നിത അംബാനിയുടെ ഐഫോണ്‍ പൊളിയാണ്, പ്രത്യേകതകള്‍ ഉള്ളതാണോ? വില ഇങ്ങനെ
ഇന്ത്യയിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനമാണ് മുകേഷ് അംബാനി. അദ്ദേഹത്തിനൊപ്പം തന്നെ നിത അംബാനിയും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. 867637 മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. അംബാനിയെ പോലെ നിതയും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അത് ലൈഫ്‌സ്റ്റൈലിന്റെയും, ബിസിനസ് ഡീലുകളുടെയും പേരിലാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.
അതേസമയം നിത അംബാനി ഇപ്പോള്‍ മറ്റൊരു കാര്യത്തില്‍ ലോക പ്രശസ്തയായിരിക്കുകയാണ്. അവരുടെ കൈവശമുള്ള മൊബൈല്‍ ഫോണിന്റെ പേരിലാണ് നിത വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. നിത അംബാനി ഉപയോഗിക്കുന്നത് ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സാണ്. നിലവില്‍ വിപണിയില്‍ കിട്ടാവുന്ന ഏറ്റവും വിലയേറിയ ഫോണ്‍ തന്നെയാണിത്.

അടുത്തിടെ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ തന്നെ അവരുടെ ഫോണ്‍ ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാരണം അത്രയും കാലം 400 കോടിയുടെ ഫോണാണ് അവര്‍ ഉപയോഗിക്കുന്നതെന്നായിരുന്നു അഭ്യൂഹം. ലോകത്തിലെ ഏറ്റവും വിലയേറിയ ഫോണ്‍ നിതയുടെ കൈവശമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതെല്ലാം വ്യാജമാണെന്നും തെളിഞ്ഞു. വജ്രങ്ങളും സ്വര്‍ണവുമെല്ലാം പതിപ്പിച്ചതാണ് നിതയുടെ കൈവശമുള്ളതെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും ഇല്ലാത്ത ഫോണാണ് ഇപ്പോഴത്തേത്.ഇപ്പോഴുള്ളത് സാധാരണ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സാണ്. ഇതിന് അത്ര വില കുറവുമല്ല.
ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വിലയേറിയ ഫോണാണിത്. ഈ സീരീസിലെ ഫോണിന്റെ ഏറ്റവും കുറഞ്ഞ വിലയാണിത്. 1,59900 രൂപ നല്‍കിയാല്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഇതിന്റെ വിലനീളുന്നത്. ഒരു ഐഫോണിന് ഇത്രയധികം വില നല്‍കേണ്ടി വരുന്ന കാര്യം നേരത്തെ യൂസര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 1,99900 രൂപയാണ് പരമാവധി വില.
നാല് കളറുകളിലും ഇവ ലഭ്യമാണ്. നാച്ചുറല്‍ ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നിങ്ങനെ നിറങ്ങളാണ് ഉള്ളത്. ഐഫോണില്‍ സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഏറ്റവും അഡ്വാന്‍സ്ഡായ ഫോണാണിത്. പുത്തന്‍ പെരിസ്‌കോപ്പ് ലെന്‍സ്, ടൈറ്റാനിയം ചേസിസ്, അതിശക്തമായ എ17 ബയോണിക് ചിപ്പ്, യുഎസ്ബി സി പോര്‍ട്ട് ചാര്‍ജിംഗ്, അങ്ങനെ നീളുന്നു ഇതിന്റെ സവിശഷതകള്‍.
ഐഫോണിന്റെ 14 പ്രൊ മാക്‌സിന്റെ ഫീച്ചറുകളുമായി ഏറെ സാമ്യം 15 പ്രെ മാക്‌സിനുണ്ട്. എന്നാല്‍ വില്‍പ്പനയില്‍ പതിനാല് പ്രൊ മാക്‌സിനെ അടക്കം ഈ ഫോണ്‍ കടത്തിവെട്ടിരുന്നു. എ17 ബയോണിക് ചിപ്പ് വരുന്ന ആപ്പിളിന്റെ ആദ്യ ഐഫോണും ഇത് തന്നെയാണ്. 256 ജിബി സ്‌റ്റോറേജും ബേസ് മോഡലിന് ലഭിക്കും. നേരത്തെയുള്ള മോഡലിന് ഇത് 128 ജിബിയായിരുന്നു.












Click it and Unblock the Notifications