ഗിഫ്റ്റില്‍ മുങ്ങി അംബാനി കുടുംബം; മുകേഷും നിതയും ചേര്‍ന്ന് നല്‍കിയത് ഈ സമ്മാനങ്ങള്‍
അംബാനി കുടുംബം പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നതില്‍ പേരുകേട്ടവരാണ്. പലപ്പോഴായി മുകേഷ് അംബാനി ഭാര്യക്കും, അതുപോലെ നിത അംബാനി മരുമക്കള്‍ക്കുമെല്ലാം വില കൂടിയ കിടിലന്‍ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
നിത അംബാനി ഫാഷന്‍ ഐക്കണ്‍ ആയത് കൊണ്ട് തന്നെ അത്തരത്തിലുള്ള കാര്യങ്ങളാണ് സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ മുകേഷ് അംബാനി തീര്‍ത്തും റോയലായിട്ടുള്ള സമ്മാനങ്ങളാണ് നല്‍കാറുള്ളത്. അത്തരത്തില്‍ ഇവര്‍ നല്‍കിയ ആരുമറിയാത്ത ചില സമ്മാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സമ്മാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അംബാനി കുടുംബം ഇന്ത്യയില്‍ ഏത് കുടുംബത്തെയും കടത്തിവെട്ടും. മുകേഷ് അംബാനി ഭാര്യയായ നിത അംബാനിക്ക് നല്‍കിയ സമ്മാനം തന്നെ അത്തരത്തിലുള്ളതാണ്. റോള്‍സ് റോയ്‌സിന്റെ ഏറ്റവും പുതിയ കല്ലിനന്‍ ബ്ലാക്ക് ബാഡ്ജാണ് നിതയ്ക്ക് മുകേഷ് കഴിഞ്ഞ വര്‍ഷം നല്‍കിയത്. ദീപാവലിക്ക് മുമ്പായിട്ടായിരുന്നു ആ സമ്മാനം.
ഇന്ത്യയില്‍ ഒരുപാട് പേരൊന്നും സ്വന്തമാക്കിയിട്ടില്ലാത്ത കാറാണിത്. ഇതില്‍ മോഡിഫിക്കേഷനും വരുത്തിയിരുന്നു. ടസ്‌കന്‍ സണ്‍ ഷെയ്ഡിലാണ് ഈ കാര്‍ വരുന്നത്. പത്ത് കോടി രൂപയാണ് ഈ റോള്‍സ് റോയ്‌സിന്റെ വില. ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറെന്ന വിശേഷണവും കള്ളിനനുണ്ട്.
മുകേഷ് അംബാനിയുടെ ഭാര്യയോടുള്ള ഈ സ്‌നേഹം ആദ്യമായിട്ടല്ല പ്രകടിപ്പിക്കുന്നത്. നിരവധി തവണ അതുണ്ടായിട്ടുണ്ട്. നിതയുടെ 44ാം പിറന്നാളിന്റെ സമയത്ത് മുകേഷ് അംബാനി അവര്‍ക്ക് സമ്മാനിച്ചത് 240 കോടി ആഡംബര പ്രൈവറ്റ് ജെറ്റാണ്. ഇന്ത്യയിലെ ബിസിനസുകാര്‍ മൊത്തത്തില്‍ ഞെട്ടിയിരുന്നു.
ഇത്തരമൊരു പിറന്നാള്‍ സമ്മാനത്തില്‍. അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് നിത അംബാനി മകന്റെ ഭാര്യയായ ശ്ലോക മേത്തയ്ക്ക് ആഡംബര നെക്ലേസ് സമ്മാനിച്ചതാണ്. മൗവാദ് ഇന്‍കമ്പേയറബിള്‍ നെക്ലേസാണ് നല്‍കിയത്. 407.48 ക്യാരറ്റ് യെല്ലോ ഡയമണ്ടാണിതില്‍ പതിച്ചിരിക്കുന്നത്. 229.52 ക്യാരറ്റ് വൈറ്റ് ഡയമണ്ടും, 8 ക്യാരറ്റ് റോസ് ഗോള്‍ഡ് ബ്രാഞ്ചലറ്റും ഇതിലുണ്ട്. 451 കോടിയാണ് ഈ വജ്ര നെക്ലേസിന്റെ വില.
ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം രാധികയുമായി നടന്ന സമയത്ത്, സഹോദരനായ ആകാശ് അംബാനി പാന്തെര്‍ ഡി കാര്‍ട്ടിയര്‍ ബ്രൂച്ചാണ് സമ്മാനമായി നല്‍കിയത്. ഇതിന്റെ വില 1.3 കോടി രൂപയാണ്. 51 സഫയറുകള്‍, 2 എമറാള്‍ഡുകള്‍, 606 അണ്‍കട്ട് വജ്രങ്ങള്‍ എന്നിവ ഇതില്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. നിതയും മുകേഷും ചേര്‍ന്ന് ഇഷയുടെയും ആനന്ദിന്റയും കുട്ടികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 108 സ്വര്‍ണ ബെല്ലുകളാണ് ഇവര്‍ നല്‍കിയത്.












Click it and Unblock the Notifications