വൺ പ്ലസിന്റെ വരവ് വെറുതെയല്ല; ഇത് ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ കൊമ്പൻ, ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കും
ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത കമ്പനികളിൽ ഒന്നാണ് വൺ പ്ലസ്. നിരവധി ജനപ്രിയ മോഡലുകളാണ് കമ്പനിയുടേതായി വിപണിയിൽ ഉള്ളത്. അതിൽ കൂടുതലും മികച്ച വിറ്റുവരവുള്ളവയാണ്. മിഡ് ബജറ്റ് വിഭാഗത്തിൽ മാത്രമല്ല പ്രീമിയം സെഗ്‌മെന്റിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്‌ച വയ്ക്കുന്നത്.
'5 ദിവസമായി ആശുപത്രിയിൽ'; സിബിന് സംഭവിച്ചത് എന്ത്? ആദ്യ പ്രതികരണവുമായി പൂജ കൃഷ്ണ
അടുത്തിടെ ഇന്ത്യയിൽ പുറത്തിറങ്ങിയ വൺ പ്ലസ് 12 തന്നെ അതിന് ഉദാഹരണം. നിലവിൽ വളരെയധികം ജനപ്രീതിയാണ് ഈ മോഡലിന് നേടിയെടുക്കാൻ കഴിഞ്ഞത്. കൊടുക്കുന്ന പണത്തിന് ഉറപ്പുള്ള മൂല്യമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാൽ അതിൽ നിർത്താൻ വൺ പ്ലസ് തയ്യാറല്ലെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.

വൺപ്ലസ് 13 6.8 എത്തുന്നത് ഇഞ്ച് മൈക്രോ-കർവ്ഡ് ഡിസ്‌പ്ലേയോടെ ആണെന്നാണ് ലഭ്യമായ വിവരം. ഇത് 2കെ റെസല്യൂഷനിൽ പ്രവർത്തിക്കുമെന്നാണ് അഭ്യൂഹങ്ങൾ. മുൻ മോഡലുകളുടെ വിജയത്തെ അടിസ്ഥാനമാക്കി, മെച്ചപ്പെട്ട ബാറ്ററി കാര്യക്ഷമത ഉറപ്പാക്കുന്ന എൽടിപിഒ സാങ്കേതികവിദ്യ ഈ ഫോണിൽ ഉൾക്കൊള്ളുമെന്നാണ് സൂചന.
അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറിന്റെ വരവും ഈ മോഡലിൽ ഉണ്ടാവുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇതിന് പുറമെ ഏറ്റവും വലിയ സവിശേഷതയായി പല റിപ്പോർട്ടുകളും ഉയർത്തി കാട്ടുന്നത് ഈ ഫോണിന്റെ പ്രൊസസർ തന്നെയാണ്. ക്വാൽകോമിന്റെ വരാനിരിക്കുന്ന മുൻനിര പ്രൊസസറായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 എസ്ഒസി ആണ് ഫോണിലുണ്ടാവുക.
സൂം ചെയ്യാനുള്ള ശേഷി പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഉൾപ്പെടെയുള്ള മൾട്ടി-ഫോക്കൽ ക്യാമറ സംവിധാനത്തെക്കുറിച്ച് ഈ ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വെളിച്ചം വീശുന്നു. ക്യാമറയുടെ കാര്യത്തിൽ വൺ പ്ലസ് മുൻപ് തന്നെ ഒട്ടും പിന്നോക്കം നിൽക്കാത്ത കമ്പനികളിൽ ഒന്നാണ്.
ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയിരിക്കും ഈ മോഡൽ വിപണിയിൽ എത്തുകയെന്നാണ് സൂചന. വൺ പ്ലസ് 13ന് ഏതാണ്ട് മുൻഗാമിയുടെ അതേ വില നിലവാരം തന്നെയാവും ഉണ്ടാവുക എന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. വൺ പ്ലസ് 12 ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ വില 64,000 വരെ ആയിരുന്നു.












Click it and Unblock the Notifications