Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വില പിടിച്ചാൽ നിൽക്കുന്നില്ല:പവന് 1.65 ലക്ഷത്തിലേക്ക്? ഔണ്‍സിന് 7020 ഡോളർ വരെ..പ്രവചനം തിരുത്തി വിദഗ്ധർ

സ്വർണ വില പിടിവിട്ട് പറക്കുകയാണ്. 2025-ൽ മാത്രം ഏകദേശം 70 ശതമാനം വളർച്ചയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. ഈ വർഷവും സ്വർണം റെകോഡുകൾ തിരുത്തി മുന്നേറുകയാണ്. ആഗോള തലത്തിെലെ അനിശ്ചിതത്വങ്ങൾ തന്നെയാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. 2026 ലും സ്വർണം പുതിയ റെക്കോഡുകൾ സൃഷ്ടിക്കുമെന്നാണ് റേറ്റിംഗ് ഏജൻസികളും സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്.

ഈ വർഷം പകുതിയോടെ സ്വർണ വില ഔണ്‍സിന് 5000 ഡോളർ കടക്കുമെന്നായിരുന്നു നേരത്തേ പ്രമുഖ ആഗോള സാമ്പത്തിക സാമ്പത്തിക സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ജനവരി അവസാനിക്കാറുമ്പോൾ തന്നെ സ്വർണം ആ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഇന്ന് ആഗോള വിപണിയിൽ 4963 ഡോളറാണ് ഔണ്‍സിന് രേഖപ്പെടുത്തിയത്. അതേസമയം സ്വർണം 7020 ഡോളർ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ സാംകോ സെക്യൂരിറ്റീസ് പ്രവചിക്കുന്നത്.

goldrate-1

'സമീപകാലത്തെ കുത്തനെയുള്ള വർദ്ധനവിനെത്തുടർന്നുണ്ടാകുന്ന താൽക്കാലിക ഏകീകരണങ്ങൾ ആരോഗ്യകരമായ ഇടവേളകളാണ്, അല്ലാതെ പ്രവണത അവസാനിക്കുന്നതിന്റെ സൂചനയല്ല. സാങ്കേതികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ വരും വർഷങ്ങളിലും സ്വർണ്ണത്തിന് അനുകൂലമായ കാഴ്ചപ്പാടാണ് നൽകുന്നത്',സാംകോയിലെ ഗവേഷണ വിഭാഗം മേധാവി അപൂർവ ഷേത്ത് പറഞ്ഞു. യുഎസ് ഡോളറിന് കുറഞ്ഞ ആവശ്യം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര അനിശ്ചിതത്വം, യുഎസ് സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം എന്നിവ സ്വർണ്ണവിലയെ ഉയർത്തിനിർത്തുമെന്ന് വിശകലന വിദഗ്ധർ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്വർണത്തിന് സംഭവിക്കുന്നത്

ജനുവരിയിൽ തന്നെ സ്വർണ്ണവിലയിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് അമേരിക്ക ഉയർത്തിയ താരിഫ് ഭീഷണികളും യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര സംഘർഷങ്ങളും അടക്കം ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ആവശ്യം വർധിപ്പിച്ചു. ഇതിനൊപ്പം, യുഎസ് ഡോളറിന്റെ ബലഹീനതയും വിലക്കയറ്റത്തിന് അനുകൂലമായി.

ഈ വർഷം ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞത് 50 ബേസിസ് പോയിന്റെങ്കിലും കുറയ്ക്കുമെന്നാണ് വിപണിയിലെ ചർച്ച.പലിശ നിരക്ക് കുറക്കുന്നത് സ്വർണത്തിൻ്റെ പെരുമ ഉയർത്തും.

അതേസമയം, ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വൻതോതിൽ വാങ്ങുന്നത് സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഗോൾഡ് ഇ.ടി.എഫുകളിലേക്കുള്ള നിക്ഷേപ വർധനയും, ഭൗതിക സ്വർണ്ണം, നാണയങ്ങൾ എന്നിവയിലേക്കുള്ള ഒഴുക്കും, ഹെഡ്ജ് ഫണ്ടുകളുടെ സജീവ സാന്നിധ്യവും 2025-ൽ ആരംഭിച്ച മുന്നേറ്റം തുടരാൻ സഹയിക്കുമെന്ന് തന്നെയാണ് വിദഗ്ധർ ആവർത്തിക്കുന്നത്.

കേരളത്തിൽ സ്വർണം എങ്ങോട്ട്

ഈ വർഷം പകുതിയാകുമ്പോൾ തന്നെ സ്വർണ വില 5,000-5,200 ഡോളറിലേക്ക് കടക്കും എന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിൽ സ്വർണം കത്തിക്കയറുമ്പോൾ സ്വഭാവികമായും കേരളത്തിലും സ്വർണ വില പുതിയ റെക്കോഡുകൾ താണ്ടും. ഇന്ന് കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണ വില 1.17 ലക്ഷം തൊട്ടു. ഇന്നലത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 3960 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇപ്പോൾ തന്നെ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1.26 ലക്ഷം കൊടുക്കണം. വില 5000 ഡോളറിന് മുകളിലേക്ക് പോയാൽ സ്വാഭാവികമായും ഇത് 1.40-1.5 ലക്ഷം വരെയാകാം.

ഔണ്‍സ് വില 7020 ഡോൾ ആയാൽ സ്വാഭാവികമായും കേരളത്തിൽ 1.65 ലക്ഷമൊക്കെ ആയേക്കും. പണിക്കൂലിയും മറ്റ് ചിലവുകളും കൂടി ചേരുമ്പോൾ 2 ലക്ഷത്തിലേക്ക് അടുത്താലും അത്ഭുതപ്പെടാനില്ല. എന്തായാലും സാധാരണക്കാരൻ ഇനിയുള്ള കാലത്തെ സ്വർണം മറക്കേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+