മാക്രോണ്‍ ചായ കുടിച്ച് പോയതിന് പിന്നാലെ യുപിഐ ഫ്രാന്‍സിലുമെത്തി; എവിടെ ലഭ്യമാകും, അറിയേണ്ടതെല്ലാം
യുപിഐ സര്‍വീസുകള്‍ ഇന്ത്യയില്‍ വലിയ തരംഗം തന്നെയാണ്. ഡിജിറ്റല്‍ പേമെന്റിന് നമ്മള്‍ ആദ്യ ആശ്രയിക്കുന്നതും യുപിഐയെ തന്നെയാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം അങ്ങനെ നിരവധി സര്‍വീസുകള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്.
വാലിബനെ വീഴ്ത്തി ഓസ്ലര്‍, മമ്മൂട്ടി ജനുവരിയിലെ താരം; വിജയിച്ചത് ഈ ചിത്രങ്ങള്‍ള്‍
നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയില്‍ റിപബ്ലിക്ക് ദിന അതിഥിയായി വന്നപ്പോള്‍ ചായ കുടിച്ചതും, അതിന് പേമെന്റ് യുപിഐ മുഖേന നല്‍കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. വെറും അഞ്ച് സെക്കന്‍ഡുകള്‍ കൊണ്ട് പേമെന്റ് പൂര്‍ത്തിയാക്കുന്ന യുപിഐ സര്‍വീസിനെ മാക്രോണ്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആഗോള തലത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് യുപിഐ.

നേരത്തെ ഗൂഗിള്‍ പേ എന്‍പിസിഐയുമായി ആഗോള തലത്തിലെ പ്രവര്‍ത്തനത്തിനായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിലവില്‍ യുപിഐ ഉപയോഗിച്ച് പണം അയക്കാന്‍ സാധിക്കുന്ന പേമെന്റ് രീതിയായിരുന്നു ആദ്യ ഘട്ടത്തില്‍ പ്ലാന്‍ ചെയ്തത്. ഇത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്.
സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലെ പേമെന്റ് സര്‍വീസുകള്‍ പ്രവര്‍ത്തിച്ച് വരുന്നതേയുള്ളൂ. യുപിഐ പേമെന്റുകള്‍ ഇതിലൂടെ ലോകം മുഴുവന്‍ എത്തിക്കാന്‍ എന്‍പിസിഐക്ക് സാധിക്കും. വിവിധ രാജ്യങ്ങള്‍ ഇതിനായി താല്‍പര്യം കാണിച്ചിട്ടുമുണ്ട്. ഫ്രാന്‍സില്‍ പക്ഷേ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.
അതേസമയം ഫ്രാന്‍സില്‍ എല്ലായിടത്തും യുപിഐ സര്‍വീസുകള്‍ ഇപ്പോള്‍ ലഭിക്കില്ല. പാരീസിലെ ഈഫല്‍ ടവറിലാണ് ഇന്ത്യ യുപിഐ ലോഞ്ച് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിഐ ആഗോള തലത്തിലെ തന്നെ സുപ്രധാന പേമെന്റ് സര്‍വീസാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഡിജിറ്റല്‍ പേമെന്റ് മേഖലയുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ യുപിഐ സര്‍വീസുകള്‍ ഫ്രാന്‍സില്‍ ഉപയോഗിക്കുമെന്നായിരുന്നു കരാറിലെ പ്രധാന ധാരണ. ഇതോടെ യുപിഐ സര്‍വീസ് ഉപയോഗിക്കുന്ന ആദ്യ യൂറോപ്പ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറിയിരിക്കുകയാണ്. പക്ഷേ ഈഫല്‍ ടവറില്‍ മാത്രമേ ഈ സേവനം ലഭിക്കൂ.
ഫ്രഞ്ച് ഇ കൊമേഴ്‌സുകളുമായും, ഫ്രാന്‍സിലെ തന്നെ പേമെന്റ് സംവിധാനമായ ലിറയും കൂടി സംയുക്തമായി കൈകോര്‍ത്താണ് യുപിഐ പേമെന്റ് സാധ്യമാക്കുക. തദ്ദേശ കമ്പനികളുടെ പിന്തുണ യുപിഐ സേവനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. നിലവില്‍ ഈഫല്‍ ടവറില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തുന്ന രണ്ടാമത്തെ വലിയ വിഭാഗമാണ് ഇന്ത്യക്കാര്‍.
ടൂറിസ്റ്റുകള്‍ക്ക് ഇവിടെ ക്യൂആര്‍ കോഡില്‍ സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പേമെന്റ് നടത്താം. അതേസമയം ടൂറിസം-റീട്ടെയില്‍ മേഖലയില്‍ മുഴുവന്‍ യുപിഐ സര്‍വീസുകള്‍ വൈകാതെ ലഭ്യമാകും. ഫ്രാന്‍സില്‍ മാത്രമല്ല യൂറോപ്പിലാകെ യുപിഐ സേവനങ്ങള്‍ ലഭ്യമാവും.












Click it and Unblock the Notifications