കോവിഡ്: പാലക്കാട് ഇതുവരെ 3,39,786 പേര് വാക്സിന് സ്വീകരിച്ചു
പാലക്കാട്: ജില്ലയില്‍ ഇതുവരെ 3,39,786 പേര് കോവിഡ് വാക്സിന് സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്. ഇതില്‍ 12.1 ശതമാനം പേരാണ് നിലവില്‍ വാക്സിന് സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 45 - 59 വയസ്, അറുപതും അതിനു മുകളിലുമുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ വാക്സിന് നല്കി വരുന്നത്.

7547 പേര് സ്വീകരിച്ചത് കോവാക്സിന്
ജില്ലയില്‍ ആകെ 7547 പേരാണ് കോവാക്സിന് സ്വീകരിച്ചത്. ഇതില്‍ ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത് 4052 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 3,495 പേരുമാണ്.
3,32,239 പേര് സ്വീകരിച്ചത് കോവിഷീല്‍ഡ്
ജില്ലയിലാകെ 3,32,239 പേര് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത് 2,98,311 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 33,928 പേരുമാണ്.
53,163 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ വാക്സിന് സ്വീകരിച്ചിട്ടുള്ളത്. കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 31,342 പേര് ഒന്നാം ഡോസും 21,821 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
കോവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 51,412 പേര് ഇതുവരെ വാക്സിന് സ്വീകരിച്ചു. കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 42,622 പേര് ഒന്നാം ഡോസും 8790 പേര് രണ്ടാം ഡോസും സ്വീകരിച്ചു. 45 മുതല്‍ 59 വയസ്സുവരെയുള്ള 53,967 പേരാണ് വാക്സിന് സ്വീകരിച്ചത്. ഇത് 53,300 പേര് ഒന്നാം ഡോസും 667 പേര് രണ്ടാം ഡോസും സ്വീകരിച്ചു.അറുപതും അതിനു മുകളിലും പ്രായമുള്ള 1,73,697 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 1,71,047 പേര് ഒന്നാം ഡോസും 2650 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications