ആപ്പിള്‍ പൊളിക്കാനുള്ള വരവ് തന്നെ, ഐഫോണ്‍ 16 നിര്‍മാണം തുടങ്ങി; കരുതി വെച്ചോ ഈ തുക

ആപ്പിള്‍ പുത്തന്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 സീരീസിന്റെ ഉല്‍പ്പാദനമാണ് ആരംഭിച്ചിരിക്കുന്നത്. മാസങ്ങള്‍ മാത്രമാണ് ഈ ഫോണിന്റെ ലോഞ്ചിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. നവംബറിലോ ഡിസംബറിലോ ഫോണ്‍ പുറത്തിറങ്ങിയേക്കും. ആപ്പിള്‍ ആയത് കൊണ്ട് സെപ്റ്റംബറില്‍ റിലീസ് ചെയ്യാനും സാധ്യതയുണ്ട്. ഇതിനോടകം ഇവയുടെ പല വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ ആപ്പിള്‍ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.

സൂര്യനില്‍ വീണ്ടും സണ്‍സ്‌പോട്ട്, ഭൂമിക്ക് നേരെ സൗരജ്വാലകള്‍ വീണ്ടുമെത്തും; സാധ്യത ഇങ്ങനെ

എന്നാല്‍ ആപ്പിള്‍ പതിനഞ്ചിന്റെ അതേ ലോഞ്ച് മാതൃകയായിരിക്കും പതിനാറും പിന്തുടരുകയെന്നാണ് സൂചന. അടുത്ത മാസമാണ് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഐഫോണ്‍ പതിനാറ് നിര്‍മാണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പതിനഞ്ചും സമാന സമയത്ത് തന്നെയാണ് നിര്‍മാണം ആരംഭിച്ചത്.

iphone-16

ഡിസ്‌പ്ലേയുടെ കാര്യത്തില്‍ ഐഫോണ്‍ പതിനാറ് പുതിയ ചരിത്രമെഴുതുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വലിയ ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനുണ്ടാവുകയെന്നാംണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 പ്രൊ, 16 പ്രൊ മാക്‌സ് എ ന്നീ ഫോണുകള്‍ക്ക് ഈ വര്‍ഷം തന്നെ വമ്പന്‍ ഡിസപ്ലേ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

3എന്‍എം ചിപ്‌സെറ്റാണ് 16 സീരീസിനുണ്ടാവുകയെന്നാണ് അഭ്യൂഹം. ഫോട്ടോകളും വീഡിയോകള്‍ക്കുമായി ക്യാപ്ച്ചര്‍ ബട്ടണും ഇതോടൊപ്പം ഐഫോണ്‍ 16 അവതരിപ്പിക്കും. പുത്തന്‍ നാല് ക്യാമറകളും ഇതോടൊപ്പം ലഭിച്ചേക്കും. ഐഫോണ്‍ 16 പ്രൊ, 16 പ്രൊ മാക്‌സ് എന്നിവയ്ക്ക് 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയുണ്ടാവും. അതും ഏറ്റവും വലിയ മാറ്റങ്ങളോടെയായിരിക്കും ലഭ്യമാവുക.

നിലവില്‍ 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയാണ് ഐഫോണ്‍ പതിനഞ്ചിന്റെ എല്ലാ മോഡലുകള്‍ക്കും ഉണ്ടായിരുന്നത്. അവിടെ നിന്നുള്ള വമ്പന്‍ മാറ്റമാണ് ഐഫോണ്‍ പതിനാറിനു ഉണ്ടാവാന്‍ പോകുന്നത്. പുതിയ ടെട്ര പ്രിസം ക്യാമറ ഐഫോണ്‍ പതിനാറ് പ്രൊയ്ക്കായി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലെന്‍സ് ഫ്‌ളെയര്‍ കണ്ടട്രോള്‍ എല്ലാം കൂടുതല്‍ മികവുറ്റതായിരിക്കും. ഇതോടൊപ്പം പുതിയ സോണി പ്രൈമറി സെന്‍സറുമുണ്ടായിരിക്കും. ഇവ കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫിക്ക് ഉപകരിക്കും. ക്യാമറയില്‍ കൂടുതല്‍ മികവുറ്റ ഫീച്ചറുകള്‍ വരുമെന്ന സൂചനയും ആപ്പിള്‍ നല്‍കുന്നുണ്ട്.

അതേസമയം ആപ്പിള്‍ ഐഫോണ്‍ പതിനാറ് മോഡലുകളുടെ വിലയും വര്‍ധിക്കും. ആപ്പിള്‍ 15 പ്രൊ മാക്‌സിന്റെ നിര്‍മാണ ചെലവ് 558 യുഎസ് ഡോളറാണെന്ന് നേരത്തെ നിക്കല്‍ ഏഷ്യല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എഫോണ്‍ 14 പ്രൊ മാക്‌സിന്റെ നിര്‍മാണ ചെലവില്‍ നിന്ന് 12 ശതമാനം വര്‍ധനവായിരുന്നു ഇത്. എന്നിട്ടും ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ കമ്പനി ഐഫോണ്‍ പതിനാറിന്റെ വില വര്‍ധിപ്പിക്കും. ഇല്ലെങ്കില്‍ അത് കമ്പനിയെ നെഗറ്റീവായി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+