Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; ശ്രീലത എന്ന പെണ്‍കുട്ടി റോജയായ കഥ... മിന്നിത്തിളങ്ങിയ ജീവിതം

ഹൈദരാബാദ്: റോജ എന്ന സിനിമാ നടിയെ അറിയാത്തവരില്ല. 1990കളില്‍ അഭ്രപാളിയില്‍ തിളങ്ങിയ അവരിപ്പോള്‍ മന്ത്രിയാണ്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറിയ റോജയുടെ യഥാര്‍ഥ പേര് ശ്രീലത എന്നായിരുന്നു. സിനിമാ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന വേളയിലാണ് പേര് മാറ്റിയത്. ഭാഗ്യം കൊണ്ടുവന്ന പേരാണോ ഇത് എന്ന് സംശയിക്കുന്നവരും കുറവല്ല.

സാന്നിധ്യമറിയിച്ച മേഖലകളിലെല്ലാം തിളങ്ങിയ റോജയുടെ ജീവിതം സിനിമാ കഥകളെ പോലും വെല്ലുന്നതാണ്. ടിഡിപി വഴി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ ഇപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയാണ്. ശക്തരായ എതിരാളികളെ നിലംപരിശാക്കി തിളങ്ങിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം റോജ ഇന്ന് ആന്ധ്രയുടെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. അറിയാം റോജയുടെ ജീവിതം...

1

നടിയായും അവതാരകയായും തിളങ്ങിയ റോജയെ ആണ് കൂടുതല്‍ പേര്‍ക്കും അറിയുക. രാഷ്ട്രീയത്തില്‍ തന്റേതായ സ്റ്റൈല്‍ കൊണ്ടുവന്ന വ്യക്തിയാണിവര്‍. പ്രതിപക്ഷ നേതാക്കളെ വിമര്‍ശിക്കാതെയാണ് റോജയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. എതിരാളികളെ പോലും മാനിച്ചുള്ള കുതിപ്പില്‍ ഇടയ്ക്ക് വീണിട്ടുണ്ടെങ്കിലും പിന്നീടൊരു വന്‍ മുന്നേറ്റമായിരുന്നു. ഇതാണ് മന്ത്രിപദവി വരെ എത്തി നില്‍ക്കുന്നത്.

2

ശ്രീലത എന്നായിരുന്നു റോജയുടെ പേര്. കുമാരസ്വാമി റെഡിയുടെ മകളായി 1971ല്‍ ആന്ധ്രയിലെ ചിറ്റൂരിലാണ് ജനനം. പിന്നീട് ഹൈദരാബാദിലേക്ക് താമസം മാറി. നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിയ റോജ കുച്ചുപിടി നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ രംഗത്തേക്ക് പ്രവേശിച്ചത് കോളജ് പഠന കാലത്താണ്.

3

ഒന്നാം വര്‍ഷ ബിരുദ പഠന കാലത്താണ് റോജ നായികയായ പ്രേമ തപസ് എന്ന സിനിമ ഇറങ്ങിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴ് സിനിമയായ ചെമ്പരത്തിയിലൂടെയായിരുന്നു. സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുമായി ഇറങ്ങിയ ഈ ചിത്രം ചെമന്തി എന്ന പേരില്‍ തെലുങ്കിലേക്ക് ഡബ്ബ് ചെയ്യപ്പെട്ടു. സംവിധായകന്‍ ആര്‍കെ സെല്‍വമണിയായിരുന്നു സംവിധാനം. റോജയുടെ ഭര്‍ത്താവായി പിന്നീട് സെല്‍വമണി. അന്‍ഷു മല്ലിക, കൃഷ്ണി കൗശിക് എന്നിവരാണ് മക്കള്‍.

4

തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോജ തിരഞ്ഞെടുപ്പില്‍ സജീവമായത് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ്. 2004ല്‍ നഗരി മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും ഫലമുണ്ടായില്ല. 2009ല്‍ ചന്ദ്രഗിരി മണ്ഡലത്തില്‍ മല്‍സരിച്ചപ്പോഴും തോല്‍വിയായിരുന്നു ഫലം. ആന്ധ്രയിലെ പ്രമുഖ നേതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിട്ടാണ് റോജ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

5

വൈഎസ്ആറിന്റെ വിയോഗ ശേഷം മകന്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇതോടെ ജഗന്റെ നേതൃത്വം അംഗീകരിച്ച് റോജയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും റോജ മല്‍സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. നഗരി മണ്ഡലത്തില്‍ നിന്നാണ് 2014ല്‍ ജയിച്ചത്. ടിഡിപിയുടെ മുതിര്‍ന്ന നേതാവ് ഗാലി മധുകൃഷ്ണ നായിഡുവിനെ പരാജയപ്പെടുത്തിയായിരുന്നു റോജയുടെ വിജയം.

6

ഗാലി മധുകൃഷ്ണ നായിഡുവിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ മകനാണ് 2019ല്‍ മണ്ഡലത്തില്‍ മല്‍സരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് റോജയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. നായിഡുവിന്റെ മകന്‍ ഗാലി ബാനുപ്രകാശിനെ പരാജയപ്പെടുത്തി 2019ല്‍ റോജ വെന്നിക്കൊടി നാട്ടി. ഇതോടെ ആന്ധ്ര രാഷ്ട്രീയത്തില്‍ റോജ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു എന്ന് പറയാം.

എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍

7

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ നേതാവാണ് റോജ. കഴിഞ്ഞ രണ്ടു വര്‍ഷമായി ആന്ധ്ര വ്യവസായ വികസന കോര്‍പറേഷന്റെ അധ്യക്ഷയാണ്. ഇപ്പോള്‍ മന്ത്രിയായിരിക്കുന്നു. ആന്ധ്രയില്‍ ജഗന്റെ ഓരോ നീക്കങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പുതിയ മന്ത്രിസഭയിലെ 13 പേര്‍ പിന്നാക്ക വിഭാഗക്കാരാണ് എന്നതാണ് എടുത്തുപറയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+