വീട്ടിലെ സ്‌ഫോടനത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്: വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: ഇരിട്ടി മേഖലയിലെ പുന്നാട് കോട്ടത്തെ കുന്നില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും പരുക്കേറ്റ സംഭവത്തില്‍ ഇരിട്ടി പൊലിസ് സ്‌ഫോടനവസ്തു കൈക്കാര്യം ചെയ്യല്‍ വിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാകുറ്റം ചുമത്തികേസെടുത്തു.
വീട്ടുടമയും സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്ത കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷിനെതിരെയാണ് (43) കേസെടുത്തത്. ഇയാളുടെ ഭാര്യ പാര്‍വതിക്ക് പരുക്കേറ്റിട്ടുണ്ട്.

സ്‌ഫോടനത്തില്‍ പരുക്കേറ്റ ദമ്പതികള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്‌സയിലാണ്. കഴിഞ്ഞ ഞായറാഴ്ച്ചഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്‌ഫോടക വസ്തു നിലത്ത് വീണ് പൊട്ടിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സുഭാഷിന്റെ ഇരുകാലുകള്‍ക്കും ദേഹത്തുമുള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്.
ഭാര്യ പാര്‍വതിക്ക് വയറിലും ദേഹത്ത് വിവിധയിടങ്ങളിലും പരുക്കേറ്റു. സുഭാഷിനാണ് കൂടുതല്‍ പരുക്കേറ്റത്. ഇയാളുടെ ഭാര്യയുടെത് ഗുരുതരമല്ല. കാട്ടുപന്നിയെ പിടികൂടാനായി കെട്ടിയുണ്ടാക്കിയ പന്നിപ്പടക്കം താഴെവീണു പൊട്ടിയപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് സുഭാഷ് പൊലിസിന് നല്‍കിയ മൊഴി. എന്നാല്‍ നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് ഇരിട്ടി പൊലിസ് എഫ്. ഐ. ആറില്‍ രേഖപ്പെടുത്തിയിട്ടുളളത്.
ബോംബു നിര്‍മാണത്തിനിടെയാണ് പൊട്ടിയതെന്ന സംശയത്തിലാണ് പൊലിസ്. കണ്ണൂരില്‍നിന്നും ഫോറന്‍സിക് വിഭാഗമെത്തി സ്‌ഫോടക വസ്തുക്കളുടെ ശേഖരം പരിശോധിച്ചിട്ടുണ്ട്. നേരത്തെരാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശങ്ങളിലൊന്നാണ് പുന്നാട്. നേരത്തെ പൊലിസ് റെയ്ഡില്‍ഈപ്രദേശത്തു നിന്നും ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇവിടങ്ങളില്‍കാട്ടുപന്നികള്‍ കൃഷിനശിപ്പിക്കുന്നതും പതിവു സംഭവങ്ങളാണ്. ഇവയെ വെടിവെച്ചു കൊല്ലുന്നതിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വനംവകുപ്പ് റെസ്‌ക്യൂടീമിനെ നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പന്നിപ്പടക്കമുണ്ടാക്കിയതെന്തിനാണെന്ന സംശയമാണ് പൊലിസിനുളളത്. ഇതിനായി ലഭിച്ച വെടിമരുന്ന് എവിടെ നിന്നും കിട്ടിയതാണെന്നും അന്വേഷിച്ചുവരുന്നുണ്ട്.












Click it and Unblock the Notifications