ചില രാശിക്കാർ ഉണ്ട്; അവരുടെ സ്വഭാവം ഇങ്ങനെയാണ്; നിങ്ങൾ ഈ രാശിക്കാരാണോ ?
ചില രാശിക്കാർ ഉണ്ട്; അവരുടെ സ്വഭാവം ഇങ്ങനെയാണ്; നിങ്ങൾ ഈ രാശിക്കാരാണോ ?
ചില രാശിക്കാർ ഉണ്ട്. ഇവർ ചെയ്യുന്ന ചില കാര്യങ്ങളോ ശീലങ്ങളോ ഒന്നും ഒരു കുറ്റമായി അവർക്ക് തോന്നില്ല. എന്നാൽ, മറ്റുള്ളവർ ഈ കാര്യം ചെയ്താലോ ? ഇവർക്ക് അത് വലിയ കുറ്റം ആയിരിക്കും.
ഇത്തരത്തിലുള്ള ചില രാശിക്കാർ നമുക്ക് ചുറ്റുമുണ്ട്. ചെയ്യുന്ന ശീലങ്ങൾ തെറ്റാണെങ്കിലും സ്വന്തമായി ചെയ്താൽ കണ്ണടച്ചു പോകും ഇവർ. ചില പ്രത്യേക രാശിക്കാർക്കുള്ള ദുസ്വഭാവം ആണിത്.
മറ്റുള്ളവരെ ഇവർ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്യും. ഏതൊക്കെ രാശിക്കാരാണ് ഇതിൽ ഉൾപെട്ടതെന്ന് അറിയണ്ടേ? നമുക്ക് നോക്കാം.

1) ലിയോ (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)
തന്നെ പോലെ താൻ മാത്രം. താൻ മാത്രമാണ് കിടിലമെന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തരക്കാരാണ് ഈ വിഭാഗത്തിലുള്ളത്. എല്ലാത്തിന്റയും ശ്രദ്ധാ കേന്ദ്രം ഇവർ തന്നെ ആകണം എന്ന് നിർബന്ധമാണ് ഈ രാശിക്കാർക്ക് ഉള്ളത്. തന്റെ സ്വന്തം ആവശ്യങ്ങളിൽ വളരെ കൃത്യത ഉള്ളവരാണ് ഇക്കൂട്ടർ. തന്നെ പോലെ താൻ മാത്രം. മറ്റുള്ളവരെ തനിക്കൊപ്പം ചേർക്കാനോ ഒരാളെ തനിക്കൊപ്പം നിലനിർത്താനോ ഇവർ മനസ്സ് കാട്ടില്ല. അതായത് ചുരുക്കി പറഞ്ഞാൽ ഒരു കാട്ടിൽ ഒരു സിംഹം എന്ന രീതി.

2) വിർഗോ (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)
ഈ രാശിക്കാർ വിമർശന വ്യക്തിത്വങ്ങൾക്ക് ഉടമകളായിരിക്കും. എല്ലാ കാര്യത്തിനും വിമർശനം. മറ്റുള്ളവരെ അടച്ചാക്ഷേപിക്കാനും കടുപ്പിച്ച് വിമർശിക്കാനും ഇവർക്ക് മടിയില്ല. എന്നാൽ, സ്വന്തമായി വിമർശനത്തിന് വിധേയമാക്കാനും ഈ രാശിക്കാർ തയ്യാറാകില്ല. മറ്റുള്ളവരിലൂടെ സ്വയം വിമർശിക്കപ്പെടുന്നത് ഈ രാശിക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഇതാണ് ഈ രാശിക്കാരുടെ പ്രത്യേകത.

3) ലിബ്ര (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)
ശരിയുടെ പക്ഷത്താണ് ഈ രാശിക്കാർ നിലകൊള്ളുന്നത്. ഞാൻ പറയുന്നതാണ് ശരി ഞാനാണ് ശരി. ഇതാണ് ഈ രാശിക്കാരുടെ ആപ്തവാക്യം. തന്റെ ശരി തെളിയിക്കുന്നതിനായി ഏതറ്റം വരെയും പോകാൻ ഈ രാശിക്കാർ തയ്യാറാണ്. ഇത്തരത്തിലുള്ള സ്വഭാവ രീതികൾ ആരാണ് ഈ രാശിക്കാർ. തന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കൽ ആണ് ഇക്കൂട്ടരുടെ പ്രധാന സ്വഭാവം. ഇതിനായി വാദപ്രതിവാദത്തിന് ഇറങ്ങുന്നതും ഇവരുടെ രീതിയാണ്. ഇത് ഈ രാശിയിൽ പെട്ടവർക്ക് മാത്രമുള്ള സവിശേഷ ഗുണമാണ്.

4) സാജിറ്റേറിയസ് (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)
ഈ രാശിക്കാർക്ക് തെറ്റ് പറ്റാൻ ആണ് പതിവ്. ജീവിതത്തിൽ എടുക്കുന്ന പല തീരുമാനങ്ങളിലും തെറ്റ് പറ്റും. മറ്റു വ്യക്തികളെ വിലയിരുത്തുന്നത് ഇവരുടെ കേമത്വം വളരെ വലുതാണ്. എന്നാൽ സ്വന്തമായി സ്വന്തം വ്യക്തിത്വത്തെ വിലയിരുത്തുവാൻ ഈ രാശിക്കാർ മനസ്സ് കാണിക്കാറില്ല. ഇത്തരം രാശിക്കാർ ആരെ വേണമെങ്കിലും നിഷിദ്ധമായി വിമർശിക്കും. അതിന് ഇവർക്ക് ഒരു മടിയുമില്ല. എന്നാൽ സ്വന്തമായി ആരെങ്കിലും തിരിച്ചു വിമർശിച്ചാൽ അതിനെ ഇഷ്ടപ്പെടാനും ഇത്തരത്തിലുള്ള രാശിക്കാർ തയ്യാറാകുന്നില്ല.

5) അക്വേറിയസ് (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)
ഈ രാശിയിൽ ഉൾപ്പെടുന്ന വരെ വിശിഷ്ട വ്യക്തിത്വത്തിന് ഉടമകൾ എന്ന് പറയാം . തങ്ങൾക്കൊപ്പം നിൽക്കുന്നവരെ തരംതാഴ്ത്തുന്നതിനും ഇവർ മടി കാണിക്കില്ല. മറ്റുള്ളവരെ തരംതാഴ്ത്താൻ ഒരു അവസരം കിട്ടിയാൽ ഇവർ വിട്ടുകളയെയും ഇല്ല.
Recommended Video

6) പിസസ് (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)
സ്വപ്നം കാണാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണ് ഈ രാശിയിൽ ഉള്ളത്. സ്വപ്ന ജീവികൾ എന്ന് പേരിടാം. മറ്റു വ്യക്തികളെ കേൾക്കാനോ മനസ്സിലാക്കാനോ ഇവർ തയ്യാറായില്ല. സ്വന്തം കാര്യം നോക്കി സ്വന്തം ചിന്തകളിലൂടെ മുന്നോട്ട് പോകുന്ന വിഭാഗത്തിൽപെട്ട രാശിക്കാർ ആണിവർ. ചെറിയ കാര്യത്തിൽ പോലും ഈ രാശിയിൽ പെട്ടവർ വികാരഭരിതരാകും എന്നതാണ് മറ്റൊരു സവിശേഷത. മറ്റുള്ളവർ ചെയ്യുന്ന എന്ത് കാര്യവും അംഗീകരിക്കാനും ഇവർ മനസ്സ് കാട്ടില്ല. ചുരുക്കത്തിൽ പറഞ്ഞാൽ സ്വന്തം കാര്യം സിന്ദാബാദ്.












Click it and Unblock the Notifications