Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ സുതാര്യത ഉറപ്പാക്കാൻ നിർണായക നീക്കവുമായി ഗൂഗിളും മെറ്റയും; ഇനി അത് കൃത്യമായി ലേബൽ ചെയ്യണം

ന്യൂഡൽഹി: എഐ മുന്നേറി വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. അതുകൊണ്ട് തന്നെ നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, യൂട്യൂബും മെറ്റയും പുതിയ ടാഗിങ് ടൂളുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. സാമൂഹിക മാധ്യമ ഉപയോക്താക്കൾ എഐ വഴി സൃഷ്‌ടിച്ച ഉള്ളടക്കങ്ങൾ കൃത്യമായി വെളിപ്പെടുത്തണം എന്ന ഇന്ത്യയുടെ പുതിയ നിയമങ്ങളുമായി ഒത്തുപോവുന്നതാണ് ഈ നീക്കം.

വ്യാജ ഉള്ളടക്കങ്ങൾ തടയുന്നതിനായി, എഐ ഉപയോഗിച്ച് നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്‌ത ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് സ്വയം ടാഗ് ചെയ്യാൻ സഹായിക്കുന്ന സംവിധാനങ്ങളാണ് ഗൂഗിളിന്റെ യൂട്യൂബും മെറ്റയുടെ ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും അവതരിപ്പിച്ചത്. നേരത്തെ തന്നെ ഇത്തരമൊരു സംവിധാനം ആവശ്യമാണെന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു.

googleandmetaissues

ഐടി മന്ത്രാലയം ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയാ എത്തിക്‌സ് കോഡും) നിയമങ്ങൾ, 2021-ൽ നിർദ്ദേശിച്ച ഭേദഗതികൾക്ക് അനുസൃതമായാണ് ഈ നീക്കം.
എഐ അധിഷ്‌ഠിത ഡീപ്ഫേക്കുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതികൾ. എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങൾ ഉപയോക്താക്കൾ വെളിപ്പെടുത്തണമെന്നും, അത്തരം ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.

5 ദശലക്ഷത്തിലധികം രജിസ്‌റ്റർ ചെയ്‌ത ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ ഇടനിലക്കാർക്കാണ് ഈ നിയമങ്ങൾ പ്രധാനമായും ബാധകമാവുക. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവ ഇന്ത്യയിൽ പുതിയ ഫീച്ചറുകൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അർത്ഥപൂർണ്ണമായി മാറ്റം വരുത്തുകയോ നിർമ്മിതമായി സൃഷ്‌ടിക്കുകയോ ചെയ്‌ത ഉള്ളടക്കങ്ങൾ വെളിപ്പെടുത്തണമെന്ന് യൂട്യൂബ് അതിന്റെ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. അതേസമയം, ഡിജിറ്റലായി സൃഷ്‌ടിച്ചതോ മാറ്റം വരുത്തിയതോ ആയ ഫോട്ടോറിയലിസ്‌റ്റിക് ഓഡിയോ-വിഷ്വലുകൾ ലേബൽ ചെയ്യണമെന്ന് മെറ്റ അതിന്റെ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു.

ഈ മാറ്റങ്ങൾ പെട്ടെന്നുണ്ടായതല്ല എന്നത് വ്യക്തമാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഫലമായി എഐ ശക്തമായി മുന്നേറുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഇത് വളരെ പ്രധാനപ്പെട്ട ഒരു മാറ്റം തന്നെയാണെന്ന് പറയാതെ വയ്യ. ഇന്നത്തെ കാലത്ത് ആളുകൾ കൂടുതലായി കാര്യങ്ങൾ അറിയാനും വാർത്തകൾ വായിക്കാനും തത്സമയ സംവദിക്കൽ നടത്താനും ഒക്കെ സോഷ്യൽ മീഡിയയെയാണ് കാര്യമായി പ്രയോജനപ്പെടുത്തുന്നത്.

അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന, മറ്റ് രീതികളിൽ സ്വാധീനിക്കുന്ന എഐ ഉള്ളടക്കങ്ങൾ വ്യാപകമാവുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അത് കൂടി കണക്കിലെടുത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഈ തീരുമാനം. ഇനി എഐ ലേബൽ ചെയ്‌ത ശേഷമായിരിക്കും ഇത്തരം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+