ഡോള്‍സ് ആന്റ് ഗബ്ബാനയുടെ വസ്ത്രം ധരിച്ച് നിത അംബാനി, വില 1.24 ലക്ഷം, ചെരിപ്പുകളുടെ വില ഇത്ര
ബിസിനസ് ലോകത്തെ ഫാഷന്‍ ഐക്കണാണ് നിത അംബാനി. റിലയന്‍സ് അധ്യക്ഷന്‍ മുകേഷ് അംബാനിയുടെ ഭാര്യയാണെങ്കിലും ബിസിനസ്-കായിക ലോകത്ത് സ്വന്തമായി ഇടം ഉണ്ടാക്കിയെടുക്കാന്‍ നിതയ്ക്ക് സാധിച്ചിട്ടുണ്ട്. അവര്‍ ബിസിനസില്‍ നടത്തുന്ന ഓരോ ചുവടുവെപ്പും രാജ്യത്താകെ ശ്രദ്ധ നേടാറുണ്ട്.
അതുപോലെ അവരുടെ ഫാഷന്‍ സെന്‍സും പലപ്പോഴും വൈറലാവാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ലുക്കാണ് നിതയുടേതായി വൈറലായി മാറിയിരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ സമയത്ത് അവര്‍ ധരിച്ച പ്രിന്റ് കോഓര്‍ഡ് സെറ്റുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജിയോ വേള്‍ഡ് ഗാര്‍ഡനിലായിരുന്നു ക്രിസ്മസ് ആഘോഷം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഫാന്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. കൂടെയുള്ളവരെല്ലാം വളരെ വിലയേറിയ വസ്ത്രങ്ങളായിരുന്നു ധരിച്ചത്. എന്നാല്‍ നിതയുടെ വസ്ത്രങ്ങളായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഡോള്‍സ് ആന്‍ഡ് ഗബ്ബാനയുടെ കോഓര്‍ഡ് സെറ്റാണ് നിത ധരിച്ചത്.
വെള്ളയും പിങ്കും നിറത്തിലുള്ളതാണ് ഈ കോഓര്‍ഡ് സെറ്റ്. ഇതില്‍ അബ്‌സ്ട്രാക്ട് ഡിസൈനുകളാണ് പ്രിന്റ് ചെയ്തിരുന്നത്. വളരെ മിതമായുള്ള മേക്കപ്പുമാണ് നിത ഉപയോഗിച്ചത്. മിതമായ കമ്മലുകളുകളും, മറ്റ് ആഭരണങ്ങളുമാണ് ഇവര്‍ ഉപയോഗിച്ചത്. നിതയുടെ ഫാന്‍ പേജിലാണ് ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ഡോള്‍സ് ആന്‍ഡ് ഗബ്ബാന അന്താരാഷ്ട്ര ബ്രാന്‍ഡാണ്. ഈ കോഓര്‍ഡ്‌സിന്റെ വില ഞെട്ടിപ്പിക്കുന്നതാണ്. 1350 യൂറോയാണ് ഇത് വാങ്ങുകയാണെങ്കില്‍ മുടക്കേണ്ടി വരിക. 1.24 ലക്ഷം രൂപ വരും ഇന്ത്യയില്‍ ഈ വസ്ത്രത്തിന്. ഇതിനൊപ്പം അവര്‍ ധരിച്ചത് വാലന്റിനോ ചെരിപ്പുകളാണ്. അതിന്റെ വിലയും അമ്പരപ്പിക്കുന്നതാണ്.
വളരെ സ്റ്റൈലിഷായ പിങ്ക് നിറത്തിലുള്ള ചെരിപ്പുകളാണ് നിത അംബാനി ധരിച്ചത്. ഇതില്‍ രത്‌നങ്ങള്‍ പതിപ്പിച്ചിരുന്നു. ഫുഷിയ പിങ്ക് റോക്ക്‌സ്റ്റഡ് ചെരിപ്പുകളാണ് ഇവര്‍ ഉപയോഗിച്ചത്. വാലന്റിനോയുടെ ഈ ചെരുപ്പിന് വില 920 യുഎസ് ഡോളറാണ്. ഇന്ത്യയില്‍ ഇതിന് 76588 രൂപ വരും.
ഇത് ആദ്യമായിട്ടല്ല ട്രെന്‍ഡിംഗായിട്ടുള്ള ആക്‌സസറികളും വസ്ത്രങ്ങളും ധരിച്ച് കൊണ്ട് നിത ചടങ്ങുകള്‍ക്ക് വരുന്നത്. നേരത്തെ വനിതാ പ്രീമിയര്‍ ലീഗിന്റെ ലേലം നടക്കുമ്പോള്‍ നിത കൊണ്ടുവന്ന ബാഗിന്റെ വിലയും ചര്‍ച്ചയായിരുന്നു. ബോസ് സ്‌റ്റൈലിലായിരുന്നു അവരുടെ വരവ്. ഇളം നീല നിറത്തിലുള്ള ഷര്‍ട്ടിനൊപ്പം ഓവര്‍ കോട്ടും അവര്‍ ധരിച്ചിരുന്നു.
കോറല്‍ ബ്ലേസറാണ് ഇത്. ഒപ്പം ജീന്‍സാണ് ബോട്ടംസായി ഉപയോഗിച്ചത്. എന്നാല്‍ ഇവരുടെ ബാഗാണ് ശ്രദ്ധിക്കപ്പെട്ടത്. പോപ്പുലര്‍ ബ്രാന്‍ഡായ ചാനലിന്റെ ബാഗായിരുന്നു ഇത്. 3550 യുഎസ് ഡോളറാണ് ഇിന്റെ വില. ഇന്ത്യയില്‍ 2.96 ലക്ഷത്തില്‍ അധികം വില വരുമിതിന്. യഥാര്‍ത്ഥ ഫാഷന്‍ ഐക്കണ്‍ അവരാണെന്ന് ആരാധകര്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications