ട്രെന്‍ഡി ലുക്കില്‍ നിത അംബാനി, ധരിച്ചത് ഈ ബ്രാന്‍ഡിന്റെ കിടിലന്‍ ഹൂഡി; വില ഇത്ര മാത്രം
ഫാഷന്‍ ലോകത്ത് നിത അംബാനിയോളം സ്‌റ്റൈലിഷ് ആരുമുണ്ടാവില്ല. ഓരോ പരിപാടിക്കും അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അത്രയേറെ ട്രെന്‍ഡാവാറുണ്ട്. നിരവധി സംരംഭങ്ങള്‍ക്കും നിത അതുപോലെ നേതൃത്വം നല്‍കുന്നുണ്ട്. നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍, നിത മുകേഷ് അംബാനി ജൂനിയര്‍ സ്‌കൂള്‍, ഇന്റര്‍നാഷണല്‍ മ്യൂസിക് ഷോ പോലുള്ളവ അതില്‍ ചിലതാണ്.
ഇന്ത്യന്‍ ഉപയോക്താക്കളും വിദേശ ബ്രാന്‍ഡുകളും തമ്മിലുള്ള അകലം കുറയ്ക്കാനും നിതയ്ക്ക് സാധിക്കാറുണ്ട്. നിത ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വൈറലാവാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് നിത ധരിച്ച ഒരു വസ്ത്രം അതുപോലെ തരംഗമായിരിക്കുകയാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

പുതുവത്സരത്തില്‍ നിത അംബാനിയുടേതായി കിടിലന്‍ ചിത്രങ്ങളാണ് പുറത്തുവന്നത്. ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് ടൗണ്‍ഷിപ്പില്‍ വെച്ചായിരുന്നു നിത അംബാനിയും കുടുംബവും പുതുവത്സരം ആഘോഷിച്ചത്. വളരെ കാഷ്വലായിട്ടുള്ള ലുക്കിലായിരുന്നു ഈ പരിപാടിക്ക് നിത എത്തിയത്. നീലനിറത്തിലുള്ള നിതയുടെ ഹൂഡികളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഒരേ നിറത്തിലുള്ള നാവി ബ്ലൂ ഹൂഡിയായിരുന്നു ഇവര്‍ ധരിച്ചത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ജോഗേഴ്‌സും അവര്‍ ധരിച്ചിരുന്നു. മകളായ ഇഷാ അംബാനി ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതോടെയാണ് ഈ പോസ്റ്റ് വൈറലായത്. അതുവരെ കാണാത്ത ലുക്കിലായിരുന്നു നിത അംബാനി പ്രത്യക്ഷപ്പെട്ടത്.
ഏത് പ്രായത്തിലും നിത അംബാനി സ്റ്റൈലിഷാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഏറ്റവും അമ്പരപ്പിച്ചത് ചിത്രത്തില്‍ വളരെ കുറഞ്ഞ മേക്കപ്പിലാണ് നിത പ്രത്യക്ഷപ്പെട്ടത് എന്നതാണ്. എന്നിട്ടും ലുക്കില്‍ അവര്‍ ബോളിവുഡ് നടിമാരോട് കിടപിടിക്കുമായിരുന്നു. ഈ ചിത്രങ്ങള്‍ അംബാനി ഫാന്‍ പേജുകളിലും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ആരാധകനൊപ്പമാണ് അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
എന്നാല്‍ നിത ധരിച്ചിരുന്ന ഹൂഡിയും ജോഗേഴ്‌സും അത്ര സിംപിള്‍ അല്ല എന്നാണ് റിപ്പോര്‍ട്ട്. ആഡംബര ബ്രാന്‍ഡായ ജിവെന്‍ച്ചിയുടെ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. സ്ത്രീകളുടെ ഓവര്‍സൈസ്ഡ് ആര്‍ച്ചിടൈപ്പ് ക്രോപ്പ്ഡ് ലോഗോ ഹൂഡി സ്വെറ്റ്ഷര്ട്ടാണ് നിത ധരിച്ചിരിക്കുന്നതെന്ന് ഇവരുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ മനസ്സിലാവും.
ഈ ഹൂഡിക്ക് മുന്നിലായി ഒരു വലിയ പോക്കറ്റ് കാണാം. 920 യുഎസ് ഡോളറുകളാണ് ഈ ഹൂഡിയുടെ വില. 76447 രൂപ വരും ഇന്ത്യയില്‍ ഇതിന്റെ വില. കേട്ടിട്ട് കണ്ണ് തള്ളിപോകുന്നുണ്ടല്ലേ? ഇനി ഇതിന്റെ ജോഗറകളുടെ വില എത്രയാണെന്ന് നോക്കാം. 770.65 ഡോളറാണ് ഈ ജോഗറുകളുടെ വില.
അതായത് ഇന്ത്യയില്‍ ഇതിന് 64041 രൂപ വരും. ഇപ്പോള്‍ ഡിസ്‌കൗണ്ട് ഇതിന് നല്‍കുന്നുണ്ട്. 443.89 ഡോളറാണ് ഇപ്പോഴത്തെ വില. അപ്പോഴും 36887 രൂപ നല്‍കണം. അതേസമയം നിതയുടെ വസ്ത്രങ്ങള്‍ക്ക് മൊത്തം 1.40488 ലക്ഷം രൂപ വേണ്ടി വരും വാങ്ങാന്‍. ഇതിനൊപ്പം ധരിച്ച ചെരിപ്പുകള്‍ക്ക് 44292 രൂപയും നിത അംബാനി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications