23ാം വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ ജോലി, ശമ്പളം പത്ത് ലക്ഷം; സ്വപ്ന നേട്ടം സ്വന്തമാക്കി മലീസ
ജീവിതത്തിൽ എല്ലാവരുടെയും ആഗ്രഹം എന്താണ് പഠിച്ച് നല്ല ശമ്പളം ഉള്ള ജോലി വാങ്ങി നല്ല നിലയിൽ എത്തണം എന്നല്ലേ. പത്തായിരത്തിന് മുകളിലൊക്കെ ശമ്പളം ലഭിക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം. തുടക്കത്തിൽ വലിയ തുക തന്നെ ശമ്പളമായി ലഭിക്കാൻ സാധ്യത കുറവാണ്.
എങ്കിലും മിടുക്കരായ വിദ്യാർത്ഥികളെ ക്യാംപസ് ഇന്റർവ്യൂവിലൂടെ കണ്ടെത്തി വലിയ ശമ്പളം നൽകി ജോലി നൽകുന്ന സ്ഥാപനങ്ങൾ ഉണ്ട്. പതിനായിരം ഒന്നുമല്ല ലക്ഷങ്ങൾ നൽകിയാണ് മിടുക്കരെ കമ്പനികൾ ജോലിക്ക് എടുക്കാറുള്ളത്.

തക്കാളി കൊണ്ട് തടി കുറയ്ക്കാം; കൂട്ടത്തിൽ ഇക്കാര്യം കൂടി ശ്രദ്ധിച്ചാൽ വടിവൊത്ത ശരീരം ഉറപ്പ്!
നമുക്കെല്ലാം അറിയാം വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ബാങ്കിംഗ് മേഖല. നിരവധി തൊഴിൽ അവസരങ്ങളും ഈ മേഖലയിലുണ്ട്. കഴിലുള്ളവർക്ക് വലിയ ശമ്പളം നൽകിയാണ് ബാങ്കുകൾ ജോലിക്കെടുക്കുന്നത്. ഇപ്പോൾ വലിയ സാലറി സ്വന്തമാക്കി ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ആക്‌സിസ് ബാങ്കിന്റെ
, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ ഡെപ്യൂട്ടി മാനേജർ എന്ന പോസ്റ്റിലേക്ക് എത്തിയിരിക്കുകയാണ് മലിസ ഫെർണാണ്ടസ് എന്ന 23 കാരി.
എൻ എം ഐ എം എസ് ഹൈദരാബാദിൽ നിന്ന് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (BBA) ബിരുദധാരിയായ മലിസ ഫെർണാണ്ടസ്, ₹10.05 ലക്ഷം രൂപ എന്ന ശ്രദ്ധേയമായ ശമ്പള പാക്കേജ് ഉറപ്പാക്കിക്കൊണ്ടാണ് ജോലിയിൽ പ്രേവേശിച്ചിരിക്കുന്നത്. ക്യാംപസ് ഇന്റർവ്യൂവിലൂടെയാണ് മലീസയ്ക്ക് ലഭിച്ചത്.
മുംബൈയിലെ ഇല്ലസ്‌ട്രിയസ് ആക്‌സിസ് ഹൗസിൽ നിന്ന് തന്റെ പ്രൊഫഷണൽ യാത്ര ആരംഭിക്കാനുള്ള തന്റെ പ്രതീക്ഷ മെലിസ ആകാംക്ഷയോടെ പ്രകടിപ്പിച്ചു. "ബാങ്കിന്റെ ട്ട ടീമിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്റെ കഴിവുകളും അചഞ്ചലമായ സമർപ്പണവും സംഭാവന ചെയ്യാൻ തയ്യാറാണ്" എന്ന് മലീസ പറഞ്ഞു.
മലീസയ്ക്ക് ജോലി ലഭിത്ത കാര്യവും ശമ്പള തുകയുമെല്ലാം ബാങ്ക് തന്നെയാണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത്. വളരെ വലിയൊരു നേട്ടമാണ് മലീസയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. വിവരം പുറത്തു വന്നതോടെ എൻ എംഐ എം എസ് ഡയറക്ടർ സിദ്ധാർഥ് ഘോഷ് അടക്കമുള്ളവർ വിദ്യാർത്ഥിക്ക് അഭിനന്ദനം അറിയിച്ചു. ഇത് അഭിമാനകരമായ നേട്ടം ആണെന്നും കുട്ടികൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് മൈക്രോ സോഫ്റ്റിൽ 50 ലക്ഷം രൂപയുടെ പാക്കേജുമായി ജോലി നേടിയ ശ്രീജൻ അഗർവാൾ എന്ന പെൺകുട്ടിയാണ് വലിയ നേട്ടം സ്വന്തമാക്കിയത്.












Click it and Unblock the Notifications