കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളത്തിന്റെ ഉടമയ്ക്ക് സപ്തതി

  • By Staff
Google Oneindia Malayalam News

കോട്ടയം: മംഗളം പ്രസിദ്ധീകരണങ്ങളുടെ ഉടമയും എം.ഡി. വര്‍ഗീസിന് സപ്തതിയുടെ നിറവ്. ജൂണ്‍ 29 ഞായറാഴ്ച അദ്ദേഹത്തിന് 70 തികയുകയാണ്.

വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും ദൃഢനിശ്ചയത്തോടെയും കഠിനാദ്ധ്വാനത്തോടെയും മുന്നേറിയതിന്റെ വിജയ ചരിത്രമാണ് വര്‍ഗീസിന്റെ ജീവിതം. 15 രൂപ പ്രതിഫലത്തില്‍ പതിനഞ്ചാം വയസില്‍ ദീപികയില്‍ ജീവനക്കാരനായാണ് വര്‍ഗീസിന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഏഴ് വര്‍ഷം അവിടെ ജോലി ചെയ്ത ശേഷം ദീപികയില്‍ നിന്ന് പിരിഞ്ഞു.

പിന്നീട് സ്വന്തമായി എന്തെങ്കിലും സംരംഭങ്ങള്‍ തുടങ്ങണമെന്നായി വര്‍ഗ്ഗീസിന്റെ മോഹം. മംഗലപ്പള്ളി ചാക്കോ മെമ്മോറിയല്‍ പ്രസ് ദീപികയ്ക്കടുത്ത് വാടക കെട്ടിടത്തില്‍ സ്വന്തമായി തുടങ്ങി.

മംഗലപ്പള്ളി എന്ന കുടുംബപ്പേരില്‍ നിന്നാണ് മംഗളം എന്ന പേര് സ്വീകരിച്ചത്. ആദ്യമായി ബുക്ക്ലെറ്റ് സൈസിലാണ് മംഗളം അച്ചടിക്കുന്നത്. 1969 ഏപ്രിലില്‍ മംഗളത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങി. 250 കോപ്പികളാണ് ആദ്യ ലക്കത്തിനുണ്ടായിരുന്നത്.

കവിതാ സമാഹാരങ്ങള്‍, ലഘു നോവലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ 32 പേജ് മംഗളത്തിന് അന്ന് 25 പൈസയായിരുന്നു വില. ഏറെ പ്രചാരം ലഭിച്ച മംഗളം 1975 ഒക്ടോബര്‍ 15ന് ദ്വൈവാരികയായി മാറി.

ദ്വൈവാരികയുടെ പ്രചാരം 20,000 കടന്നപ്പോള്‍ 1977 സെപ്തംബര്‍ 9ന് മംഗളം വാരികയാക്കി മാറ്റി. 1985 ജൂണില്‍ മംഗളം വാരിക 16 ലക്ഷം കടന്നുവര്‍ഗീസിന്റെ ചിരകാല സ്വപ്നമായ മംഗളം ദിനപത്രം 1989 മാര്‍ച്ച് 16നാണ് പുറത്തിറങ്ങിയത്.

മംഗളം വാരിക, കന്യക, സിനിമാ മംഗളം, ബാല മംഗളം, മംഗളം (കന്നഡ), ബാല മംഗളം ചിത്രകഥ, ബാല മംഗള (കന്നഡ) എന്നിവയും വന്‍ പ്രചാരത്തിലുള്ള മംഗളം പ്രസിദ്ധീകരണങ്ങളാണ്. മംഗളം ബുക്സ് എന്ന പുസ്തക പ്രസിദ്ധീകരണ വിഭാഗവും വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്.

മംഗളം എഞ്ചിനീയറിംഗ് കോളജ്, മംഗളം ബി.എഡ്. കോളജ്, മംഗളം ഹയര്‍ സെക്കന്ററി സ്കൂള്‍, മംഗളം ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ ഹൈസ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും മംഗളം ഡയഗ്നോസ്റിക് സ്കാനിംഗ് സെന്ററുകളും മംഗളം സ്കൂള്‍ ഓഫ് പ്രിന്റിംഗ്, ഹോംസ് ആന്റ് റിസോര്‍ട്ട്സ് എന്നിവയും വര്‍ഗീസിന്റേതായുണ്ട്.

കന്യക മഹിളാവേദി, മംഗളം കലാസാഹിത്യ വേദി, ടീച്ചേഴ്സ് ഫോറം, ബാലവേദി, മംഗളം ഓര്‍ക്കെട്രാ, ഫിലിം ക്ലബ് എന്നിവയും മംഗളത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.രാജീവ് ഗാന്ധി അവാര്‍ഡ്, കെ. സുകുമാരന്‍ അവാര്‍ഡ്, സഹോദര സേവാരത്ന അവാര്‍ഡ്, ഹരിത് കേരളം അവാര്‍ഡ്, ഹാര്‍മണി നാഷണല്‍ പുരസ്കാരം, ബസ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ്, രേണുക ബസവ പ്രശസ്തി പുരസ്കാരം, ബയോട്ടിക് അവാര്‍ഡ്, ഡോ. ജി.ആര്‍. അവാര്‍ഡ് എന്നിവ എം.സി. വര്‍ഗീസിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ ക്ലാരമ്മയാണ് കന്യകയുടെ എഡിറ്റര്‍. ഇപ്പോള്‍ ക്ലാരമ്മയോടൊപ്പം നാഗമ്പടത്താണ് വര്‍ഗ്ഗീസിന്റെ താമസം. മക്കളായ സാബു വര്‍ഗീസ്, സാജന്‍ വര്‍ഗീസ്, ഡോ. സജി വര്‍ഗീസ്, ബിജു വര്‍ഗീസ് എന്നിവരും വര്‍ഗ്ഗീസിനെ ഇപ്പോള്‍ ബിസിനസ്സില്‍ സഹായിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X