കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാശി പറയും നിങ്ങള്‍ക്ക് കിട്ടുന്ന 'പണി'... അറിയാം ജന്‍മരാശിയും ജോലിയും തമ്മിലുള്ള ബന്ധം

  • By Desk
Google Oneindia Malayalam News

ജോലിയും രാശിയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉള്ളതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് ഇവ പരസ്പരം ബന്ധപ്പെടുന്നത് എന്നല്ലേ... ഒരാളുടെ ജന്മ രാശിയനുസരിച്ച് അയാള്‍ക്ക് യോജിച്ച ചില ജോലിയും മേഖലകളും കാണും.

അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മേഖലയില്‍ ജിവിക്കുന്നവരുടെ ജീവിതം എന്നും കഷ്ടപ്പാടും അസംതൃപ്തിയും നിറഞ്ഞതായിരിക്കും. രാശിയും തൊഴിലും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം.

മകരം രാശി

മകരം രാശി

മകരം രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രത്യേക സാമര്‍ത്ഥ്യമായിരിക്കും. അക്കൗണ്ടന്റ്, മാനേജിരിയല്‍ കണ്‍സള്‍ട്ടന്റ്, ഫിനാന്‍ഷ്യന്‍ പ്ലാനര്‍, കാഷ്യര്‍, അപ്രൈസര്‍, ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് ഇവര്‍ക്ക് കൂടുതല്‍ ശോഭിക്കാനാവുക.
മാത്രമല്ല, കംപ്യൂട്ടര്‍ പ്രേഗ്രാമര്‍, റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ തുടങ്ങിയവയും ഇവര്‍ക്ക് വഴങ്ങും. എന്നാല്‍ ക്രിയേറ്റീവ് ആയ കഴിവുകള്‍ വേണ്ടി വരുന്ന രംഗങ്ങളില്‍ ഇവര്‍ ജോലി ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്.

ധനു രാശി

ധനു രാശി

ധനു രാശിയിലുള്ള ആളുകള്‍ എല്ലാ കാര്യങ്ങളും ഏറെ പോസിറ്റീവായി മാത്രം കാണുന്നവരാണ്. എല്ലാത്തിന്റെയും ഏഅവസാനം വരെ അവര്‍ ഈ പോസിറ്റിവിറ്റി നിലനിര്‍ത്തുകയും ചെയ്യും. അതിനാല്‍ കൂടുതല്‍ സമയവും ആളുകളോട് ഇടപെടേണ്ടി വരുന്ന സെയില്‍സ്, മാര്‍ക്കറ്റിങ്, കല, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് നല്ല പ്രകടനം കാഴ്ചവെയ്ക്കുവാന്‍ സാധിക്കും. എന്നാല്‍ ജോലിയിലെ സ്വാതന്ത്ര്യത്തിന് വലിയ വില കല്‍പ്പിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ അതിതമായ ഇടപെടല്‍ ഇഷ്ടപ്പെടില്ല.

 മേടം രാശി

മേടം രാശി

മേടം രാശിയില്‍ പെട്ടവര്‍ സമൂഹത്തില്‍ എല്ലായ്‌പ്പോഴും തിളങ്ങി നില്‍ക്കുന്ന ആളുകളാണ്. സ്‌പോര്‍ട്‌സിലും സാഹസികതയിലും വ്യവസായത്തിലും ഒക്കെയാണ് ഈ രാശിയില്‍ പെട്ടവര്‍ക്ക് ശോഭിക്കാന്‍ സാധിക്കുക.
സര്‍ജന്‍, സൈനികന്‍, കോടതി, നിയമം, പ്രൊഡ്യൂസര്‍, സ്റ്റോക് മാര്‍ക്കറ്റ്, പബ്ലിക് റിലേഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ മേഖലകളില്‍ ഇവര്‍ ജോലി ചെയ്താല്‍ ഇവര്‍ ആ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തികളായി തീരും.

കര്‍ക്കിടകം

കര്‍ക്കിടകം

ചരിത്രം, പുരാവസ്തു എന്നിവയോട് അടങ്ങാത്ത അഭിനിവേശം ഉള്ളവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. സാമ്പത്തികമായും മാനസ്സികമായും എല്ലായ്‌പ്പോഴും നല്ല നിലയില്‍ നില്‍ക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ആന്റിക് ഡീലോഴ്‌സ്, ആര്‍ക്കിയേളജിസ്റ്റ്, ഹിസ്‌റ്റോറിയന്‍, ഓഷ്യാനോഗ്രഫര്‍, തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകള്‍ ഇവര്‍ക്കു പറഞ്ഞിട്ടുള്ളതാണ്. പുതിയ പുതിയ കാര്യങ്ങള്‍ അറിയാനുള്ള താല്പര്യവും ഒരിക്കലും മടുക്കാത്ത പ്രകൃതവുമാണ് ഇവരെ തങ്ങളുടെ മേഖലകളില്‍ പ്രഗല്‍ഭരാക്കി മാറ്റുന്നത്.

കുഭം രാശി

കുഭം രാശി

തങ്ങളെ ആളുകള്‍ ശ്രദ്ധിക്കണം എന്നു ആഗ്രഹിക്കുന്നവരാണ് കുംഭം രാശിക്കാര്‍. കാര്യങ്ങള്‍ നന്നായി പ്ലാന്‍ ചെയ്ത്, ഏറ്റവും പുതിയ കാര്യങ്ങള്‍ പോലും ഉള്‍ക്കൊള്ളിച്ച് ചെയ്യുന്ന ഇവര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് 100 ശതമാനവും ഫലം ഉണ്ടായിരിക്കണം എന്നാഗ്രഹിച്ച് ചെയ്യുന്നവരാണ്. കാര്യങ്ങള്‍ ആര്‍ക്കും പരിക്കില്ലാതെ പറഞ്ഞു തീര്‍ക്കാന്‍ മിടുക്കരായ ഇവര്‍ക്ക് ഒരു മീഡിയേറ്ററിന്റെ റോളില്‍ നന്നായി തിളങ്ങാന്‍ കഴിയും. രാഷ്ട്രീയം, ശാസ്ത്രം, ആര്‍ട്ട്, സോഷ്യല്‍ വര്‍ക്കര്‍, എന്‍ജിനീയറിങ്, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളാണ് ഇവര്‍ക്ക് നന്നായി യോജിക്കുക.

English summary
your zodiac signs and related jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X