കോട്ടയത്ത് കൊവിഡ് വാക്സിനേഷൻ പുനരാരംഭിക്കുന്നു: 26 കേന്ദ്രങ്ങളിൽ നാളെ വാക്സിനേഷൻ
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ വാക്സിനേഷൻ പുനരാരംഭിക്കുന്നു. ഇതോടെ 26 കേന്ദ്രങ്ങളില്‍ നാളെ വാക്സിനേഷന് ആരംഭിക്കും. 5000 ഡോസ് വാക്സിനാണ് ജില്ലയിലേക്ക് എത്തിയിട്ടുള്ളത്. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
കോവിഷീല്‍ഡ് വാക്സിന്റെ 5000 ഡോസ് കൂടിയാണ് കോട്ടയം ജില്ലയിലേക്ക് എത്തിച്ചിട്ടുള്ളത്. ഇതിനൊപ്പം ജില്ലയില്‍ സ്റ്റോക്കുണ്ടായിരുന്ന വാക്സിനും ചേർത്താണ് നാളെ 26 കേന്ദ്രങ്ങളില്‍ നല്‍കുക. കോവിഷീല്‍ഡിന്റെ ഇരുപതിനായിരം ഡോസ് കൂടി ഇന്ന് എത്തിച്ചേരുകയും ചെയ്യും. ആദ്യ ഡോസ് കുത്തിവയ്പ്പെടുത്ത അതേ വാക്സിന്‍തന്നെ രണ്ടാം ഡോസും സ്വീകരിക്കുവാനും അതത് വാക്സിനുകളുടെ വിതരണ കേന്ദ്രങ്ങളില്‍ തന്നെ എത്തുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന നിര്‍ദേശിച്ചു.

സെന്റ് മേരീസ് യുപി സ്കൂള്‍ ചങ്ങനാശേരി, എമ്മാവൂസ് പബ്ലിക് സ്കൂള്‍, കടുവാക്കുളം, സെന്റ് ജോസഫ് എല്‍.പി. സ്കൂള്‍, അയര്‍ക്കുന്നം എന്നീ മൂന്ന് സെന്ററുകളിൽ മെഗാ ക്യാമ്പുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇവിടെ കൊവിഷീൽഡ് വാക്സിനാണ് നൽകുന്നത്. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം, ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം, കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം, തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം, വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ബേക്കര്‍ സ്കൂള്‍, കോട്ടയം എന്നിവിടങ്ങളിൽ കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുന്നത്.
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം, അതിരുമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം,
ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം,
കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, എംഡി സെമിനാരി സ്കൂള്‍ ,കോട്ടയം, മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം, പൈകപാമ്പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴസ് ആശുപത്രി, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം, കുമരകം സാമൂഹികാരോഗ്യ കേന്ദ്രം,
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ കേന്ദ്രങ്ങളിലും കോവാക്സിനാണ് നൽകുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications