കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍ക്ക പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: പ്രതിപക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന യുദ്ധ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി രൂപീകരിച്ച നോര്‍ക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 16 ചൊവാഴ്ച ബിനോയ് വിശ്വം, എം.വി. ഗോവിന്ദന്‍ മാസ്റര്‍, സി.കെ. നാണു, കെ.സി. ജോസഫ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ നിയമസഭയില്‍ അവതരിപ്പിച്ച അടിയയന്തിര പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതുകൊണ്ട് കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വിദേശത്ത് താമസിക്കുന്ന ഉറ്റവരെക്കുറിച്ച് ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരോപണം തെളിയിക്കാനായി തനിക്ക് ലഭിച്ച ഒരു പരാതിയും അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു.

ഗള്‍ഫ് മേഖലയില്‍ അധിവസിക്കുന്ന മലയാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അമേരിക്കയുടെ ആക്രമണം ഇറാഖിലേക്കും നീങ്ങുന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ ലോകമെമ്പാടുമുള്ള സാമ്പത്തികനില തകരും. ഇപ്പോള്‍ ആന്ത്രാക്സ് പോലുള്ള ഭീഷണിയും നിലനില്‍ക്കുന്നു. ലോകത്ത് ഏകാധിപത്യം ഉറപ്പിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ എതിര്‍ക്കണം - ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു.

നോര്‍ക്കയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുമെന്നും അത് മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. അമേരിക്കയിലെ പ്രവാസികളെക്കുറിച്ച് വിവരം ശേഖരിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമാണ്. 210 അന്വേഷണങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു. ഇതില്‍ 173 പേരും സുരക്ഷിതരാണെന്ന കാര്യം നോര്‍ക്ക കണ്ടെത്തുകയും ചെയ്തു.

അമേരിക്കയുടെ ആക്രമണം അഫ്ഗാനിസ്ഥാനെതിരെയാണെങ്കിലും അതിന്റെ പ്രത്യാഘാതം ലോകത്താകമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക നില തകരുന്നതോടൊപ്പം എണ്ണ വില കുതിച്ചുയരാനും യുദ്ധം വഴിവക്കും. പുതിയ സംഭവവികാസങ്ങള്‍ തൊഴില്‍ മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഭീഷണിയാണ്.

ഇന്ത്യ യുദ്ധത്തില്‍ പങ്കുചേരരുതെന്നും യുദ്ധത്തിനു വേണ്ടി വ്യോമത്താവളങ്ങള്‍ നല്‍കുന്നതുപോലുള്ള സഹായം നല്‍കരുതെന്നും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. കാലാകാലമായി തുടര്‍ന്നു പോരുന്ന ചേരിനേരാനയത്തില്‍ത്തന്നെ ഇന്ത്യ ഉറച്ചു നില്‍ക്കണം.

എന്നാല്‍ തീവ്രവാദം എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. വര്‍ഷങ്ങളായി ഇന്ത്യ തീവ്രവാദത്തിന്റെ തീക്ഷ്ണ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പു നയമാണ് കാണിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ എണ്ണസംഭരണികളിലാണ് അമേരിക്കയും ബ്രിട്ടന്റെയും ചൈനയുടെയും നോട്ടമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X