Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ റിച്ച് ആണ്; 90 ദിവസത്തേക്ക് ആധിയില്ലാതെ ഇരിക്കാം, ഫ്രീ കോളും കിട്ടും, വില അറിയണ്ടേ?

ബിഎസ്എൻഎൽ എന്ന പേര് കേട്ടാൽ നമ്മളിൽ പലർക്കുമൊരു ആശ്വാസമാണ്. ഇന്ത്യൻ വിപണിയിൽ അത്രയധികം സ്വാധീനമുള്ള കമ്പനിയാണ് അവരുടേത്. കാരണം സാധാരണ പൊതുമേഖലാ സ്ഥാപനങ്ങൾ പോലെയല്ല ബിഎസ്എൻഎൽ പ്രവർത്തിച്ചിട്ടുള്ളത്. ഉപഭോക്താക്കളെ കൃത്യമായി മനസ്സിലാക്കിയും അവരുടെ ആവശ്യങ്ങൾ അറിഞ്ഞുമാണ് ബിഎസ്എൻഎൽ തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ട് പോയിരുന്നത്.

ഇടയ്ക്ക് സ്വകാര്യ കമ്പനികളുടെ കൈയിൽ മാത്രമായിരുന്ന ടെലികോം വിപണിയിൽ കൂടുതൽ കരുത്തോടെ ബിഎസ്എൻഎൽ വന്നതോടെയാണ് കളി മാറിയത്. ഇല്ലായിരുന്നെങ്കിൽ പൂർണമായും സ്വകാര്യ കമ്പനികളുടെ കൈയിലുമാവുമായിരുന്നു വിപണിയുടെ ഭാവി. എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ശക്തമായ സാന്നിധ്യമായി വിപണിയിൽ നിലനിൽക്കുന്നുണ്ട്.

bsnlnewplans

ജിയോ, എയർടെൽ പോലെയുള്ള കമ്പനികൾ വിപണിയിൽ ശക്തമായ വെല്ലുവിളിയാണ് ബിഎസ്എൻഎലിന് ഉയർത്തി കൊണ്ടിരിക്കുന്നത്. ഈ കമ്പനികൾ ആവട്ടെ 5ജി സേവനങ്ങൾ നൽകിയാണ് ആളുകളെ കൈയിൽ എടുക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ബിഎസ്എൻഎൽ ഇതുവരെയും ആ ട്രാക്കിലേക്ക് എത്തിയിട്ടില്ല.

അടുത്തകാലത്ത് മാത്രമാണ് അവർക്ക് 4ജി സേവനങ്ങൾ പോലും ലഭ്യമായി തുടങ്ങിയത്. ഇത്രയൊക്കെ ആണെങ്കിലും അവരെ സംബന്ധിച്ച് ഉപഭോക്താക്കളെ ചേർത്ത് നിർത്തുന്ന ചില ഗുണങ്ങളുണ്ട്. മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത അത്രയും കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ ഓഫറുകൾ എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത നയം തന്നെ.

അത്തരത്തിൽ അടുത്തകാലത്തായി അവർ നിരവധി മികച്ച പ്ലാനുകൾ കൊണ്ട് വന്നിട്ടുണ്ട്. പ്രധാനമായും ഡാറ്റ, ഫ്രീ കോൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയ പ്ലാനുകൾ ആയിരുന്നു ഇവയിൽ ഏറെയും. എന്നാൽ ഇപ്പോൾ കഥമാറി. ഡാറ്റയ്ക്ക് പകരം കോളിനും കാലാവധിക്കും കൂടുതൽ പ്രാധാന്യം നൽകിയ ഒരു പ്ലാനുമായാണ് അവരുടെ വരവ്. എന്താണ് അതിന്റെ ഗുണങ്ങൾ എന്നും പ്രത്യേകതകളെന്നും ഒക്കെ അറിയാം.

ബിഎസ്എൻഎൽ 439 രൂപ പ്ലാൻ

439 രൂപ വിലയുള്ള ബി‌എസ്‌എൻ‌എല്ലിന്റെ 90 ദിവസത്തെ സർവീസ് വാലിഡിറ്റി പ്രീപെയ്‌ഡ്‌ പ്ലാൻ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും മുഴുവൻ കാലയളവിലേക്കും 300 എസ്എംഎസും ആണ് നൽകുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഈ പ്ലാനിൽ പ്രത്യേകിച്ച് ഡാറ്റ ആനുകൂല്യങ്ങളൊന്നുമില്ല.

Take a Poll

അതിനാൽ നിങ്ങൾക്ക് ഡാറ്റ ആവശ്യമുള്ളപ്പോഴെല്ലാം താങ്ങാനാവുന്ന വിലയുള്ള ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടി വരും. ബി‌എസ്‌എൻ‌എല്ലിന്റെ ഈ പ്ലാൻ ഒരു വോയ്‌സ് വൗച്ചറാണ് എന്ന് പറയാം. ഡാറ്റ ആവശ്യമില്ലാതെ വോയ്‌സ് കോളിംഗ് മാത്രം ഉപയോഗിച്ച് പരമാവധി വാലിഡിറ്റി നേടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാൻ പ്രയോജനകരമാണ്.

'സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണിക്കുന്ന ആ സിനിമ ബാൻ ചെയ്യാത്തത് എന്തുകൊണ്ട്..?'; ഫിറോസ് ഖാൻ

നിലവിൽ, ഒരു സ്വകാര്യ ടെലികോം കമ്പനിയും ഇത്രയും താങ്ങാനാവുന്ന വിലയിൽ 90 ദിവസത്തെ പ്രീപെയ്‌ഡ്‌ പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ഇക്കാരണത്താൽ തന്നെ വലിയൊരു വിഭാഗം ഉപഭോക്താക്കളും ബിഎസ്എൻഎലിന് പിന്നാലെയാണ്. അതോടെ അവരുടെ ഉപഭോക്താക്കളുടെ എണ്ണവും ഉയരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+