മദ്രാസ് ഹൈക്കോടതിയിലെ വനിതാ ജഡ്ജിക്കെതിരെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍; കാരണമെന്തെന്ന് അറിയുമോ?
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഗൗരിയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചത്. ഗൗരിയെ ജഡ്ജായി ഉയര്‍ത്തുന്നതിലൂടെ ജുഡീഷ്യറിയുടെ സ്വതന്ത്ര്യ സ്വഭാവം തന്നെ ഇല്ലാതാവുമെന്നാണ് അഭിഭാഷക സംഘം ആരോപിക്കുന്നത്.

ചെന്നൈ: മദ്രാസ് ഹൈക്കോടതിയില്‍ പുതിയ ജഡ്ജിയായി വനിത എത്തിയതിന് പിന്നാലെ വലിയ വിവാദം. ചെന്നൈയിലെ ഒരു കൂട്ടം അഭിഭാഷകര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൊളീജിയം ശുപാര്‍ശയെ തുടര്‍ന്നാണ് അഡ്വക്കേറ്റ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജായി നിയമിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഈ പട്ടികയ്ക്ക് അനുമതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അടക്കം ഇവരെ അഡീഷണല്‍ ജഡ്ജായി നിയമിക്കാന്‍ അംഗീകാരം നല്‍കിയതാണ്.

കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പുതിയ ജഡ്ജിമാര്‍ക്ക് ആശംസകളുമറിയിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഗൗരിയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചത്.
ഗൗരിയെ ജഡ്ജായി ഉയര്‍ത്തുന്നതിലൂടെ ജുഡീഷ്യറിയുടെ സ്വതന്ത്ര്യ സ്വഭാവം തന്നെ ഇല്ലാതാവുമെന്നാണ് അഭിഭാഷക സംഘം ആരോപിക്കുന്നത്.
ജസ്റ്റിസ് ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങുന്ന കൊളീജിയമാണ് ഗൗരിയുടെ പേര് ജഡ്ജായി ഉയര്‍ത്തുന്നതിനായി നിര്‍ദേശിച്ചത്. ഗൗരിയെ കൂടാതെ മറ്റ് നാല് അഭിഭാഷകരെയും ജഡ്ജായി ഉയര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും, സുപ്രീം കോടതി കൊളീജിയത്തിനും പ്രത്യേക കത്തുകള്‍ അയച്ചിട്ടുണ്ട് മദ്രാസ് ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍. ഇവരെ ജഡ്ജായി നിയമിക്കരുതെന്നാണ് ഇതില്‍ പറയുന്നത്.
അത് ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. രണ്ട് അഭിമുഖങ്ങളിലായി ഗൗരി പറഞ്ഞ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമായിരുന്നു. ഇവരുടെ അഭിമുഖത്തിന്റെ ലിങ്കുകള്‍ ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
ജിഹാദാണോ, ക്രിസ്ത്യന്‍ മിഷണറിയാണോ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇവരുടെ അഭിമുഖത്തിന്റെ ടൈറ്റിലായി നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാരുടെ സാംസ്‌കാരിക ഉന്മൂലനം തുടങ്ങിയ കാര്യങ്ങളും ഗൗരി ഇതില്‍ പറഞ്ഞിട്ടുണ്ട്.
2012 ഒക്ടോബര്‍ ഒന്നിന് ആര്‍എസ്എസ് പ്രസിദ്ധീകരണത്തിലാണ് ഇവരുടെ ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ച് വന്നത്. മാമോദീസ മുക്കല്‍ തുടര്‍ച്ചയായി സംഭവിക്കുന്നത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുന്നതാണെന്ന് ഇവര്‍ പറയുന്നുണ്ട്.
ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് ഗൗരി. 22 അഭിഭാഷകരാണ് ഇവര്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.












Click it and Unblock the Notifications