അവസാന പ്രതിരോധ കോട്ട പൊളിക്കാന്‍ താലിബാന്‍, പഞ്ച്ഷീര്‍ ചോരക്കളമാകും, വെല്ലുവിളി ത്രിമൂര്‍ത്തികള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധ കലുഷിതമാകുമെന്ന് സൂചന. അവസാന പ്രതിരോധ കോട്ടയും പൊളിക്കാനായി താലിബാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. വലിയ യുദ്ധത്തിലേക്കാണ് രാജ്യം പോകുന്നതെന്നാണ് സൂചന. അതേസമയം പ്രതിരോധ മന്ത്രി താലിബാനെ വെല്ലുവിളിച്ചിരിക്കുകയാണ്.
താലിബാന് മുന്നില്‍ പഞ്ച്ഷീര്‍ ഇതുവരെ വീണിട്ടില്ല എന്നതാണ് ചരിത്രം. എന്നാല്‍ സോവിയറ്റ് യൂണിയന്‍ കാലത്തും ഇവിടെ ശക്തമായ പോരാട്ടം നടന്നിരുന്നെങ്കിലും ഹിന്ദു കുഷിലെ ശക്തരായ പോരാളികള്‍ ആരുടെയും മുന്നില്‍ പരാജയം അറിഞ്ഞിട്ടില്ല. ഇത്തവണ താലിബാന്‍ രാജ്യം മുഴുവന്‍ കാല്‍ക്കീഴിലാക്കാനാണ് ഒരുങ്ങുന്നത്. പാകിസ്താന്റെ ഇടപെടലും ഇതിലുണ്ട്.
പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

അഫ്ഗാനിലെ അവസാന പ്രതിരോധക്കോട്ടയാണ് പഞ്ച്ഷീര്‍ താഴ്‌വര. താലിബാന്‍ ഇത് പിടിച്ചെടുക്കാനായി പുറപ്പെട്ടിരിക്കുകയാണ്. പക്ഷേ ഇത് പിടിക്കുക എളുപ്പമല്ല. ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ട പോരാളികളാണ് ഇവിടെയുള്ളത്. സൈനികരും പൈലറ്റുമാരും അഫ്ഗാന്‍ സേനയില്‍ നിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. താലിബാന്‍ വരട്ടെ എന്നാണ് വിമത ഗ്രൂപ്പിന്റെ നിലപാട്. താലിബാന്റെ ഏത് ആക്രമണത്തിനും മറുപടിയുണ്ടെന്ന് പഞ്ച്ഷീര്‍ കമാന്‍ഡോ സൈനികര്‍ പറയുന്നു. നാല് മണിക്കൂറാണ് താലിബാന്‍ ഇവര്‍ക്ക് കീഴടങ്ങാന്‍ നല്‍കിയിരിക്കുന്ന സമയം. ഇല്ലെങ്കില്‍ അവര്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

താലിബാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ താലിബാന്‍ വിരുദ്ധ സേന വീഴുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നുണ്ട്. എന്നാല്‍ യുഎസ് സഹായം ഇവര്‍ക്ക് ലഭിക്കുമോ എന്നാണ് അറിയാനുള്ളത്. അമേരിക്ക അഫ്ഗാന്‍ സര്‍ക്കാരിന് നല്‍കിയ ആയുധങ്ങള്‍ ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. ഏത് ആക്രമണം വേണമെങ്കിലും നടത്താന്‍ താലിബാന് സാധിക്കും. താലിബാന്‍ വിരുദ്ധ പോരാളികള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ ലഭിച്ചാല്‍ പോരാട്ടം കടുക്കും. ഹിന്ദു കുഷ് മലനിരകളില്‍ താലിബാന്‍ വിരുദ്ധ സേനയ്ക്ക് വലിയ ആധിപത്യമുണ്ട്. അഹമ്മദ് ഷാ മസൂദായിരുന്നു ആദ്യം ഇവരെ നയിച്ചിരുന്നത്. ഇപ്പോള്‍ മകനാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ആംറുള്ള സലേയാണ് ഈ പോരാട്ടത്തിനൊപ്പമുള്ളത്. അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദും സലേയ്‌ക്കൊപ്പമുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് വിമത സേന സജ്ജമായിരിക്കുന്നത്. സലേ നേരത്തെ അഫ്ഗാന്‍ ഇന്റലിജന്‍സ് സേനയുടെ തലവനായിരുന്നു. താലിബാനുമായി ചേരില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് സലേ. കെയര്‍ ടേക്കര്‍ പ്രസിഡന്റായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. താലിബാനെ പരസ്യമായി വെല്ലുവിളിച്ച് പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദിയും രംഗത്ത് വന്നു. പഞ്ച്ഷീര്‍ എന്ത് വന്നാല്‍ താലിബാനെ പ്രതിരോധിക്കും. ഒരടി പിന്നോട്ടില്ലെന്നും ബിസ്മില്ല പറഞ്ഞു. ഇവര്‍ മൂന്ന് പേരാണ് പോര് നയിക്കുന്നത്.

പഞ്ച്ഷീറിനെ അഞ്ച് സിംഹങ്ങള്‍ ഉള്ള പ്രവിശ്യ എന്നും വിളിക്കാറുണ്ട്. അഫ്ഗാനിലെ 34 പ്രവിശ്യകളിലൊന്നാണിത്. പത്താം നൂറ്റാണ്ടില്‍ അഞ്ച്് സഹോഹദരന്മാര്‍ ചേര്‍ന്ന് പ്രളയത്തെ തടഞ്ഞ് നിര്‍ത്താനായി ഡാം നിര്‍മിച്ച വീരേതിഹാസമാണ് പഞ്ച്ഷീറിന് പറയാനുള്ളത്. അതുകൊണ്ടാണ് അഞ്ച് സിംഹങ്ങള്‍ എന്ന് വിളിക്കപ്പെടുന്നത്. പഞ്ച്ഷീര്‍ വീഴാത്തതിന് പ്രധാന കാരണം ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണമാണ്. മലനിരകളില്‍ പോരാടാനുള്ള പ്രത്യേക വൈഭവം താലിബാന്‍ വിരുദ്ധ സേനയ്ക്കുണ്ട്. ആംറുള്ള സലേ ഇവിടെയാണ് പരിശീലിച്ചത്. ഉത്തര സഖ്യം അഥവാ യുനൈറ്റഡ് ഇസ്ലാമിക് ഫ്രണ്ട് ഫോര്‍ ദ സാല്‍വേഷന്‍ ഓഫ് അഫ്ഗാനിസ്ഥാന്റെ പതാക വീണ്ടും പഞ്ച്ഷീറില്‍ ഉയര്‍ന്നിരിക്കുകയാണ്.

20 കൊല്ലത്തിന് ശേഷമാണിത്. അതിനര്‍ത്ഥം യുദ്ധകാഹളം മുഴങ്ങിയെന്നാണ്. താലിബാന്റെ കണ്ണുവെട്ടിച്ചെത്തിയ അഫ്ഗാന്‍ സൈനികരും പഞ്ച്ഷീറിന് കരുത്ത് പകരം. പാകിസ്താന്‍ ഭീകര സംഘടനയ്ക്കുള്ളിലും താലിബാന്റെ ഉള്ളിലും ചാരന്മാരെ ഉപയോഗിച്ചും അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കിയും പ്രവര്‍ത്തിച്ചിരുന്ന ശൈലി ആംറുള്ള സലേയ്ക്കുണ്ടായിരുന്നു. ഇതിനെ താലിബാന്‍ ഭയപ്പെടുന്നുണ്ട്. സലേയെ ജീവനോടെ പിടിക്കുകയോ അതല്ലെങ്കില്‍ വധിക്കുകയോ ചെയ്യേണ്ടത് താലിബാന് അത്യാവശ്യമാണ്. സലേയ്‌ക്കെതിരെ നിരവധി തവണ വധശ്രമം നടത്തിയിട്ടുണ്ട് താലിബാന്‍. തലനാരിഴക്കാണ് സലേ രക്ഷപ്പെട്ടിരുന്നത്. യുഎസ്സിന് വളരെ പ്രധാനപ്പെട്ട നേതാവുമാണ് സലേ.

താലിബാന്റെ കൈയ്യില്‍ നിന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മൂന്ന് ജില്ലകള്‍ അഫ്ഗാന്‍ പ്രതിരോധ സേന തിരിച്ചുപിടിച്ചുവെന്നും റിപ്പോര്‍ട്ട്. ദേഹ് സാലിഹ്, ബാനോ, പുല്‍-ഹെസര്‍, എ്ന്നീ ജില്ലകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. നിരവധി താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. ബഗ്ലാനിലെ ബാനോ ജില്ല അഫ്ഗാന്‍ സേനയുടെ നിയന്ത്രണത്തിലാണെന്ന് പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷന്‍ ടോളോ ന്യൂസ് പറഞ്ഞു. അതേസമയം കീഴടങ്ങാനില്ലെന്ന് അഹമ്മദ് മസൂദ് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ യുദ്ധം ഉറപ്പാണെന്ന മുന്നറിയിപ്പും അഹമ്മദ് മസൂദ് നല്‍കി. പഞ്ച്ഷീര്‍ മേഖല താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്നും മസൂദ് പറഞ്ഞു.

അതേസമയം താലിബാന്റെ ഭീകരത അഫ്ഗാനില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ ബോര്‍ഡിംഗ് സ്‌കൂളിന്റെ സ്ഥാപകന്‍ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. താലിബാന്‍ ഇത് പിടിച്ചെടുത്താല്‍ എല്ലാ പെണ്‍കുട്ടികളെയും കൊന്നുകളിയുമെന്നാണ് ഷബാന ബാസിജ് റാസിഖ് പറയുന്നു. മുമ്പ് ഭരിച്ചിരുന്നപ്പോള്‍ സ്ത്രീകളെ സ്‌കൂളില്‍ പോകാന്‍ താലിബാന്‍ അനുവദിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ ഏക ബോര്‍ഡിംഗ് സ്‌കൂളാണിത്. എല്ലാ റെക്കോര്‍ഡുകളും കത്തിച്ച് കളഞ്ഞെന്ന് ഷബാന പറയുന്നു. പെണ്‍കുട്ടികളുടെയും കുടുംബങ്ങളുടെയും വിവരങ്ങളാണ് നശിപ്പിച്ചത്. തന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും സുരക്ഷിതരാണ്. എന്നാല്‍ ബാക്കി പെണ്‍കുട്ടികളുടെ അങ്ങനെയല്ലെന്ന് ഷബാന പറഞ്ഞു.

ഇതിനിടെ അഷ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി താലിബാനെ അംഗീകരിച്ചിരിക്കുകയാണ്. അഫ്ഗാനില്‍ അസ്ഥിരത ഉണ്ടാവാതിരിക്കാന്‍ താലിബാനെ താന്‍ അംഗീകരിച്ചിരിക്കുകയാണ്. രാജ്യത്ത് നിന്ന് എങ്ങോട്ടും പോകില്ല. അത് മാറ്റത്തിന്റെ പാതയിലേക്ക് അഫ്ഗാന്‍ വരുന്നതിനാണ്. എന്നാല്‍ താനൊരിക്കലും താലിബാനെ പിന്തുണയ്ക്കില്ലെന്നും ഹഷ്മത് പറഞ്ഞു. താലിബാനെ പിന്തുണയ്ക്കുക എന്നത് ശക്തമായ ഒരു വാക്കാണ്. അവര്‍ നിയന്ത്രണം ഏറ്റെടുത്താല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. അത് കണ്ടറിയേണ്ടതാണ്. രക്തച്ചൊരിച്ചില്‍ അഫ്ഗാനില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ബിസിനസ് താല്‍പര്യങ്ങള്‍ അവര്‍ക്കുണ്ട്. സ്ത്രീകളെ ജോലിക്ക് പോകാന്‍ അനുവദിക്കുമെന്ന് പറയുന്നു. ഇതൊക്കെ നല്ല കാര്യമാണെന്നും ഹഷ്മത്ത് പറഞ്ഞു.












Click it and Unblock the Notifications