നേപ്പാളിലേക്ക് നേരിട്ട് ട്രെയിനില്‍ പോകാം; സരയു കമല എക്‌സ്പ്രസ് യാത്ര തുടങ്ങി, സമയം അറിയാം

നേപ്പാളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും സംയുക്തമായി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്തര്‍ പ്രദേശിലെ അയോധ്യയ്ക്കും നേപ്പാളിലെ ജാനക്പൂരിനുമിടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. സരയു കമല എക്‌സ്പ്രസ് എന്നാണ് ഈ ട്രെയിനിന്റെ പേര്.

ഒമാന്‍ ഉഗ്രന്‍ പണി തന്നു; മലയാളികള്‍ക്ക് 'നേട്ടമായേക്കും', നാമക്കല്‍ മുട്ട കയറ്റുമതിക്ക് തിരിച്ചടി
ഒമാന്‍ ഉഗ്രന്‍ പണി തന്നു; മലയാളികള്‍ക്ക് 'നേട്ടമായേക്കും', നാമക്കല്‍ മുട്ട കയറ്റുമതിക്ക് തിരിച്ചടി

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരു തവണ മാത്രമാണ് സര്‍വീസ് എന്നതും എടുത്തു പറയണം. അയോധ്യയില്‍ നിന്ന് തിങ്കളാഴ്ചയും ജാനക്പൂരില്‍ നിന്ന് ശനിയാഴ്ചയും. രാമന്റെ ജന്മസ്ഥലമെന്ന് കരുതുന്ന അയോധ്യയില്‍ നിന്ന് സീതാ ദേവിയുടെ ജന്മസ്ഥലമെന്ന് കരുതുന്ന ജാനക്പൂരിലേക്കാണ് സര്‍വീസ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

india nepal direct train services begins

അയോധ്യയില്‍ നിന്ന് നേപ്പാളിലേക്ക് പോകുന്ന ട്രെയിന്റെ നമ്പര്‍ 04295 ആണ്. നേപ്പാളില്‍ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിന്‍ നമ്പര്‍ 04296. ഇന്ന് ഉച്ചയ്ക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. നാളെ രാവിലെ പത്ത് മണിയോടെ നേപ്പാളിലെത്തും. അതേസമയം, വാണിജ്യ അടിസ്ഥാനത്തുള്ള സര്‍വീസ് വൈകാതെ റെയില്‍വെ പ്രഖ്യാപിക്കും. 604 കിലോമീറ്ററാണ് ഈ ട്രെയിന്‍ യാത്ര ചെയ്യുന്നത്. ചുരുങ്ങിയത് 20 മണിക്കൂര്‍ യാത്രയാണ് പ്രതീക്ഷിക്കുന്നത്.

ഖത്തര്‍ തന്നെ രക്ഷ; ഇറാന്‍ യുദ്ധത്തിനിടെ പുതിയ ആവശ്യവുമായി ദക്ഷിണ കൊറിയ, ആദ്യം കിട്ടണം
ഖത്തര്‍ തന്നെ രക്ഷ; ഇറാന്‍ യുദ്ധത്തിനിടെ പുതിയ ആവശ്യവുമായി ദക്ഷിണ കൊറിയ, ആദ്യം കിട്ടണം

ഉത്തര്‍ പ്രദേശില്‍ നിന്ന് തുടങ്ങി ബിഹാര്‍ അതിര്‍ത്തി കടന്നാണ് സരയു കമല എക്‌സ്പ്രസ് നേപ്പാളിലെത്തുക. കൂടുതല്‍ സ്റ്റേഷനുകള്‍ ഇന്ത്യയിലാണ്. നേപ്പാളില്‍ രണ്ടു സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. അയോധ്യയ്ക്കും ജാനക്പൂരിനുമിടയില്‍ പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സ്റ്റോപ്പുകള്‍ക്ക് പുറമെ മൊത്തം 10 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. 17 കോച്ചുകളുണ്ട്.

അയോധ്യയില്‍ നിന്ന് ഉച്ചയ്ക്ക് 12.30നാണ് ട്രെയിന്‍ പുറപ്പെടുക. മങ്കപൂര്‍, ബസ്തി, ഗോരഖ്പൂര്‍, പണിയഹവ, നര്‍കതിയഗഞ്ച് ജങ്ഷന്‍, റക്‌സോണ്‍, സീതാമര്‍ഹി, ശിശോ ഹാള്‍ട്ട്, മധുബാനി, ജയനഗര്‍ കസ്റ്റംസ് യാഡ് എന്നീ സ്‌റ്റേഷനുകള്‍ പിന്നിട്ടാണ് ട്രെയിന്‍ തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്ക് ജാനക്പൂരില്‍ എത്തുക. ഇതില്‍ ജയനഗര്‍ കസ്റ്റംസ് യാര്‍ഡ്, ജാനക്പൂര്‍ എന്നിവ മാത്രമാണ് നേപ്പാളിന്റെ ഭാഗമായുള്ളത്.

സ്വര്‍ണം വന്‍ തിരിച്ചുവരവില്‍; സ്വര്‍ണവില കുതിച്ചുയര്‍ന്നു, വിപണിയില്‍ ട്വിസ്റ്റ്, ഇന്നത്തെ പവന്‍ വില
സ്വര്‍ണം വന്‍ തിരിച്ചുവരവില്‍; സ്വര്‍ണവില കുതിച്ചുയര്‍ന്നു, വിപണിയില്‍ ട്വിസ്റ്റ്, ഇന്നത്തെ പവന്‍ വില

മോദിയും ബാലേന്ദ്ര ഷായും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എട്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബാലേന്ദ്ര ആദ്യമായി നടത്തുന്ന വിദേശയാത്ര ഇന്ത്യയിലേക്കാണ്. ഫോറന്‍സിക് സയന്‍സ്, ആരോഗ്യം, സുരക്ഷ, നഗര വികസനം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ധാരണയിലെത്തിയത്. കൂടാതെ ഇന്ത്യയിലെ ധര്‍ചുലയെയും നേപ്പാളിലെ ദര്‍ചുലയെയും ബന്ധിപ്പിക്കുന്ന പാലം ഇരു നേതാക്കളും ഒരുമിച്ച് ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma