കേരളത്തിന് പുറമെ പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു; ബാര്‍, തിയേറ്റര്‍, ജിം അടച്ചിടും, കടുത്ത നിയന്ത്രണം
അമൃതസര്‍: രാജ്യത്ത് കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ്. പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊന്നും ഫലം കാണാത്ത സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് സംസ്ഥാനങ്ങള്‍ കടക്കുന്നു. കേരളത്തില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദില്ലിയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
ഈ വേളയില്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ തൃശൂര്‍ പൂരം ഇത്തവണ നിയന്ത്രണത്തോടെ നടത്തും. ആചാരങ്ങള്‍ മാത്രമായി ചുരുക്കുകയാണ്. ആള്‍ക്കൂട്ടം പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കി. കേരളത്തിലെ പല പ്രാദേശിക ഉല്‍സവങ്ങളും ആഘോങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തില്‍ സര്‍വകലാശാലകളും പിഎസ്‌സിയും നടത്തുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
Recommended Video
പഞ്ചാബിലെ രാത്രികാല കര്‍ഫ്യൂ രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെയാണ്. എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ ജിംനേഷ്യം, ബാറുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ ഏപ്രില്‍ 30 വരെ അടച്ചിടും. കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനങ്ങള്‍ എന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഇന്ന് രാവിലെ കൊറോണ അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തത്.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications