Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി കുടുംബത്തില്‍ സമ്മാനങ്ങള്‍ക്ക് മത്സരം, നിത അംബാനി ശ്ലോകയ്ക്ക് നല്‍കിയത് നെക്ലേസ്; വില ഇത്ര

അംബാനി കുടുംബത്തില്‍ ഇപ്പോള്‍ ഗിഫ്റ്റുകള്‍ നല്‍കുന്ന കാലമാണെന്ന് തോന്നുന്നു. നേരത്തെ മുകേഷ് അംബാനി ഭാര്യ നിത അംബാനി കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ് നല്‍കിയത്. ഇപ്പോള്‍ നിത മകന്റെ ഭാര്യ ശ്ലോക മേത്തയ്ക്ക് നല്‍കിയ ഗിഫ്റ്റാണ് ബിസിനസ് ലോകത്ത് തന്നെ ചര്‍ച്ചയായിരിക്കുന്നത്.

അംബാനി കുടുംബത്തിലെ തന്നെ ഈ ഗിഫ്റ്റ് സമ്പ്രദായം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അത്തരത്തില്‍ അംബാനി കുടുംബത്തില്‍ ശ്രദ്ധിക്കപ്പെട്ട സമ്മാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 2019ലാണ് നിത അംബാനി ശ്ലോക മേത്തയ്ക്ക് വമ്പന് സമ്മാനം നല്‍കിയത്. ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലായിരുന്നു.

nita-ambani

451 കോടിയുടെ വജ്രമാലയാണിത്. ലോകത്തെ ഏറ്റവും വിലയേറിയ മാലയാണിത്. മോവാദ് എല്‍ ഇന്‍കമ്പേറബിള്‍ എന്നാണ് ഈ നെക്ലേസ് അറിയപ്പെടുന്നത്. ഇതില്‍ 91 വജ്രങ്ങളാണ് പതിച്ചിരിക്കുന്നത്. 407.48 ക്യാരറ്റ് യെല്ലോ ഡയമണ്ടാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈറ്റ് ഡയമണ്ണണ്ട്. 18 ക്യാരറ്റ് റോസ് ഗോള്‍ ബ്രാഞ്ചലറ്റുകള്‍ എന്നിവ ഇതിലുണ്ട്.

നിലവില്‍ ഇവ ലിമിറ്റഡ് എഡിഷനായത് കൊണ്ട് പുറത്തിറക്കുന്നില്ല. 2022ല്‍ ഇത് സോഥിബൈയില്‍ ഡിസ്‌പ്ലേയ്ക്ക് വെച്ചിരുന്നു. അതേസമയം മുകേഷ് അംബാനി നേരത്തെ നിത അംബാനിക്കും ഇതുപോലെ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 240 കോടിയുള്ള ഒരു ആഡംബര ജെറ്റായിരുന്നു നല്‍കിയത്.

നിത അംബാനിയുടെ പിറന്നാളിനായിരുന്നു ഈ സമ്മാനം കൊടുക്കല്‍. എയര്‍ബസ് എ319 ലക്ഷ്വറി പ്രൈവറ്റ് ജെറ്റാണ് സമ്മാനമായി നല്‍കിയത്. അടുത്തിടെ റോള്‍സ് റോയ്‌സ് കാറും മുകേഷ് അംബാനി നിതയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു. റോള്‍സ് റോയ്‌സിന്റെ കള്ളിനന്‍ ബ്ലാക് ബാഡ്ജ് എസ്‌യുവിയാണ് നിത അംബാനിക്ക് സമ്മാനമായി ലഭിച്ചത്.

ഇതിന്റെ വില പത്ത് കോടി രൂപയാണ്. 2023ലെ ദീപാവലിക്ക് മുമ്പായിട്ടായിരുന്നു ഈ സമ്മാനം നല്‍കിയത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ സമ്മാനം കൂടിയാണിത്. മരുമക്കള്‍ക്ക് മാത്രമല്ല മക്കള്‍ക്കും നിരവധി സമ്മാനങ്ങള്‍ മുകേഷ് അംബാനിയും നിത അംബാനിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അത്തരമൊരു വലിയ സമ്മാനം മുകേഷ് അംബാനി മകന്‍ ആനന്ദ് അംബാനിക്കായി നല്‍കിയിരുന്നു.

2023 ജനുവരി 19നായിരുന്നു ഈ സമ്മാനം ആനന്ദിനായി നല്‍കിയത്.രാധികാ മെര്‍ച്ചന്റുമായുള്ള വിവാഹ നിശ്ചയ ചടങ്ങിന്റെ സമയത്താണ്. അംബാനി കുടുംബത്തിന്റെ ആന്റിലിയ എന്ന വീട്ടില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. 18കെ പാന്തെരെ ഡി കാര്‍ട്ടിയര്‍ ബ്രൂച്ചാണ് നല്‍കിയത്.13 കോടി രൂപയിലേറെയാണ് ഇതിന്റെ വില. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിസി സ്പീഡ് കാറും അതുപോലെ ഗിഫ്റ്റായി നല്‍കിയിരുന്നു. നാലര കോടിയാണ് ഇതിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+