ശബരിമല തീർത്ഥാടനം ; ചെങ്കോട്ട കൊട്ടാരക്കര വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് കേരളത്തിലേക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും നേരിട്ടുള്ളതുമായ റെയിൽ യാത്ര ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾക്ക് നിർണായക വിജയം.

കേരള ഹൈക്കോടതിയിൽ 48 ഒഴിവ്: ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
കേരള ഹൈക്കോടതിയിൽ 48 ഒഴിവ്: ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം

ചെങ്കോട്ട-തെങ്കാശി-പുനലൂർ റെയിൽ പാതയിലൂടെ കൊല്ലത്തേക്ക് രണ്ട് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചു. ഇതിൽ നേരത്തെ ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചിരുന്ന ഹൈദരാബാദ് ചാർലപ്പള്ളി ട്രെയിൻ കൊല്ലം വരെ നീട്ടിയതും നന്ദേഡ് -കൊല്ലം പുതിയ സ്പെഷ്യൽ സർവീസ് അനുവദിച്ചതും തീർത്ഥാടകർക്കും കൊല്ലം ജില്ലയുടെ റെയിൽ യാത്രാ സൗകര്യങ്ങൾക്കും വലിയ നേട്ടമാണ്.

sabarimalatrain

അനുവദിച്ച സർവീസുകളുടെ വിശദാംശങ്ങൾ:
ചാർലപ്പള്ളി (ഹൈദരാബാദ്) - കൊല്ലം - ചാർലപ്പള്ളി
ട്രെയിൻ നമ്പർ: 07691/07692
നേരത്തെ ചാർലപ്പള്ളി-ചെങ്കോട്ട-ചാർലപ്പള്ളി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് കൊല്ലം വരെ നീട്ടിയിരിക്കുന്നത്.
നന്ദേഡ് - കൊല്ലം - നന്ദേഡ്
ട്രെയിൻ നമ്പർ: 07687/07688
ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ച് അനുവദിച്ച പ്രത്യേക സർവീസ്.
ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ തീർത്ഥാടന പ്രാധാന്യം കൂടി പരിഗണിച്ചാണ് ഇരു ട്രെയിനുകൾക്കും കൊട്ടാരക്കരയിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് കൊട്ടാരക്കരയിലേക്ക് നേരിട്ട് റെയിൽ മാർഗം എത്തുന്നതിനുള്ള സൗകര്യം ലഭിക്കും.

യുഎഇയെ ഞെട്ടിച്ച് സൗദിയുടെ വമ്പൻ തിരിച്ചുവരവ്;വിജയിച്ചത് ഈ തന്ത്രം.. ഇന്ത്യയിലേക്കുള്ള ക്രൂഡ് വരവ് കുതിച്ചു
യുഎഇയെ ഞെട്ടിച്ച് സൗദിയുടെ വമ്പൻ തിരിച്ചുവരവ്;വിജയിച്ചത് ഈ തന്ത്രം.. ഇന്ത്യയിലേക്കുള്ള ക്രൂഡ് വരവ് കുതിച്ചു

ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിൻ പുനലൂർ വഴി കൊല്ലം വരെ നീട്ടണമെന്ന ആവശ്യവുമായി നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽക്കണ്ട് വിശദമായ നിവേദനം നൽകിയിരുന്നു. കഴിഞ്ഞയാഴ്ച മധുര ഡിവിഷനിൽ നടത്തിയ റെയിൽവേ അവലോകന യോഗത്തിലും വിഷയം ശക്തമായി ഉന്നയിച്ചു. ശബരിമല തീർത്ഥാടനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെങ്കോട്ട-തെങ്കാശി-കൊട്ടാരക്കര വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയിൽവേ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
തെക്കൻ തമിഴ്നാട് വഴി കേരളത്തിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിച്ച് റോഡ് ഗതാഗതത്തെയോ തുടർ റെയിൽ കണക്ഷനുകളെയോ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഈ സർവീസുകൾ സഹായിക്കും. പുനലൂർ, കൊട്ടാരക്കര, കൊല്ലം മേഖലകളിലെ തീർത്ഥാടകർക്കും പൊതുയാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റെയിൽവേ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കൊല്ലം ജില്ലയിലെ റെയിൽവേ വികസന ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും തുടർന്നും ശക്തമായ ഇടപെടൽ നടത്തും '

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma