ഗർഭിണികൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ? ഫെങ്ങ്ഷൂയി പറയുന്നത് നോക്കൂ!!

  • Posted By: Desk
Subscribe to Oneindia Malayalam

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ് ഗര്‍ഭകാലം. അമ്മയാകുന്നതിനു മുന്‍പും ശേഷവുമുള്ള ഒരു സ്ത്രീയുടെ ജീവിതം വ്യത്യസ്തമാണ്. ഗര്‍ഭിണിയാണെന്ന് അറിയുന്നത് മുതല്‍ പിന്നെയുള്ള പത്തുമാസക്കാലവും ഒരു സ്ത്രീയുടെ ചിന്തകള്‍ തന്റെ കുഞ്ഞിനെ ചുറ്റിപറ്റിയാകും. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ കാലഘട്ടവും ഒരമ്മയ്ക്ക് പ്രധാനമാണ്. കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും ഇതേ സമയത്ത് ഒരമ്മയെ അലട്ടാറുണ്ട്.


എന്നാല്‍ ഗര്‍ഭകാലത്ത് തക്കസമയത്ത് ഡോക്ടറെ കണ്ടു കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം തൃപ്തികരമാണെന്ന് നമ്മള്‍ ഉറപ്പു വരുത്താറുണ്ട്. അതുപോലെ തന്നെ ആഹാരകാര്യങ്ങളിലും അമ്മമാര്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും ഈ സമയത്ത്. എന്നാല്‍ ഇതുപോലെ തന്നെ പ്രധാനമാണ് ഗര്‍ഭകാലത്ത് പാലിക്കേണ്ട മറ്റു ചില സംഗതികള്‍ എന്നറിയാമോ ? പറഞ്ഞു വരുന്നതു വാസ്തുശാസ്ത്രപ്രകാരമുള്ള ചില മുന്കരുതലുകളെ കുറിച്ചാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ പാലിക്കേണ്ട ചില ചിട്ടകളെ കുറിച്ചു ചൈനീസ്‌ വാസ്തുശാസ്ത്രമായ ഫെങ്ങ്ഷൂയി വ്യക്തമാക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് ഒന്ന് നോക്കാം.

ഗര്‍ഭകാലത്ത് മാറ്റങ്ങള്‍ പാടില്ല

ഗര്‍ഭകാലത്ത് മാറ്റങ്ങള്‍ പാടില്ല

അതെ ഫെങ്ങ് ഷ്യൂ പ്രകാരം ഇത് വളരെ പ്രധാനമാണ്. ഫെങ്ങ് ഷ്യൂയില്‍ അതിപാവനമായി കരുതുന്ന ഒന്നാണ് ഭ്രൂണം. അതുകൊണ്ട് തന്നെ ഉദരത്തില്‍ ഒരു ഭ്രൂണം ചുമക്കുന്ന വേളയില്‍ വലിയ മാറ്റങ്ങള്‍ പാടില്ല എന്ന് ഫെങ്ങ് ഷ്യൂ നിഷ്കര്‍ഷിക്കുന്നു. അതായത് വീട് മാറുക, അല്ലെങ്കില്‍ വീട്ടിലെ സാധനസാമഗ്രികള്‍ മാറ്റുക, ഫര്‍ണിച്ചറുകള്‍ മാറ്റുക എന്നിവയെല്ലാം ഒഴിവാക്കാം. അതുപോലെ കിടക്കയുടെ സ്ഥാനവും അടിക്കടി മാറ്റരുത്.

ജനനതിയതിയും മാസവും നോക്കി വേണം

ജനനതിയതിയും മാസവും നോക്കി വേണം

ഇനി എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് സ്ഥലമോ വീടോ മാറുക തന്നെ വേണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ ജനനതിയതിയും മാസവും നോക്കി നിങ്ങള്ക്ക് അനുയോജ്യം എന്ന് തോന്നുന്ന ദിവസം തിരഞ്ഞെടുത്തു വീട് മാറുക. എന്നാല്‍ ഗര്‍ഭിണിയുടെ അസാന്നിധ്യത്തില്‍ വേണം വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍. ഒരിക്കലും ഗര്‍ഭിണി സാധനങ്ങള്‍ നീക്കുന്നത് കാണാന്‍ പാടില്ല എന്ന് ഫെങ്ങ്ഷൂയി പറയുന്നു. അത് പോലെ പുതിയ വീട് വൃത്തിയാക്കുമ്പോള്‍ പുതിയ ചൂല് വാങ്ങി തന്നെ വൃത്തിയാക്കാനും ശ്രദ്ധിക്കണം.

അലങ്കാരങ്ങള്‍ വേണ്ട

അലങ്കാരങ്ങള്‍ വേണ്ട

യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവേ കാണുന്നൊരു പതിവാണ് ഗര്‍ഭകാലത്ത് തന്നെ കുഞ്ഞിനു വേണ്ട മുറിയൊരുക്കുക എന്നത്. എന്നാല്‍ ഫെങ്ങ് ഷ്യൂ ഇതിനെതിരാണ്‌. ഒരിക്കലും കുഞ്ഞു പിറക്കുന്നതിനു മുന്‍പ് ഇതൊന്നും പാടില്ല എന്ന് ഫെങ്ങ്ഷൂയി പറയുന്നു. കുഞ്ഞിനു വേണ്ടി മുറി ഒരുക്കുക, ചുവരില്‍ ആണി തറയ്ക്കുക, ഡ്രില്‍ ചെയ്യുക എന്നിവയെല്ലാം തീര്‍ത്തും ഒഴിവാക്കണം.

ആണി തറയ്ക്കല്‍ വേണ്ട

ആണി തറയ്ക്കല്‍ വേണ്ട

ഒരിക്കലും ഗര്‍ഭിണികള്‍ ഇത് ചെയ്യാന്‍ പാടില്ല എന്നാണു ഫെങ്ങ് ഷ്യൂ പറയുന്നത്. പ്രത്യേകിച്ച് കട്ടിലിനോട് ചേര്‍ന്ന്, മുറിയുടെ വാതിലില്‍ എന്നിവിടങ്ങളില്‍. ഇതില്‍ ദുഷ്ടശക്തികളെ ആകര്‍ഷിക്കുക മാത്രമല്ല നിങ്ങളുടെ ഉള്ളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കുകയും ചെയ്യും. കട്ടിലിനോട് ചേര്‍ന്ന് ആണി തറച്ചാല്‍ ഉറക്കം നഷ്ടമാകുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഫെങ്ങ്ഷൂയി ശാസ്ത്രം.

 കത്തി, കത്രിക എല്ലാം ഒഴിവാക്കാം

കത്തി, കത്രിക എല്ലാം ഒഴിവാക്കാം

മൂര്‍ച്ചയുള്ള ആയുധങ്ങളൂമായുള്ള സമ്പര്‍ക്കം ഗര്‍ഭിണികള്‍ ഒഴിവാക്കണം എന്നാണു പറയുന്നത്. പ്രത്യേകിച്ചു കത്തി, കത്രിക എന്നിവ. ഇവ പൂര്‍ണ്ണമായും ചിലപ്പോള്‍ ഒഴിവാക്കുക അസാധ്യമാകും എന്നത് ശരിയാണ്. എന്നാല്‍ ഒരിക്കലും നിങ്ങള്‍ കിടക്കുന്ന കട്ടിലിനോട് ചേര്‍ന്ന് ഇവ കൊണ്ട് വരരുത് എന്ന് ഫെങ്ങ്ഷൂയി പറയുന്നു. കത്രിക കട്ടിലിനോട് ചേര്‍ത്തുവെച്ചാല്‍ അത് പൊക്കിള്‍കൊടിയ്ക്ക് ആപത്താണ് എന്നും ഫെങ്ങ്ഷൂയി പറയുന്നു.

കല്യാണവും മരണവും

കല്യാണവും മരണവും

ഫെങ്ങ്ഷൂയി പ്രകാരം ഗര്‍ഭിണികള്‍ കല്യാണവീടുകളിലും മരണവീടുകളിലും പോകാന്‍ പാടില്ല. മരണവീടുകളില്‍ പൊതുവേ നമ്മുടെ നാട്ടിലും ഗര്‍ഭിണികള്‍ പോകില്ല. പക്ഷെ കല്യാണവീടുകളില്‍ സാധാരണ ഗര്‍ഭിണികള്‍ പോകാറുണ്ട്. എന്നാല്‍ ഫെങ്ങ്ഷൂയി ഇതും അരുതെന്ന് പറയുന്നു. ഇവിടെ പലതരത്തിലെ നെഗറ്റീവ് എനെര്‍ജി തിങ്ങിനില്‍ക്കുന്നത് കാരണമാണ് ഇത് ഒഴിവാക്കാന്‍ പറയുന്നത്.

 പച്ചനിറം തരും സൗഖ്യം

പച്ചനിറം തരും സൗഖ്യം

ഫെങ്ങ്ഷൂയി പ്രകാരം ഗര്‍ഭിണികള്‍ക്ക് ഏറ്റവും അനുയോജ്യമായ നിറമാണ് പച്ച. പച്ച നിറമുള്ള വസ്ത്രങ്ങള്‍ അണിയുന്നതും, പച്ചനിറത്തിലെ തലയണ ഉപയോഗിക്കുന്നതുമെല്ലാം നല്ലതാണ്. ജീവന്റെയും വളര്‍ച്ചയുടെയും നിറമാണ് ഫെങ്ങ്ഷൂയില്‍ പച്ച. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഗര്‍ഭകാലത്തിനു പച്ചനിറത്തെ കൂടെകൂട്ടാം.

ശ്രീജിത്തിന്റെ വീട് സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി; വരാപ്പുഴയിലേത് ഉരുട്ടികൊലയെന്ന് സൂചന!

എന്ത് ചെയ്തിട്ടും കാര്യമില്ല, ഈ ആഴ്ച കൈയ്യില്‍ നയാപൈസ കാണില്ല! എല്ലാവര്‍ക്കുമല്ല.. ഈ രാശിക്കാര്‍ക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
What pregnant ladies should not do according to Feng shui

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്