Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്ലോകയ്ക്ക് 450 കോടി വജ്ര നെക്ലേസ്, നിത അംബാനിയുടെ ശേഖരത്തില്‍ എത്ര നെക്ലേസുണ്ടെന്നറിയുമോ? വില ഇത്ര

മുകേഷ് അംബാനിയുടെ ഭാര്യയും പ്രമുഖ ബിസിനസ് വുമണുമായ നിത അംബാനി ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. അംബാനി കുടുംബത്തിലെ ഫാഷന്‍ ഗേള്‍ എന്ന് തന്നെ നിതയെ വിളിക്കാം. റോയല്‍ സാരിയും അതുപോലെ മികച്ച ആഭരണങ്ങളും ബാഗുകളുമെല്ലാം നിതയുടെ ശേഖരത്തിലുണ്ട്.

നേരത്തെ മകന്റെ ഭാര്യയായ ശ്ലോക മേത്തയ്ക്ക് കോടികളുടെ വിലയുള്ള വജ്ര നെക്ലേസ് നിത നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. നാല് വര്‍ഷം മുമ്പാണ് നല്‍കിയതെങ്കിലും ഇപ്പോഴാണ് അത് വാര്‍ത്താപ്രാധാന്യം നേടിയത്. 451 കോടിയാണ് അതിന്റെ വില. എന്നാല്‍ നിതയുടെ ശേഖരത്തില്‍ എത്ര നെക്ലേസുകള്‍ ഉണ്ടെന്നറിയുമോ? അതൊന്ന് നോക്കാം.

nita-ambani

ബോളിവുഡ് നടി സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹത്തിന് നിത മനോഹരമായ ഒരു നെക്ലേസ് ധരിച്ചിരുന്നു. കൃത്യമായ അളവില്‍ നിര്‍മിച്ച വെള്ള നിറത്തിലുള്ള നെക്ലേസാണ് നിത ധരിച്ചത്. ഇത് അന്ന് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോടികളാണ് ഇതിന്റെ വില. കൃത്യമായ വില രേഖപ്പെടുത്തിയിട്ടില്ല.

മകളായ ഇഷയുടെ വിവാഹത്തിനും വജ്ര നെക്ലേസ് നിത ധരിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഫാഷന്‍ ലോകത്താകെ ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു. 12 ക്യാരറ്റ് ഹാര്‍ട്ട് ഷേപ്പിലുള്ള ഡയമണ്ടായിരുന്നു ഇത്. ഇതിനും വില കോടികളുണ്ട്. എത്രയാണെന്ന് അംബാനി കുടുംബവും വെളിപ്പെടുത്തിയിരുന്നില്ല.

മുംബൈയിലെ ഒരു ചടങ്ങിന് ഡയമണ്ട് ബ്രേസ്ലെറ്റും അതുപോലെ നിത ധരിച്ചിരുന്നു. പ്ലാറ്റിനവും, അതുപോലെ നൂറുകണക്കിന് വജ്രങ്ങളും പതിപ്പിച്ചവയാണ് ബ്രേസ്ലെറ്റ്. 2018 ഡിസംബറിലായിരുന്നു നിതയുടെ മറ്റൊരു ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ആഭരണങ്ങളാല്‍ നിറഞ്ഞിരുന്നു അന്നവരുടെലുക്ക്. ഒരു രാജ്ഞിയുടെ ലുക്കായിരുന്നു നിതയ്ക്കുണ്ടായിരുന്നത്.

ആന്റിലിയയില്‍ വെച്ചുള്ള ചടങ്ങിലായിരുന്നു ഈ ആഭരണങ്ങള്‍ ധരിച്ചത്. മനോഹരമായ വജ്രമാലയും അതുപോലെ വജ്രങ്ങളാല്‍ തീര്‍ത്ത വളകളും കമ്മലുകളുമെല്ലാം അവരുടെ ഭംഗി വര്‍ധിപ്പിച്ചിരുന്നു. എമറാള്‍ഡ് ഗ്രീന്‍ സ്റ്റോണ്‍സ് പതിപ്പിച്ച വമ്പന്‍ കല്ലുമാലയും, പിങ്ക് സാരിക്കൊപ്പം മറ്റൊരു ദിവസം നിത അംബാനി ധരിച്ചിരുന്നു.

നിലനിറത്തിലുള്ള സില്‍ക്ക് സാരിയും അതോടൊപ്പം ഭാരമേറിയ പോള്‍ക്കി എമറാള്‍ഡ് ഡ്രോപ്പ് നെക്ല്പീസും അതിനോട് മാച്ച് ചെയ്യുന്ന കമ്മലുകളും അടുത്തിടെ നിത ധരിച്ചിരുന്നു. നല്ല വലിപ്പത്തിലുള്ള ഈ നെക്ലേസ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടര്‍മലൈന്‍ ആന്‍ഡ് പേള്‍ കുന്ദന്‍ റാണി ഹാര്‍ നെക്ലേസ് അവര്‍ ധരിച്ചത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവിധ സാംസ്‌കാരിക പരിപാടികളില്‍ നിത പങ്കെടുക്കാനെത്തുന്നത് വാര്‍ത്തയാവാറുണ്ട്. അതെല്ലാം അവരുടെ ആഭരണപ്രേമം കാരണമാണ്. ഓറഞ്ച് സ്യൂട്ടിനൊപ്പമാണ് ഈ നെക്ലേസ് ധരിച്ചിരുന്നത്. അതേപോലെ നിത ശ്ലോകയ്ക്ക് സമ്മാനിച്ചത് 407.48 ക്യാരറ്റ് യെല്ലോ ഡയമണ്ട് നെക്ലേസായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+