ലോകത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകം... 'ബ്ലാക്ക് ഡാലിയ'; 22 വയസ്സുള്ള യുവതിയുടെ ശരീരത്തോട് ചെയ്തത്

ക്രൂരമായ കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ പലതും കേട്ടിട്ടുണ്ടാകും. ചിത്രവധം പോലുള്ള കൊലപാതകങ്ങളെ കുറിച്ച് ചരിത്രത്തില്‍ പറയുന്നുണ്ട്. ഗ്യാസ് ചേമ്പറുകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലും എല്ലാം മനുഷ്യര്‍ ഉറുമ്പുകളെ പോലെ മരിച്ചു വീണിട്ടുണ്ട്. ചരിത്രത്തില്‍ അതെല്ലാം കറുത്ത അക്ഷരങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകം ഏതെന്ന് ചോദിച്ചാല്‍, ഒരുപക്ഷേ കുറച്ചധികം ഉത്തരങ്ങളുണ്ടാകും. എന്നാല്‍ അതില്‍ ആദ്യ അഞ്ചില്‍ ഉറപ്പായും ഉണ്ടാകും 'ബ്ലാക്ക് ഡാലിയ' എന്ന അതിക്രൂരമായ കൊലപാതകം. വെറും 22 വയസ്സ് മാത്രം പ്രായമുള്ള ഒരു സിനിമ നടിയായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയുടെ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകള്‍ക്കും അപ്പുറമായിരുന്നു ആ പെണ്‍കുട്ടിയോട് കൊലപാതകി ചെയ്തത്. എന്നാല്‍ ആരാണ് ആ കൊലപാതകി എന്ന് പോലും ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല.

1

എലിസബത്ത് ഷോര്‍ട്ട് എന്ന ഇരുപത്തി രണ്ടര വയസ്സുള്ള യുവതിയുടെ കൊലപാതകത്തെ കുറിച്ചാണ് പറയുന്നത്. 1947 ജനുവരി 15 ന് ആണ് എലിസബത്തിന്റെ ശരീരത്തില്‍ നിന്ന് അതി ക്രൂരമാം വിധം ജീവന്‍ നശിപ്പിക്കപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഈ സംഭവം ലോകം മുഴുവന്‍ അറിയപ്പെട്ടത് 'ബ്ലാക്ക് ഡാലിയ' എന്ന പേരില്‍ ആയിരുന്നു. ഒരുപക്ഷേ, മാധ്യമങ്ങള്‍ ഇത്രയേറെ കാലം ആഘോഷിച്ച മറ്റൊരു കൊലപാതക വാര്‍ത്തയും ചരിത്രത്തില്‍ ഉണ്ടാവില്ല. ഇപ്പോഴും ബ്ലാക്ക് ഡാലിയ പലപ്പോഴും ചര്‍ച്ചകളില്‍ പൊങ്ങിവരാറുണ്ട്.

2

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസിലിനടുച്ച് ലെയ്‌നമെര്‍ട്ട് പാര്‍ക്കില്‍ ആയിരുന്നു എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബോസ്റ്റണ്‍ സ്വദേശിനിയായിരുന്ന എലിസബത്ത് മെഡ്‌ഫോര്‍ഡിലും ഫ്‌ലോറിഡയിലും ഒക്കെ കുറച്ച് കാലം ജീവിച്ചതിന് ശേഷം ആയിരുന്നു കാലിഫോര്‍ണിയയില്‍ എത്തിയത്. ഒരു നടിയാവുക എന്നതായിരുന്നു അവരുടെ ജീവിതാഭിലാഷം. പക്ഷേ, ഒരു സിനിമ നടിയ്ക്ക് കിട്ടാവുന്നതിലും എത്രയോ വലിയ പ്രശസ്തി എലിസബത്തിന് ലഭിച്ചു. പക്ഷേ, അത് അവരുടെ മരണശേഷം ആയിരുന്നു എന്ന് മാത്രം.

3

ഏത് കഠിനഹൃദയനേയും തളര്‍ത്തിക്കളയുന്നതായിരുന്നു കൊല്ലപ്പെട്ട എലിസബത്തിന്റെ മൃതദേഹത്തിന്റെ കാഴ്ച എന്നാണ് പഴയകാല റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1947, ജനുവരി 15 ന് രാവിലെ കണ്ടെത്തിയത് എലിസബത്ത് ഷോര്‍ട്‌സിന്റെ നഗ്നമായ മൃതശരീരം ആയിരുന്നു. നഗ്നമായിരുന്നു എന്നത് മാത്രമല്ല, ആ ശരീരം രണ്ടായി വെട്ടിമുറിക്കപ്പെട്ടിരുന്നു. അരക്കെട്ടിനോട് ചേര്‍ന്നായിരുന്നു ശരീരം മുറിച്ചുമാറ്റപ്പെട്ടിരുന്നത്. രക്തം മുഴുവന്‍ വാര്‍ന്ന് വിളര്‍ത്ത ഒരു ശരീര ഭാഗം മാത്രമായിരുന്നു പോലീസിന് മുന്നില്‍ ഉണ്ടായിരുന്നു. തന്റെ മൂന്ന് വയസ്സുള്ള മകള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന ബെറ്റി ബെര്‍സിംഗര്‍ എന്ന സ്ത്രീയാണ് ഈ മൃതദേഹം ആദ്യം കണ്ടത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളില്‍ ഒക്കെ ഉപയോഗിക്കുന്ന ഒരു ബൊമ്മ ആരോ ഉപേക്ഷിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അടുത്തെത്തിയപ്പോള്‍ ആ യാഥാര്‍ത്ഥ്യം വര്‍ തിരിച്ചറിഞ്ഞു. തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ ബെറ്റി ബെര്‍സിംഗര്‍ പോലീസിനെ ഫോണില്‍ വിവരം അറിയിച്ചു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

4

ഒരു ജോക്കറിന്റെ മുഖത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു കൊല്ലപ്പെട്ട എലിസബത്ത് ഷോര്‍ട്‌സിന്റെ മുഖം. കവിള്‍ ചുണ്ടുകളോട് ചേര്‍ന്ന് രണ്ട് വശത്തേക്കും, ചെവികള്‍ വരേക്കും കീറിയ നിലയില്‍ ആയിരുന്നു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു ജോക്കറിന്റെ ചിരിപോലെ ആയിരുന്നു അവരുടെ മുഖം. തുടകളിലും മാറിടങ്ങളിലും ഒരുപാട് മുറിവുകള്‍ ഉണ്ടായിരുന്നു. പലയിടങ്ങളിലും മാംസം ചെത്തിമാറ്റിയ നിലയിലും ആയിരുന്നു. ശരീരത്തിന്റെ മേല്‍ ഭാഗവും താഴെ ഭാഗവും തമ്മില്‍ ഒരു അടിയുടെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. കുടല്‍മാല, നിതംബത്തിന് താഴെയായി ഞൊറിഞ്ഞുവച്ച നിലയില്‍ ആയിരുന്നു. പ്രത്യേക രീതിയില്‍ ആയിരുന്നു കൈകളും കാലുകളും പ്രത്യേക രീതിയില്‍ ആയിരുന്നു വച്ചിരുന്നത്.

5

പറയാന്‍ പോലും ആകാത്ത രീതിയില്‍ ആയിരുന്നു എലിസബത്തിന്റെ ശരീരത്തെ കൊലപാതകി നശിപ്പിച്ചിരുന്നത്. അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് റിപ്പോര്‍ട്ടിലോ പുരുഷ ബീജം കണ്ടെത്താന്‍ ആയിരുന്നില്ല. അവരുടെ സ്വകാര്യ ഭാഗങ്ങള്‍ എല്ലാം അതിഭീകരമാം വിധം മുറിവേല്‍പിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരുന്നു. മാറിടത്തില്‍ നിന്ന് ഒരു മാംസക്കഷ്ണം എടുത്ത് ജനനേന്ദ്രിയത്തില്‍ തിരുകിവച്ച നിലയില്‍ ആയിരുന്നു എന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. തുടയില്‍ നിന്നും ഒരു മാംസക്കഷ്ണം മുറിച്ചുമാറ്റിയിട്ടുണ്ട്. അവിടെ ഒരു ടാറ്റു ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

6

മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ആരാണ് എലിസബത്ത് ഷോര്‍ട്ടിനെ കൊലപ്പെടുത്തിയത് എന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിലേറെ ദുരുഹമായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം. ആദ്യ ഘട്ടത്തില്‍ തന്നെ അറുപതില്‍ പരം ആളുകളാണ് കൊലപാതകം നടത്തിയത് താന്‍ ആണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഇതുവരെയുള്ള ചരിത്രത്തില്‍ ഏതാണ്ട് അഞ്ഞൂറോളം പേര്‍ ആ കൊലപാതകി താന്‍ ആണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ടത്രെ. അതില്‍ ചിലര്‍ സ്ത്രീകളും ആയിരുന്നു. മറ്റുചിലര്‍ കൊലപാതകം നടക്കുന്ന സമയത്ത് ജനിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.

7

ഒരു നടിയാവാന്‍ കൊതിച്ച എലിസബത്തിന് ആ ആഗ്രഹം നിറവേറ്റാന്‍ ആയില്ല. പക്ഷേ, സിനിമയിലേക്കാന്‍ ആയി അവര്‍ എത്തപ്പെട്ടത് മാര്‍ക്ക് ഹാന്‍സെന്‍ എന്ന തീയേറ്റര്‍ ഉടമയുടെ അടുത്തായിരുന്നു. ഹോളിവുഡിലെ ഒരു അതികായനായിരുന്നു മാര്‍ക്ക് ഹാന്‍സെന്‍. അതുപോലെ തന്നെ ഒരു സ്ത്രീലമ്പടനും. ഹാന്‍സെന്റെ രഹസ്യ കാസിനോയില്‍ ഇത്തരത്തില്‍ സിനിമാമോഹികളായി എത്തിയ മറ്റുപെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു മരണത്തിന് മുമ്പ് എലിസബത്ത് കഴിഞ്ഞിരുന്നത് എന്നാണ് പറയപ്പെടുന്നത്.

8

ഒരുപാട് പുരുഷ സുഹൃത്തുക്കള്‍ എലിസബത്തിനുണ്ടായിരുന്നു എന്നൊക്കെയാണ് അന്ന് വന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പല മാധ്യമങ്ങളും വലിയ സദാചാരഭാഷണങ്ങളും നടത്തിയിട്ടുണ്ട് ഇക്കാര്യത്തില്‍. എലിസബത്തിന്റെ പുരുഷ സുഹൃത്തുക്കളുടെ നിരന്തരമായ വരവും പോക്കും മാര്‍ക്ക് ഹാന്‍സെനെ അസ്വസ്ഥനാക്കിയെന്നും, അയാളുടെ നിര്‍ദ്ദേശ പ്രകാരം ജാക്ക് സാന്‍ഡ് എന്ന് സ്വയം വിളിക്കുന്ന ലെസ്ലി ഡില്ലണ്‍ എന്ന ആള്‍ ആണ് എലിസബത്തിനെ കൊലപ്പെടുത്തിയത് എന്നാണ് ഏറ്റവും ഒടുവില്‍ ഒരു പുസ്തകം വെളിപ്പെടുത്തുന്നത്. പക്ഷേ, പോലീസിന് മുന്നില്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ ഒന്നും തന്നെ അവശേഷിച്ചതുമില്ല.

9

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചായിരുന്നില്ല എലിസബത്ത് കൊല്ലപ്പെട്ടത് എന്നത് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. അധികം ദൂരെയല്ലാത്ത ഒരു ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു എലിസബത്ത് കൊല്ലപ്പെട്ടത് എന്നാണ് കരുതുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ രക്തം തളംകെട്ടി നിന്ന ഒരു ഹോട്ടല്‍മുറി കണ്ടെത്തിയിരുന്നു. രക്തം വാര്‍ന്നാണ് എലിസബത്ത് മരിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കാവുന്ന എല്ലാ വേദനകളും അനുഭവിച്ചായിരുന്നു ആ 22 വയസ്സുകാരി എന്ന് മരണത്തിലേക്ക് പതിച്ചത് എന്നത് മാത്രം വ്യ്ക്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+