Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്നേഹത്തിന്റെ അമൃതായി അമ്മ...2

അസാധാരണമായ ബുദ്ധിവൈഭവമുണ്ടായിരുന്നെങ്കിലും സുധാമണിയ്ക്ക് ഒമ്പതാംവയസ്സില്‍ സ്കൂള്‍ പഠനം നിര്‍ത്തേണ്ടിവന്നു. അമ്മ കടുത്ത രോഗിണിയായതിനാല്‍ വീട്ടുവേലകളെല്ലാം സുധാമണിയ്ക്ക് നോക്കേണ്ടിവന്നതിനാലാണ് പഠനം ഉപേക്ഷിക്കേണ്ടിവന്നത്.

എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് സുധാമണിക്ക് എഴുന്നേല്ക്കണം. ഒരല്പം വൈകിയാല്‍ അമ്മ തന്നെ അവളുടെ മേല്‍ വെള്ളം കോരിയൊഴിക്കുമായിരുന്നു. ചകിരിനാരുണ്ടാക്കാന്‍ തൊണ്ടുതല്ലുന്ന ജോലിയില്‍ അവള്‍ ഏര്‍പ്പെട്ടു. പിന്നീട് പല വീടുകളിലും വീട്ടുവേല ചെയ്തു. പശുവിനെ കറക്കേണ്ടതും വീട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പേണ്ടതും വസ്ത്രങ്ങള്‍ കഴുകേണ്ടതും ദൂരെയുള്ള പൈപ്പില്‍ നിന്ന് വെള്ളം കൊണ്ടുവരേണ്ടതും പശുക്കിടാവിനും ആട്ടിന്‍കുട്ടിയ്ക്കും പുല്ലരിയേണ്ടതും എല്ലാം സുധാമണിയുടെ ജോലികളാണ്. സുധാമണിയ്ക്ക് അല്പമൊന്ന് നടുനിവര്‍ത്തണമെങ്കില്‍ സന്ധ്യയാണം. പക്ഷെ ഈ ജോലികളെല്ലാം ചെയ്യുമ്പോഴും ആ പെണ്‍കുട്ടിയുടെ ചുണ്ടുകള്‍ മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. ദു:ഖമോ മടിയോ കൂടാതെ അവള്‍ എല്ലാ ജോലികളും ചുമലിലേറ്റി.

സന്ധ്യയ്ക്ക് ശേഷവും വീണ്ടും അസംഖ്യം ജോലികള്‍ സുധാമണിയെ കാത്തിരുന്നു. ചായയുണ്ടാക്കേണ്ടതും അത് കഴിഞ്ഞ് അത്താഴമൊരുക്കേണ്ടതും ഭക്ഷണം വിളമ്പേണ്ടതും എല്ലാം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകേണ്ടതും അവളുടെ ജോലിയാണ്. ഇതെല്ലാം കഴിയുമ്പോഴേക്കും അര്‍ധരാത്രിയാകും. ഈ അര്‍ധരാത്രിയിലാണ് അവള്‍ക്ക് കൃഷ്ണനോട് പ്രാര്‍ത്ഥിക്കാന്‍ അല്പം സമയം കിട്ടുക. സ്വയം വീടിന്റെ ചെറിയമുറിയിലടച്ചിരുന്ന് അവള്‍ ഭജനകള്‍പാടി പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തു.

കടലുപോലെ കിടക്കുന്ന പണികള്‍ക്കിടയിലും അവള്‍ അടുത്തുള്ളവരെയെല്ലാം സഹായിക്കാന്‍ മനസ്സ് കാട്ടി. മക്കളെ നന്നായി നോക്കുന്ന അച്ഛനമ്മമാരെ മറന്ന് പിന്നീട് മക്കള്‍ വേറെപ്പോകുന്നത് സുധാമണിയെ വിഷമിപ്പിച്ചു. ലോകം നിലനില്ക്കുന്നത് പോലും സ്വാര്‍ത്ഥതയിലാണെന്ന് അവള്‍ മനസ്സിലാക്കി. ലോകത്തിന്റെ ദു:ഖത്തിന് സ്നേഹം മാത്രമേ മരുന്നുള്ളൂ എന്നും അവള്‍ അറിഞ്ഞു.

പലപ്പോഴും ആളുകളെ സഹായിക്കാന്‍ അച്ഛന്റെ പഴ്സില്‍ നിന്നും പണമെടുത്ത് കൊടുക്കുമായിരുന്നു. ഒരു ഘട്ടത്തില്‍ അമ്മയുടെ വളയൂരിക്കൊടുത്ത സംഭവവുമുണ്ടായി. അന്നൊക്കെ അച്ഛനമ്മമാര്‍ സുധാമണിയെ ക്രൂരമായി തല്ലി.

കടലിന്റെ നീലിമ, ആകാശത്തിന്റെ നീലനിറം, പുഴകളുടെ പച്ചനിറം ...ഇതിലെല്ലാം സുധാമണി കൃഷ്ണനെ ദര്‍ശിച്ചു. അധികം വൈകാതെ കൃഷ്ണഭക്തിയുടെ പാരമ്യത്തില്‍ സുധാമണി എല്ലാത്തിലും കൃഷ്ണനെ ദര്‍ശിക്കാന്‍ തുടങ്ങി. ഞാന്‍ പ്രകൃതിയില്‍ നോക്കിയപ്പോള്‍ എല്ലാത്തിലും കൃഷ്ണനെ കണ്ടു. ഒരു പൂവു പോലും എനിക്ക് അറുക്കാന്‍ കഴിയാതെയായി. കാരണം അതില്‍ ഞാന്‍ കൃഷ്ണനെ കണ്ടു. എന്റെ ശരീരത്തില്‍ തൊടുന്ന ഇളംകാറ്റ് കൃഷ്ണന്റെ തലോടലായി ഞാന്‍ അനുഭവിച്ചു. എനിക്ക് നടക്കാന്‍ പോലും പേടിയായി. കാരണം കൃഷ്ണന്റെ ശരീരത്തിലൂടെയാണോ ഞാന്‍ നടക്കുന്നതെന്ന് എനിക്ക് തോന്നിത്തുടങ്ങി. കടല്‍പ്പുറത്തെ ഓരോ മണല്‍ത്തരികളിലും ഞാന്‍ കൃഷ്ണനെകണ്ടു- പഴയ കാലത്തെ അമ്മ ഓര്‍മ്മിക്കുന്നത് ഇങ്ങിനെയാണ്.

സുധാമണി മാതാ അമൃതാനന്ദമയിയാകുന്നു

1975ലെ സപ്തംബര്‍ മാസത്തിലെ ഒരു സന്ധ്യ. 22 കാരിയായ സുധാമണി പതിവുപോലെ പശുവിനുള്ള പുല്ലുമായി വീട്ടിലേക്ക്മടങ്ങുകയാണ്. അപ്പോഴതാ അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് ശ്രീമദ് ഭാഗവതത്തെക്കുറിച്ച് ഒരു പ്രഭാഷണം കേള്‍ക്കുന്നു. ഉടനെ പുല്ലെല്ലാം വലിച്ചെറിഞ്ഞ് സുധാമണി ആ വീട്ടിലേക്ക് ഓടിക്കയറി. തിങ്ങിനിറഞ്ഞിരുന്ന ഗ്രാമീണരുടെ നടുവില്‍ സുധാമണി നിന്നു. പക്ഷെ അവിടെ നിന്നത് സുധാമണിയായിരുന്നില്ല. അവളുടെ കൈകാലുകളും കണ്ണുകളും മുഖവും എല്ലാം നീലനിറമായിരുന്നുവെന്നും അവളുടെ രൂപം കൃഷ്ണരൂപമായിരുന്നുവെന്നും ഗ്രാമീണര്‍ പറയുന്നു. അതോടെ തങ്ങളെ അനുഗ്രഹിക്കാന്‍ കൃഷ്ണന്‍ ആ നാട്ടില്‍ ഇറങ്ങിവന്നിരിക്കുകയാണെന്ന് ഗ്രാമീണര്‍ ധരിച്ചു.

എന്നാല്‍ സുധാമണി എന്തെങ്കിലും അത്ഭുതം കാട്ടിയാലേ അവരുടെ ആത്മീയവ്യക്തിത്വത്തെ അംഗീകരിക്കുകയുള്ളൂ എന്ന് ആളുകള്‍ വാശിപിടിച്ചു. നിവൃത്തിയില്ലാതെ സുധാമണി ഒരു ദിവസം ശ്രീമദ് ഭാഗവത പാരായണത്തിന് കൂടിയിരുന്നവര്‍ക്കിടയില്‍ അത്ഭുതം കാട്ടി.

ഒരു പാത്രം നിറയെ വെള്ളം കൊണ്ടുവരാന്‍ സുധാമണി ആവശ്യപ്പെട്ടു. ആ പാത്രത്തിലെ വെള്ളമെടുത്ത് അവിടെ കൂടിയിരിക്കുന്നവരുടെ മേല്‍ സുധാമണി തെളിച്ചു. പിന്നീട് അതിലൊരാളെ വിളിച്ച് ആ പാത്രത്തില്‍ വിരല്‍ മുക്കാന്‍ ആവശ്യപ്പെട്ടു. അത്ഭുതം! ആ വെള്ളം പാലായി മാറി. പിന്നീട് മറ്റൊരാളോട് അതില്‍ വിരല്‍മുക്കാന്‍ പറഞ്ഞു. ഇപ്പോള്‍ പാലല്ല, പാത്രത്തിലെ ജലം പഞ്ചാമൃതായി മാറി. അവിടെ കൂടിയിരിക്കുന്നവരെല്ലാം ആ പാത്രത്തിലെ പഞ്ചാമൃതം നുകര്‍ന്നു. എന്നിട്ടും ആ പാത്രത്തിലെ പഞ്ചാമൃതം വറ്റിയില്ല. അതോടെ ഗ്രാമീണര്‍ക്ക് ആ പെണ്‍കുട്ടി സുധാമണിയല്ലാതായി. അവരെല്ലാം അവളെ മാതാ അമൃതാനന്ദമയീ എന്ന് വിളിച്ചു.

അവള്‍ ഞങ്ങള്‍ക്ക്വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഞങ്ങള്‍ അവളെ ഉപദ്രവിച്ചു. ചീത്തവാക്കുകള്‍ പറഞ്ഞു. തല്ലി. പലപ്പോഴും വീട്ടില്‍ നിന്ന് അടിച്ചിറക്കി. അവളുടെ അമ്മ ക്രൂരയായിരുന്നു.- സുധാമണിയുടെ പഴയ കാലം ഓര്‍ക്കുന്ന അച്ഛന്‍ ഇപ്പോള്‍ പറയുന്നു.

2

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+