്രകാരം അവിടെ തന്നെ നിന്നു. തന്റെ മകനെ തേടി പോയതായിരുന്നു സ്ത്രീ- അഖിലേഷ് മിശ്ര പറയുന്നു.

കടയില്‍ ഇരിക്കുന്ന വേളയില്‍ ചിലര്‍ പച്ചക്കറി വാങ്ങാനെത്തി. അവര്‍ക്ക് സാധനങ്ങള്‍ എടുത്തു കൊടുക്കുന്നത് തന്റെ സുഹൃത്താണ് മൊബൈലില്‍ പകര്‍ത്തിയതും ഫേസ്ബുക്കിലിട്ടതും. തന്റെ ഫോണുപയോഗിച്ചാണ് വീഡിയോ എടുത്തതും തന്റെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് അപ്ലോഡ് ചെയ്തതും. ഞാനിത് കണ്ടിരുന്നില്ല. വൈകിയാണ് അറിഞ്ഞതെന്നും അഖിലേഷ് മിശ്ര ഐഎഎസ് വിശദീകരിച്ചു. ചിത്രം വൈറലായതോടെയാണ് ഓഫീസര്‍ വിശദീകരണം നല്‍കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള സമാനമായ വീഡിയോയയും വൈറലായിരുന്നു. എഎസ്പി തന്മോയ് സര്‍ക്കാര്‍ പേരക്ക വില്‍ക്കുന്നതായിരുന്നു വീഡിയോ. അഖിലേഷ് മിശ്രയ്ക്കുണ്ടായ അതേ അനുഭവം തന്നെയായിരുന്നു തന്മോയ് സര്ക്കാരിനുമുണ്ടായത്. പോലീസ് ഓഫീസറെ കട ഏല്‍പ്പിച്ച് വില്പ്പനക്കാരന് ഭക്ഷണം വാങ്ങാന്‍ പോകുകയായിരുന്നു. ആളുകള്‍ പേരക്ക വാങ്ങാന്‍ എത്തിയതോടെ പോലീസ് ഓഫീസര്‍ വില്‍പ്പന തുടങ്ങി. 20 മിനുട്ടോളം ഓഫീസര്‍ വില്പ്പ നടത്തി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications