Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തെ പാണ്ഡവൻ പാറ ഒന്ന് കയറിയാലോ? വ്യത്യസ്‌തത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം, അൽപം സാഹസികതയും

നമ്മുടെ നാട്ടിൽ ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ട് പോയി കാണാൻ, എന്നാൽ അതിലുമേറെ ഇടങ്ങൾ അറിയപ്പെടാതെ കിടക്കുന്നുമുണ്ട്. വമ്പൻ ടൂറിസം കേന്ദ്രങ്ങളുടെ പിന്നാലെയുള്ള പരക്കംപാച്ചിലിൽ പലപ്പോഴും കൊച്ചുകൊച്ചു ഇടങ്ങളെ മനപൂർവം ഗൗനിക്കാറില്ല. എന്നാൽ ഒരുപക്ഷേ ഇത്തരം ഇടങ്ങൾക്കാവും നിങ്ങൾ ആഗ്രഹിക്കുന്ന സംതൃപ്‌തി നൽകാൻ കഴിയുക.

അത്തരത്തിൽ കേരളത്തിൽ അറിയപ്പെടാതെ കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കൊല്ലം തെന്മലയ്ക്ക് അടുത്തുള്ള പാണ്ഡവൻപാറ. നമ്മുടെ പുരാണങ്ങളിലെ മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ഈ ഇടത്തിന് ഇത്തരമൊരു പേര് വന്നതെന്നാണ് ഐതിഹ്യം. തെന്മലയ്ക്ക് സമീപമുള്ള ഉരുക്കുന്നിന് അടുത്തയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

thenmalapandavanpara

ഈ കുന്നിന്റെ അടിവാരത്ത് മനോഹരമായ ഒരു ക്ഷേത്രമുണ്ട്. എന്നാൽ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ആ പാറകൾ തന്നെയാണ്. കാഴ്‌ചയിൽ ഭീമാകാരമായ പാറകൾ ഇതുപോലെ കുന്നിൻമുകളിൽ നിൽക്കുന്ന കാഴ്‌ച കുറച്ചൊക്കെ അത്ഭുതം ജനിപ്പിക്കുന്നതാണ്. ആരൊക്കെയോ ചേർന്ന് അവ അവിടെ ഉറപ്പിച്ചത് പോലെ തോന്നും ഒറ്റനോട്ടത്തിൽ.

മൂന്നാർ, ഇരവികുളം, വാഗമൺ, കുമളി; അമ്പമ്പോ, പോക്കറ്റ് കീറാതെ യാത്ര പോകാം..32 പാക്കേജുകൾ
എന്നാൽ ഈ മേഖലയിലേക്ക് കൂടുതലായി ആളുകൾ എത്തുന്നത് ശരിക്കും തെന്മലയുടെ യഥാർത്ഥ ദൃശ്യംഭംഗി ആസ്വദിക്കാൻ കൂടിയാണ്. തെന്മലയുടെ വിവിധ ഭാഗങ്ങൾ, അതിനോട് ചേർന്നുള്ള കുന്നുകൾ, വനങ്ങൾ, കല്ലട അണക്കെട്ട്, അതിനു പിന്നിലെ തടാകം, കുന്നിൻ മുകളിലൂടെ കമാനങ്ങളുള്ള കൽപ്പാലങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽപാത എന്നിവ ഇവിടെ നിന്ന് നോക്കിയാൽ നിങ്ങൾക്ക് കാണാം.

ഇവിടേക്ക് എത്താൻ ഒരൽപം ട്രെക്കിംഗ് കൂടി കടന്നു കിട്ടേണ്ടതുണ്ട്. നേരത്തെ പറഞ്ഞ കുന്നിൻ ചെറുവിലെ ക്ഷേത്രത്തിലേക്കും ധാരാളം സഞ്ചാരികൾ എത്താറുണ്ട്. വൈകുന്നേരങ്ങളിൽ ഉൾപ്പെടെ ശാന്തമായ അന്തരീക്ഷത്തിൽ ചെലവിടാൻ ആഗ്രഹിക്കുന്നവർ ഒന്നും നോക്കാതെ കയറിപ്പോകുന്ന ഇടം കൂടിയാണ് പാണ്ഡവൻ പാറ.

അടുത്ത് തന്നെയുള്ള തെന്മല കൂടി കയറാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ ധൈര്യമായി ഇവിടെക് വണ്ടി കയറാം. കാരണം തെന്മലയിലെ കാഴ്‌ചകൾ അതിമനോഹരമാണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് തെന്മല എന്ന് പറയാതെ വയ്യ. ഇവിടുത്തെ കാഴ്‌ചകൾക്ക് അന്ത്യമില്ലെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

തെന്മലയിലെ കല്ലട-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് എന്നും സഞ്ചാരികളുടെ തിരക്കാണ്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. ഇവിടേക്ക് വരുന്നവരിൽ ഭൂരിഭാഗവും പാണ്ഡവൻപാറയെ കുറിച്ച് അറിയാതെയാണ് പോവാറുള്ളത്. അതുകൊണ്ട് തന്നെ ഇനി തെന്മല പോവുന്നവർ നിർബന്ധമായും ഇവിടെ കയറാൻ പ്രത്യേകം ശ്രദ്ധിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+