കോടീശ്വരന്റെ മകള്‍, ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധികാ മെര്‍ച്ചന്റിന്റെ ആസ്തി എത്രയെന്നറിയുമോ?
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാവാന്‍ പോവുകയാണ്. രാധികാ മെര്‍ച്ചന്റാണ് വധു. ഇരുവരുടെയും പ്രീ വെഡ്ഡിംഗ് കാര്‍ഡ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാല്‍ ആനന്ദിനെ കുറിച്ച് അറിയുന്നത് പോലെ പലര്‍ക്കും രാധികയെ അറിയില്ല. ആരാണെന്ന് അവരെന്ന് പറഞ്ഞുതരാം. രാധിക നല്ല പരിശീലനം ലഭിച്ച ക്ലാസിക്കല്‍ ഡാന്‍സറാണെന്ന് എത്ര പേര്‍ക്കറിയാം.
ഷൈല മെര്‍ച്ചന്റിന്റെയും, ബിസിനസ് മാഗ്നറ്റായ വിരേന്‍ മെര്‍ചന്റിന്റെയും മകളാണ് രാധിക. ഇന്ത്യയിലെ അതിസമ്പന്നനായ ബിസിനസുകാരില്‍ ഒരാളാണ് വിരേന്‍. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ കമ്പനിയായ എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ സിഇഒ ആണ് വിരേന്‍. മൂന്ന് സ്‌കൂളുകളില്‍ നിന്നായിട്ടാണ് രാധിക തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

എക്കോള്‍ മോണ്ടിയാല്‍ വേള്‍ഡ് സ്‌കൂള്‍, ജോണ്‍ കോനന്‍ സ്‌കൂള്‍, കത്രീഡല്‍ എന്നിവിടങ്ങളില്‍ നിന്നായിട്ടായിരുന്നു വിദ്യാഭ്യാസം, ഗുജറാത്തിലെ കച്ച് സ്വദേശിനിയാണ് രാധിക. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ ബാച്ചിലര്‍ ഡിഗ്രിയും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ശേഷം സെയില്‍സ് എക്‌സിക്യൂട്ടീവായി ഹോം ഡെവലപ്പര്‍ ഇസ്പ്രാവ ഗ്രൂപ്പില്‍ അവര്‍ ജോലി ചെയ്തിരുന്നു.
നിലവില്‍ എന്‍കോര്‍ ഹെല്‍ത്ത് കെയറിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് രാധിക. അതുപോലെ രാധിക വളരെ ആഡംബരമായ ജീവിതമാണ് നയിക്കുന്നത്. ഡിസൈനര്‍ വസ്ത്രങ്ങളും ആഡംബര ബാഗുകളും അവരുടെ ലൈഫ്‌സ്റ്റൈലിന്റെ ഭാഗമാണ്. ഇസ്പ്രാവ ഗ്രൂപ്പ് നാദിര്‍ ഗോദറേജ്, ആനന്ദ് പിരാമല്‍, ദാബര്‍ ഇന്ത്യയുടെ ബര്‍മന്‍ ഫാമിലി എന്നിവര്‍ പിന്തുണയ്ക്കുന്ന കമ്പനിയാണ്. ഈ കമ്പനിയിലൂടെയാണ് രാധിക വളര്‍ന്ന് വന്നത്.
ദേശായ് ആന്‍ഡ് ദിവാനിലും അവര്‍ ഇന്റേണിയായി ജോലി ചെയ്തിരുന്നു. അതേസമയം രാധികയുടെ സമ്പത്ത് ഓരോ ദിവസവും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ പത്ത് കോടിയാണ് രാധികയുടെ ആസ്തി. കുടുംബത്തിന്റെ ബിസിനസില്‍ നിന്നാണ് രാധികയുടെ വരുമാനത്തില്‍ നല്ലൊരു ഭാഗവും വരുന്നത്. എന്‍കോര്‍ ഹെല്‍ത്ത് കെയറിലൂടെ രാധികയുടെ ആസ്തി വര്‍ധിക്കാനും സാധ്യത ഏറെയാണ്.
അതേസമയം രാധികയുടെ പിതാവ് വിരേന്‍ മെര്‍ച്ചന്റിന് 755 കോടിയുടെ ആസ്തിയുണ്ടെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. രാധികയുടെ ശേഖരത്തില്‍ വലിയ വിലയേറിയ പിങ്ക് സ്യൂട്ടുണ്ട്. ഇത് അവരുടെ വിവാഹ നിശ്ചയത്തിന് ധരിച്ചിരുന്നു. രാധികയുടെ ലുക്കും വൈറലായിരുന്നു.
ദീപികയുടെയും രണ്‍വീറിന്റെയും വിവാഹ സമയത്ത് ഒരു ആഡംബര ബ്രാന്‍ഡുമായിട്ടാണ് ഇവര്‍ ചടങ്ങിനെത്തിയത്. ജൂഡിത്ത് ലെയ്ബറിന്റെ ഈ ആക്‌സസറിക്ക് മൂന്ന് ലക്ഷം രൂപയാണ് വില. ഇറ്റലിയില്‍ നിര്‍മിച്ചതാണിത്. ഇവര്‍ നേരത്തെ ധരിച്ചത ഒരു ലെഹങ്കയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയുണ്ടായിരുന്നു.












Click it and Unblock the Notifications