Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്സിൻ പ്രതിരോധത്തെ മറികടക്കാൻ ഡെൽറ്റാ വകഭേദത്തിന് 8 മടങ്ങ് ശേഷി; പഠനം

ദില്ലി; കൊവിഡ് വാക്സിൻ പ്രതിരോധത്തെ മറികടക്കാൻ ഡെൽറ്റാ വകഭേദത്തിന് 8 മടങ്ങ് ശേഷിയെന്ന് പഠനം.നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള കണ്ടെത്തൽ. ഇന്ത്യയിലേയും വിദേശത്തേയും ഗവേഷകരാണ് പഠനം നടത്തിയത്.

covid

യഥാർത്ഥ വൈറസുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വകഭേദത്തിന് ആസ്ട്രാസെനെക്ക അല്ലെങ്കിൽ ഫൈസർ വാക്സിനുകളിലൂടെ നേടിയ പ്രതിരോധശേഷിയിൽ നിന്ന് രക്ഷപ്പെടാൻ എട്ട് മടങ്ങ് ശക്തി കൂടുതലാണെന്നാണ് കണ്ടെത്തൽ. കൂടാതെ, കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ച ആളുകളെ വീണ്ടും ബാധിക്കാനുള്ള സാധ്യത ഡെൽറ്റ വേരിയന്റിന് ആറ് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ഡെൽറ്റാ വകഭേദത്തിന് ശരീരത്തിൽ കൂടുതൽ വൈറസ് പകർ്പുകളെ സൃഷ്ടിക്കാനുള്ള ശേഷിയും കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 90 ലേറെ രാജ്യങ്ങളിൽ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ദില്ലിയിലെ ആശുപത്രികളിലെ വാക്സിനെടുത്ത 9000ത്തോളം ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് സ്ഥിരീകരിച്ചതായും പഠനത്തിൽ കണ്ടെത്തി. കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത 218 ആരോഗ്യപ്രവർത്തകർക്ക് ലക്ഷണത്തോടെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചതെന്നും പഠനത്തിൽ പറയുന്നു.

അതേസമയം രാജ്യത്ത് ഇതുവരെ 69.51 കോടിയിലധികം (69,51,79,965) വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇന്നലെ മാത്രം 1.13 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.72,26,439 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മൂന്ന് തവണയാണ് ഈ നേട്ടം ഇന്ത്യ കൈവരിച്ചത്. 78 ലക്ഷം (77,93,360) വാക്സിൻ ഡോസുകൾ ഉടൻ കൈമാറും.5.31 കോടിയിൽ അധികം (5,31,15,610) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ഒരു ജനകീയ പ്രസ്ഥാനമായി മാറണമെന്നും ആവശ്യമായ ഡോസുകൾ യാതൊരു ഭയവും മടിയും കൂടാതെ യോഗ്യതയുള്ള ഓരോ വ്യക്തിയും സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു.വാക്സിനേഷനെക്കുറിച്ചുള്ള മിഥ്യാധാരണകളും ഭയങ്ങളും ഇല്ലാതാക്കാൻ ജനപ്രതിനിധികളും ചലച്ചിത്ര-കായിക താരങ്ങളും മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,942 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,22,24,937 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.48%തുടർച്ചയായ 72 -ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,222 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,92,864 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.19 ശതമാനമാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,26,056 പരിശോധനകൾ നടത്തി. ആകെ 53.31 കോടിയിലേറെ (53,31,89,348) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.56 ശതമാനമാണ്. കഴിഞ്ഞ 74 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.05 ശതമാനമാണ്. കഴിഞ്ഞ 8 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 92 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം കേരളത്തിൽ ഇന്ന് 25,772 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്.ആകെ മരണം 21,820 ആയി.ചികിത്സയിലുള്ളത്. 39,93,877 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+