തള്ള വിരലിനു മുമ്പായി ധാന്യമണിയുടെ ആകൃതിയുള്ള രേഖയുണ്ടോ? നിങ്ങൾ ഭാഗ്യവാനാണ്, കൈ രേഖ പറയും എല്ലാം...

  • Posted By: Desk
Subscribe to Oneindia Malayalam

കൈ രേഖ ശാസ്ത്ര ഏറെ പ്രധാനപ്പെട്ട ഒന്നാണ് കൈരേഖ നേക്കി നിങ്ങളുടെ ഭൂതവും വർ‌ത്തമാനവും ഏങ്ങിനെയാണെന്ന് പറയാൻ സാധിക്കും. ഒരിക്കലും ഇതിനെ അന്ധവിശ്വാസമെന്ന് പരഞ്ഞ് തള്ളികളയാനാകില്ല. അംഗീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് കൈരേഖ ശാസ്ത്രം. ഹസ്ത രേഖ ശാസ്ത്രം ഒരു സയൻസ് കൂടിയാണ്. അതുകൊണ്ട് നന്നായി കൈനോക്കാൻ അറിയാവുന്നവർക്ക് തെറ്റ് പറ്റില്ല എന്ന് പറയാം. കയ്യിലെ രേഖകള്‍ നോക്കിയാലറിയാം, ഒരാള്‍ പണക്കാരനാകുമോയെന്ന്. നമ്മുടെ ആയുസും ഭാഗ്യനിര്‍ഭാഗ്യങ്ങളുമെല്ലാം ഇത്തരം രേഖകളിലൂടെ അറിയാവുന്നതേയുള്ളൂ.

ഹസ്തരേഖ ശാസ്ത്രം ധനം, ആരോഗ്യം, ദാമ്പത്യം തുടങ്ങി ഭാവി സംബന്ധമായ കാര്യങ്ങള്‍ അറിയാനായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. സ്തരാകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതുകൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിന് ഉപയോഗിക്കുന്നത്. ലോക പ്രശസ്തിയാർജ്ജിച്ച ഹസ്തരേഖാ ശാസ്ത്രം ഭാരതത്തിന്റെ സംഭാവനയാണ്. തലച്ചോറിന്റെ തരംഗ ചലനങ്ങൾ കൈവെള്ളയിലെ ആകൃതി വികൃതികൾക്ക് ഒരു കാരണം കൂടിയാണ്. നമ്മുടെ ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ച നമ്മുടെ കൈവള്ളയിലെ രേഖകൾക്ക് മാറ്റങ്ങൾ ഉണ്ടാകും. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണുള്ളത്. അതേപോലെ ഓരോന്നിനും കൈപ്പത്തിയിൽ പ്രത്യേക സ്ഥനങ്ങളുണ്ട്.

തള്ളവിരലിന് മുമ്പ്

തള്ളവിരലിന് മുമ്പ്

ചിലരുടെ തള്ളവിരലിനു മുമ്പായി ധാന്യമണിയുടെ ആകൃതിയിലുള്ള രേഖ കാണാറുണ്ട്. ഇത്തരം രേഖ മറ്റുള്ളവർക്ക് നിങ്ങളോടുള്ള ആകർശഷണത്തെ കാണിക്കുന്നതാണ്. ഇത് ഒരു ചെറിയ അടയാളമാണ്. ആകർഷണ രേഖ എന്ന് വേണമനെങ്കിലും ഇതിനെ പറയാം.

ചെറു വിരലിന് താഴെ

ചെറു വിരലിന് താഴെ

ചെറുവിരലിന് താഴെയുള്ള ബാഗം മൗണ്ട് ഓഫ് മെർക്കുറി എന്നാണ് അറിയപ്പെടുന്നത്. കൈപ്പത്തയും ചെറുവിരലും ചേരുന്ന ഭാഗത്ത് ഒരു നേർരേഖയുണ്ടെങ്കിൽ അത് നിങ്ങൾ സംസാരത്തിലൂടെ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. നിങ്ങൾക്ക് മറ്റുള്ളവരുമായി ആശയ വിനിമയം ചെയ്യാനുള്ള കഴിവുണ്ടെന്നും ഇതുവഴി ധനസംബാദനത്തിന് അവസരമുണ്ടാകുമെന്നും പറയപ്പെടുന്നു. ചെറുവിരലിൻ താഴെയുള്ള ഭാഗം, ഉയർന്ന സ്ഫുടമുള്ള മണ്ഡലമാണ്. മികവ്, ശക്തി, ബുദ്ധി മുതലായവയുടെ സൂചകമാണ്. കൈപ്പത്തിയിൽ ചെറുവരലിന് ഏകദേശ സമാന്തരമായി കാണുന്ന രേഖയുടെ തലയ്ക്കൽ കറുത്ത അടയാളമുണ്ടെങ്കിൽ ഭാര്യയെ ഉപേക്ഷിക്കാനും വീണ്ടും സ്വീകരിക്കാനുമുള്ള സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്.

മോതിര വിരലിനു താഴെ

മോതിര വിരലിനു താഴെ

മോതിര വിരലിനു താഴെയുള്ള ഭാഗത്തെ സാധാരണയായി മൗണ്ട ഓഫ് സൺ‌ എന്നാണ് പറയാറ്. ഈ മണ്ഡലത്തിന്റെ സ്ഫുടത, കല, സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക, ആദർശ, മേഖലയിലെ മികവിന്റെ ലക്ഷണമാണ്. ഈ വിരലിനു താഴെ കാണുനന താമര അടയാളെ രാജ തുല്ലയനാകുന്നതിന്റെയും ശൂലമടയാളം മന്ത്രി തുല്ല്യരാകുന്നതിന്റെയും സൂചനകളാണ്. വിരലിനു താഴെയായി 'കരിംപുള്ളി' ഉണ്ടെങ്കിൽ അത് പിതൃമരണന്റെ സൂചിപ്പിക്കുന്നു.

കയ്യിലെ നടുവശത്തിന്റെ ഇടത് ഭാഗം

കയ്യിലെ നടുവശത്തിന്റെ ഇടത് ഭാഗം

കൈയ്യിലെ നടുഭാഗത്തിന്റെ വശത്തായി ഒരു സ്റ്റാർ ആകൃതിയിൽ രേഖയുണ്ടെങ്കിൽ നിങ്ങളുടെ മനസ്സ് പറയുന്ന കാര്യങ്ങൾ ചെയ്താൽ വിജയിക്കുമെന്നതിന്റെ സൂചന നൽകുന്ന ഒന്നാണ്. അതായത് ഇത്തരക്കാർക്ക് മനസിൽ തോനുന്ന കാര്യങ്ങൾ ചെയ്യുന്നത് വിജയത്തിന്റെ ചവിട്ടുപടിയാകും എന്നർത്ഥം.

ചൂണ്ടു വിരലിനു താഴെ

ചൂണ്ടു വിരലിനു താഴെ

ചൂണ്ടു വിരലിനു താഴെയുള്ള ഭാഗം മൗണ്ട് ഓഫ് ജൂപിറ്റർ എന്നാണ് അറിയപ്പെടുന്നത്. ചൂണ്ടു വിരലിന്റെ തൊട്ടു താഴെയായി സ്റ്റാർ അടയാളമുണ്ടെങ്കിൽ ഭരണ സംബന്ധമായ കാര്യങ്ങലിൽ നിങ്ങൾ‌ വിജയിക്കുമെന്നതിന്റെ സൂചനകളാണ്. നല്ല നേതൃപാടവമുള്ള ഈ കൂട്ടർ രാഷ്ട്രീയത്തിലും മറ്റും ശോഭിക്കും ഇതിനെ വ്യാഴമണ്ഡലം എന്നും പറയും. നല്ല വിദ്യനേടിയ വ്യക്തിയുടെ ഈ മണ്ഡലം മൃദുവും നാണയാകൃതിയിലുള്ളതുമായിരിക്കും. ഉറച്ച വ്യാഴ മണ്ഡലം ശക്തിയുടെയും ധൈര്യത്തിന്റെയും സൂചന നൽകുന്നു. നേതൃസ്ഥാനത്തുള്ള തന്ത്രശാലികളായ മോഷ്ടാക്കൾ, കൈക്കൂലിക്കാരായ മേലാളന്മാർസ കരിഞ്ചത്തക്കാരായ വ്യവസായികൾ ഇവരുടെ വ്യാഴമണ്ഡലത്തിൽ ത്രികോണഅടയാളം കാണും.

ലൈഫ് ലൈൻ അഥവ ആയൂർ രേഖ

ലൈഫ് ലൈൻ അഥവ ആയൂർ രേഖ

ലൈഫ് ലൈൻ അഥവ ആയുർ രേഖയിൽ ട്രയാംഗിൾ ഉണ്ടെങ്കിൽ ഇത് നിങ്ങൾ ജീവിതത്തിൽ പണക്കാരനാകും എന്നതിന്റെ സൂചനകളാണ്. ഇവർക്ക് പണം മാത്രമല്ല ഉന്നത പദവിയും നേടാനാകും.

ഹെഡ് ലൈൻ ഫേറ്റ് ലൈൻ മെർക്കുറി ലൈൻ

ഹെഡ് ലൈൻ ഫേറ്റ് ലൈൻ മെർക്കുറി ലൈൻ

ഹെഡ് ലൈൻ, ഫേറ്റ് ലൈൻ, മെർക്കുരി ലൈൻ എന്നിവ ചേരുന്ന ബാഗത്ത് ട്രയാഗിൾ ഉണ്ടെങ്കിൽ കീർത്തി നേടുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്. ഏദത് രംഗത്തായാലും ഇത്തരക്കാർ പ്രശസ്തിയാർജിക്കും. ഈ ട്രയാഗിൾ കീർത്തിയെ സൂചിപ്പിക്കുന്ന ഒന്നാണെന്നർത്ഥം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hand astrology; View hand lines and predict future

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്