കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ തട്ടിപ്പ്: ഖത്തറില്‍ മലയാളികള്‍ക്ക് ദുരിതം

  • By Staff
Google Oneindia Malayalam News

വര്‍ക്കല: ഖത്തറില്‍ ജോലി മോഹിച്ച് പുറപ്പെട്ട 36 മലയാളികള്‍ ഖത്തറില്‍ ദുരിതം പേറുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തിപ്പെടാനോ ആവശ്യത്തിന് ഭക്ഷണം കഴിക്കാനോ സാധിക്കാതെ ദിവസങ്ങളായി ഇവര്‍ വിഷമിക്കുകയാണ്.

മലയാളികളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടെ 60ഓളം പേര്‍ക്കാണ് ദുര്‍വിധി. കള്ള വിസയില്‍ ഖത്തറിലേക്ക് കയറ്റിവിട്ടതിനു ശേഷം ആഹാരവും താമസസൗകര്യവും ചികിത്സയും കിട്ടാതെ ഇവര്‍ നരകജീവിതത്തിലാണ്.

പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ഇടപെട്ട് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫണ്ടുപയോഗിച്ച് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ നിയമങ്ങളുടെ നൂലാമാലകള്‍ കാരണം ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പാഴായിരിക്കുകയാണം.

ഖത്തര്‍ എയര്‍വേയ്സിന്റെ മടക്കടിക്കറ്റെടുക്കുന്നവര്‍ക്ക് ദോഹയിലുള്ള ബന്ധുക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ നല്‍കുന്ന രണ്ടാഴ്ചത്തെ ടൂറിസ്റ് വിസ ഉപയോഗിച്ചാണ് ഏജന്‍സിക് തട്ടിപ്പ് നടത്തിയത്. ഇത് തൊഴില്‍ ചെയ്യുന്നതിനുള്ള വിസയാണെന്ന് പറഞ്ഞ് ഇവര്‍ ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിച്ചു. വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ ജോലികള്‍ക്ക് 1,500 റിയാല്‍വരെ ശമ്പളം ലഭിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

എന്നാല്‍ ദോഹയില്‍ വിമാനമിറങ്ങിയ ശേഷം ഇവര്‍ തട്ടിപ്പ് മനസ്സിലാക്കി. ഏജന്റുമാരെ ചോദ്യം ചെയ്തപ്പോള്‍ സ്ഥിരം തൊഴില്‍ വിസ ഉടനെ ശരിപ്പെടുത്താമെന്ന് പറഞ്ഞ് ഇവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. മൂന്നു മാസം എല്ലു മുറിയെ പണിയെടുത്തിട്ടും ശമ്പളമൊന്നും ലഭിച്ചിട്ടില്ല.

തട്ടിപ്പിനു പിന്നില്‍ വര്‍ക്കല സ്വദേശിയായ മലയാളിയുണ്ടെന്ന് വ്യക്തമായിട്ടിട്ടുണ്ട്. മറ്റൊരാള്‍ മുംബൈക്കാരനാണ്. വര്‍ക്കലക്കാരന്‍ 26 പേരില്‍ നിന്ന് 75,000 രൂപ വീതവും മുംബൈക്കാരന്‍ 34 പേരില്‍ 50,000 മുതല്‍ 70,000 രുപവരെയും പണം ഈടാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X