Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭൂരിപക്ഷമുണ്ടായിരുന്ന ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടത് കളങ്കം', നെഹ്റുവിനെ അനുസ്മരിച്ച് സ്പീക്കർ

മതനിരപേക്ഷ-ജനാധിപത്യ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ ജവാഹർലാൽ നെഹ്രുവിന്റെ വ്യക്തിപരമായ വീക്ഷണവും സംഭാവനകളും വളരെ വിലപ്പെട്ടതാണെന്ന് സ്പീക്കർ എംബി രാജേഷ്. വിഭജനത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയ ഒരു രാജ്യത്തെ ഒന്നിപ്പിച്ചുനിർത്താൻ ഏറ്റവും ബലവത്തായ അടിത്തറ മതനിരപേക്ഷതയാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഇന്ന് നെഹ്‌റു ഉയർത്തിപ്പിടിച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം മതാധിഷ്ഠിത രാഷ്ട്രം എന്ന ലക്ഷ്യത്താൽ പകരം വെക്കപ്പെട്ടുകൊണ്ടിരിക്കയാണ് എന്നും ജവഹർലാൽ നെഹ്റുവിന്റെ 132ാം ജന്മദിനത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സ്പീക്കർ പറയുന്നു.

സ്പീക്കറുടെ കുറിപ്പ് വായിക്കാം: ' ജവാഹർലാൽ നെഹ്‌റു ആധുനിക ഇന്ത്യയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു. ജനാധിപത്യം, മതനിരപേക്ഷത എന്നീ ആധുനിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ എന്ന ആശയം സൃഷ്ടിച്ചത് ദേശീയ പ്രസ്ഥാനമായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവെന്ന നിലയിലും പിന്നീട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിലും മതനിരപേക്ഷ-ജനാധിപത്യ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ ജവാഹർലാൽ നെഹ്രുവിന്റെ വ്യക്തിപരമായ വീക്ഷണവും സംഭാവനകളും വളരെ വിലപ്പെട്ടതാണ്. ലോകത്തിന്റെയും ഇന്ത്യയുടേയും ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കിയ നെഹ്‌റു, വൈവിധ്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ആത്മാവെന്ന് തിരിച്ചറിഞ്ഞിരുന്നു. ആ വൈവിധ്യത്തെയും ബഹുസ്വരതയെയും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തിൽ സംരക്ഷിക്കുന്നതിൽ നെഹ്‌റുവിന്റെ വീക്ഷണം പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്.

1

മതനിരപേക്ഷതയുടെ കാര്യത്തിൽ അചഞ്ചലമായ നിലപാടാണ് നെഹ്‌റു എക്കാലവും ഉയർത്തിപ്പിടിച്ചത്. വിഭജനത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയ ഒരു രാജ്യത്തെ ഒന്നിപ്പിച്ചുനിർത്താൻ ഏറ്റവും ബലവത്തായ അടിത്തറ മതനിരപേക്ഷതയാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഉറച്ച മതനിരപേക്ഷതയുടെ അടിത്തറയിലാണ് സ്വതന്ത്ര ഇന്ത്യ മുക്കാൽ നൂറ്റാണ്ട് കാലം നിലനിന്നത്. വിഭജനത്തെ തുടർന്ന് മതരാഷ്ട്രമായി നിലവിൽ വന്ന പാകിസ്ഥാന് കാൽ നൂറ്റാണ്ടു പോലും ഒന്നിച്ചുനിൽക്കാനായില്ല എന്നോർക്കണം. മതമല്ല ഒരു രാഷ്ട്രത്തെ നിർണയിക്കുന്നതെന്ന് നെഹ്‌റുവിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. നെഹ്രുവിന്റെ ഉറച്ച മതനിരപേക്ഷ നിലപാടിന്റെ ഒരുദാഹരണം വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം അമേരിക്കൻ സന്ദർശനത്തിന് പോയ സമയത്ത് ആർ എസ് എസുകാർക്കും കോൺഗ്രസിൽ അംഗത്വം കൊടുക്കാമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനമെടുത്തു. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ നെഹ്‌റു തന്റെ അഭാവത്തിലെടുത്ത ഈ തീരുമാനം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അത് റദ്ദാക്കിക്കുകയും ചെയ്തു.

ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

ജനാധിപത്യവാദിയായിരുന്ന നെഹ്‌റു സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകി. സ്വതന്ത്ര ചിന്തയുടെയും വിമർശനബുദ്ധിയുടെയും ശക്തനായ വക്താവ് കൂടിയായിരുന്നു നെഹ്‌റു. അഭിപ്രായപ്രകടന സ്വാതന്ത്ര്യവും വിമർശിക്കാനുള്ള അവകാശവും ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് നെഹ്‌റു കരുതി. തന്നെ വെറുതെവിടരുതെന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്‌റു പറഞ്ഞത് ഈ ജനാധിപത്യബോധം കൊണ്ടാണ്. പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്ന സ. എ കെ ജിയുടെ വാക്കുകൾക്ക് ആദരവോടെ കാതോർത്തിരുന്നത് അദ്ദേഹത്തെ നയിച്ച ഉന്നത ജനാധിപത്യബോധത്തിന്റെ ഉദാഹരണമാണ്.

2

എന്നാൽ നെഹ്രുവിന്റെ ആ ജനാധിപത്യബോധത്തിന് കളങ്കമേൽപ്പിക്കുന്നതായിരുന്നു 1959 ൽ, ഇന്ത്യയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന പ്രഥമ കമ്മ്യൂണിസ്റ്റ് ഗവർമെന്റിനെ, ഇ എം എസ് ഗവണ്മെന്റിനെ പിരിച്ചുവിട്ട നടപടി. നെഹ്രുവിനെപ്പോലൊരു ജനാധിപത്യവാദിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഒന്നായിരുല്ല ഭൂരിപക്ഷമുണ്ടായിരുന്ന ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട നടപടി. നെഹ്രുവിന്റെ ഉന്നത ജനാധിപത്യബോധത്തിന് കളങ്കമേൽപ്പിക്കുന്നതായിരുന്നു ആ നടപടിയെന്ന് പറായാതിരിക്കാൻ കഴിയില്ല. സ്വതന്ത്ര ഇന്ത്യയുടെ സമ്പദ്ഘടനയെ കെട്ടിപ്പടുക്കുന്നതിലും നെഹ്‌റു സവിശേഷമായ പങ്കു വഹിച്ചു. സോവിയറ്റ് യൂണിയനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളിലൂടെ സാമ്പത്തിക ആസൂത്രണം നടപ്പാക്കാൻ നെഹ്‌റു ശ്രമിച്ചു. രണ്ടും തമ്മിൽ ഉള്ളടക്കത്തിൽ കാതലായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികാസൂത്രണം എന്ന ആശയത്തെ നെഹ്‌റു ഉൾക്കൊണ്ടിരുന്നു.

ആസൂത്രണ കമ്മീഷൻ അദ്ദേഹമാണ് സ്ഥാപിച്ചത്. ഭക്രാ നംഗൽ പോലുള്ള വൻകിട ഡാമുകളും വൻകിട ഘന വ്യവസായങ്ങളും പൊതുമുതലിലൂടെ കെട്ടിപ്പടുക്കാൻ നെഹ്‌റു നേതൃത്വം കൊടുത്തു. അന്ന് ശൈശവാവസ്ഥയിലായിരുന്ന ഇന്ത്യൻ മുതലാളിത്തത്തിന് വൻകിട മുതൽമുടക്ക് ആവശ്യമുള്ളതും ലാഭം കിട്ടാൻ ഏറെക്കാലം കാത്തിരിക്കേണ്ടതുമായ പദ്ധതികൾക്കും വ്യവസായങ്ങൾക്കും മുതൽമുടക്കാനുള്ള ശേഷിയില്ലെന്ന് നെഹ്‌റു തിരിച്ചറിഞ്ഞിരുന്നു. അതിനാൽ സർക്കാർ മുതൽമുടക്കും പൊതുമേഖലയും അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടാണ് പൊതുമേഖലയെ വളർത്തിയെടുക്കാൻ നെഹ്‌റു ബോധപൂർവം പരിശ്രമിച്ചത്. എന്നാൽ ഈ സുശക്തമായ പൊതുമേഖലയുടെ അടിത്തറയിൽ വളർന്നുവരികയും പിന്നീട് വൻകിടക്കാരായി മാറുകയും ചെയ്ത ഇന്ത്യൻ മുതലാളിത്തം, തങ്ങളുടെ തുടർന്നുള്ള വളർച്ചക്ക് ഈ പൊതുമേഖല തന്നെ തടസ്സമാണ് എന്ന് തിരിച്ചറിഞ്ഞ് അതിനെ പൊളിച്ചുനീക്കാനുള്ള നയങ്ങളുടെ വക്താക്കളായി മാറി.

3

തങ്ങൾക്ക് ലാഭം ഇനിയും വർധിപ്പിക്കണമെങ്കിൽ ഈ പൊതുമേഖലാ ആസ്തികൾ മുഴുവൻ കയ്യടക്കിക്കൊണ്ടു മാത്രമേ കഴിയൂ എന്ന് അവർ മനസ്സിലാക്കുകയും തങ്ങളുടെ വർഗ്ഗതാൽപര്യങ്ങൾ മുൻനിർത്തി നെഹ്രുവിയൻ നയങ്ങൾക്കെതിരായ പ്രചാരണവും സമ്മർദവും ശക്തമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് 1991 ൽ നരസിംഹറാവു ഗവണ്മെന്റ് ഔപചാരികമായിത്തന്നെ നെഹ്രുവിയൻ നയങ്ങൾ ഉപേക്ഷിച്ച് ഉദാരവൽകരണ, സ്വകാര്യവൽക്കരണ ആഗോളവൽകരണ (LPG) നയങ്ങളെ ആശ്ലേഷിച്ചത്. അത് എങ്ങനെയാണ് കോർപ്പറേറ്റുകൾ സമ്പത്ത് കുന്നുകൂട്ടാൻ ഇടയാക്കിയതെന്നും തീവ്രവും ഭയാനകവുമായ അസമത്വം സൃഷ്ടിച്ചതെന്നും ഇപ്പോൾ എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.
ആസൂത്രണ കമീഷൻ പിരിച്ചുവിട്ടും മൂലധനത്തിനും വിപണിക്കും സർവ സ്വാതന്ത്ര്യങ്ങളും അനുവദിച്ചും രാജ്യത്തിന്റെ പൊതു ആസ്തികൾ മുതലാളിമാരെ ഏൽപ്പിച്ചും അതിതീവ്രമായ സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പാക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള പോരാട്ടത്തിൽ നെഹ്‌റുവിൽ നിന്ന് ചില പാഠങ്ങളെങ്കിലും ഇന്ന് പ്രയോഗിക്കാനാവും.

സാരിയിൽ സെക്സി ലുക്കിൽ പ്രയാഗ മാർട്ടിൻ, ചിത്രങ്ങൾ വൈറൽ

നെഹ്രുവിന്റെ മറ്റൊരു സവിശേഷ സംഭാവന വിദേശ നയത്തിന്റെ കാര്യത്തിലാണ്. ശാക്തിക ചേരികളിൽ ഉൾപ്പെടാതെ ചേരിചേരാ വിദേശനയം ഉയർത്തിപ്പിടിക്കുക വഴി ഇന്ത്യക്ക് അന്താരാഷ്‌ട്ര സമൂഹത്തിൽ അന്തസ്സോടെ തലയുയർത്തിപ്പിടിച്ചു നിൽക്കാൻ നെഹ്‌റു വഴിയൊരുക്കി. അക്കാലത്തെ ലോക നേതാക്കളുടെ നിരയിൽ നെഹ്രുവും തിളങ്ങിനിന്നു. ഇന്ന് നെഹ്‌റു ഉയർത്തിപ്പിടിച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം മതാധിഷ്ഠിത രാഷ്ട്രം എന്ന ലക്ഷ്യത്താൽ പകരം വെക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പാർലമെന്റ് ഉൾപ്പെടെയുള്ള ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങൾ ആസൂത്രിതമായി ദുർബലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ ഹൃദയമായ ചിന്താ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും വിമർശനബുദ്ധിയും രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്നു.

സ്വതന്ത്ര വിദേശനയത്തിനു പകരം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കീഴാള പങ്കാളിയായി ഇന്ത്യ മാറുന്നു. ആസൂത്രണ കമീഷൻ ഉൾപ്പെടെ പിരിച്ചു വിടപ്പെടുകയും രാജ്യത്തിന്റെ പൊതുസ്വത്ത് മുതലാളിമാരെ ഏൽപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനെല്ലാമെതിരായ ചെറുത്തുനിൽപിൽ ഗാന്ധിയും നെഹ്രുവും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളിൽ നിന്നും ദേശീയ പ്രസ്ഥാനത്തിന്റെ അനുഭവങ്ങളിൽ നിന്നും സ്വീകരിക്കാനുള്ള പാഠങ്ങൾ ഉപയോഗിക്കുക എന്നതാണ് ഇന്ന് ആവശ്യമായുള്ളത്. അതാണ് നെഹ്രുവിന്റെ ഓർമ്മക്ക് നൽകാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലി. നെഹ്രുവിന്റെ ഓർമകൾക്ക് മുന്നിൽ സ്നേഹാദരങ്ങൾ''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+