കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തൊഴില്‍ നഷ്ടപ്പെടുന്ന വിദേശമലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്
തിരുവനന്തപുരം: വിദേശത്തുള്ള തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി മലയാളി വകുപ്പ്(നോര്‍ക്ക), സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ്, മറ്റു ജനറല്‍ ഇന്‍ഷ്വറന്‍സ് ഏജന്‍സികള്‍ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തവണ പ്രീമിയം അടച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒരു തവണത്തെ പ്രീമിയം 100 രൂപയായിരിക്കും. ഈ തുക സംസ്ഥാന സര്‍ക്കാര്‍ തന്നെ അടയ്ക്കാനാണ് സാധ്യത.
വിദേശത്തുണ്ടായിരുന്ന തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ഏഴരലക്ഷത്തോളം മലയാളികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
മാതൃഭൂമിയിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.