'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ്
പീഡമക്കേസിൽ രഞ്ജിത്ത് അറസ്റ്റിലായിട്ടും സിനിമ സംഘടനകൾ ഇപ്പോഴും മൌനം തുടരുകയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. വനിത സംഘടന പ്രതിനിധികൾ എന്തേ പരസ്യമായി പ്രതികരിക്കാത്തതെന്നും ശാന്തിവിള ചോദിച്ചു. യുട്യൂബ് ചാനലിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'അക്കാദമി ചെയർമാൻ ആയിരുന്നപ്പോൾ ഫെസ്റ്റിവലിൽ സമാപന ദിവസം അപ്രതീക്ഷിതമായ അതിഥിയെ കൊണ്ടുവന്ന് കയ്യടി വാങ്ങിയ കക്ഷിയാണ് രഞ്ജിത്ത്. ഒരു അതിജീവിതയുമായിട്ടാണല്ലോ വന്നത് .ആ ഫിലിം ഫെസ്റ്റിവലിന്റെ ചടങ്ങ് തീരുന്നതുവരെ സജി ചെറിയാൻ വായടക്കാതെ ചിരിച്ചുകൊണ്ടിരുന്നു. അതിജീവിത എന്ന ലേബലിനെ അന്ന് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ നന്നായിട്ട് വിറ്റെടുത്തു. മണ്ടൻ മാധ്യമങ്ങൾ രഞ്ജിത്തിനെ വാനോളം പുകഴ്ത്തി.

ഏഴ് മാന്യന്മാരോട് ഗൂഢാലോചന നടത്തി എന്ന കേസിലാണ് നടൻ ദിലീപിനെ ഫെഫ്കയും അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമൊക്കെ മത്സരിച്ച് പുറത്താക്കിയത്. എന്തേ ഇത്രയും സമയമായിട്ടും ഫെഫ്കയും അമ്മയും നിർമ്മാണ സംഘടനയും ഒന്നും ഒരക്ഷരം മിണ്ടുന്നില്ല? ഇതിലെല്ലാം മെമ്പറാണ് രഞ്ജിത്ത്. പുറത്താക്ക് മനുഷ്യരെ ഇയാളെ എന്നാണ് എനിക്ക് പറയാനുള്ളത്. എന്നിട്ട് ജയിലിൽ ചെന്ന് രഹസ്യമായിട്ട് ഐക്യധാർഢ്യം പ്രഖ്യാപിക്ക്. പെണ്ണുപിടിയൻ ആയതുകൊണ്ട് ദിലീപിനെ ഇവർ പരസ്യമായി ഫെഫ്കയിൽ നിന്നും പുറത്താക്കി.എന്നിട്ട് ജയിലിൽ പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദിലീപ് ഒരു മണ്ടനായിരിക്കും, അയാൾ വിശ്വസിച്ചു മറ്റേ ചേട്ടൻ വന്നല്ലോ, ഈ ചേട്ടൻ വന്നല്ലോ, ആ സാർ വന്നല്ലോയെന്നായിരിക്കും.
തലയിൽ കണ്ണട വെച്ച കൂട്ടങ്ങൾ അവിടെ ഉറങ്ങുകയാണോ? ആ യുവ നടിക്ക് ഒരു പിന്തുണ പ്രഖ്യാപിക്ക്. നമ്മുടെ നേതാവിന്റെ പരസ്യ കാമുകൻ ആയതിനാൽ ഈ തലയിൽ കണ്ണടവെച്ചവർ മിണ്ടില്ല. എന്താ ഈ അമ്മ ഭരിക്കുന്നവർ മിണ്ടാത്തത്. എൻറെ അറിവിൽ അമ്മയിലും നിർമ്മാണ സംഘടനയിലും രഞ്ചിത്ത അംഗമാണ്. പുറത്താക്കണ്ടേ. എന്നിട്ട് ഐക്യം പ്രഖ്യാപിക്കൂ. ഉടനെ ഒരു സദാചാര പാലകൻ ഇറങ്ങു. സ്ത്രീ പീഡകനെതിരെ സംസ്ഥാനത്തെ ഒരു ചുവപ്പ് നേതാവിനെ വരെ കാര്യസാധ്യത്തിനായി പനിനീർത്തേൻ നുകരാൻ അവസരം ഉണ്ടാക്കി കൊടുത്ത മഹാനാണ് വിഗ്ഗും റോസ് പൗഡറും കണ്ണുരുട്ടിയും കാണിച്ച് ഇറങ്ങാൻ പോകുന്നത്. കാരണം രഞ്ജിത് ആണല്ലോ മറ്റേ സംഘടന പൊളിച്ച് കൈയിൽ കൊടുത്തത്. അതുകൊണ്ട് ഇന്നോ നാളെയോ ഇറങ്ങി രഞ്ജിത്തിനെ കൊല വിളിച്ചുകൊണ്ട് സ്ത്രീകൾക്ക് ഇവിടെ ജീവിക്കാൻ നിവർത്തിയില്ല എന്നൊക്കെ പറഞ്ഞിട്ട് വരും.
രണ്ടു ദിവസത്തിനുള്ളിൽ രഞ്ജിത്തിനെതിരെ വരും, ചാവേറുകളെ കൊണ്ട് തെറിയും വിളിപ്പിക്കും .ജാമ്യം കിട്ടിയാൽ എങ്ങനെയാകും രഞ്ജിത്ത് വീട്ടിൽ കയറി ചെല്ലുക?അപ്പോഴും ഒരു സംശയം 150 പേർ ജോലി ചെയ്യുന്ന സെറ്റാണ്. അതിന്റെ നെടുംതുണായ സംവിധായകൻ അയാളുടെ കാരവാനിലേക്ക് വിളിപ്പിച്ചപ്പോൾ ഒറ്റക്കാണോ യുവനടി കയറി ചെന്നത്? ഒറ്റക്കായിരുന്നോ ഈ കാമദേവൻ കാരവാനിൽ ഇരുന്നത്? കാരവനിൽ ഒരാൾ വാതിൽ തുറക്കാനും അടയക്കാനും എസി ഇടാനും കൂട്ടാനും കുറയക്കാനും ഒക്കെ ആയിട്ടുണ്ടാവും. നടി ചെല്ലുമ്പോൾ അയാൾ ഈ ഡോറിന്റെ ഫ്രണ്ടിൽ ഉണ്ടായിട്ടുണ്ടാവില്ലേ? സ്ഥലകാല ബോധം മറന്ന് ഈ പറയുന്ന സംവിധായകൻ പെരുമാറുമോ? സജഷൻ പറയുന്നതിനപ്പുറം ഒന്നും നടക്കാൻ സാഹചര്യം അനുവദിക്കുന്നില്ല .കേസ് ബലക്കാൻ അപമര്യാദയായി എന്നുകൂടി എഴുതിച്ചേർത്തത് ആവില്ലേ ഒരു ഗുമ്മിന് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. വിട്ടുപിഴിച്ചാൽ മനോഭവംഒക്കെ കാണിച്ചാൽ വരുംകാല മലയാള സിനിമയിലെ നായികയാവാം എന്നൊക്കെ പറഞ്ഞു കാണും. അതിനപ്പുറമൊക്കെ അയാൾ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. വയസ്സായാലും അണ്ണാൻ മരം കയറ്റം നിർത്താറില്ല എന്ന് എനിക്കറിയാം. എങ്കിലും ചോദിക്കുന്നു കരളും കൂമ്പും ഒക്കെ റീപ്ലാന്റ് ചെയ്ത് അതൊക്കെ ഒന്ന് പൊടിച്ചു വരുന്നതിനു മുമ്പ് ഇങ്ങനെയൊക്കെ ചാടി പുറപ്പെടാൻ ആകുമോ?
സ്ത്രീത്വത്തെ അപമാനിച്ചിരിക്കാം ഉറപ്പ്. ലൈംഗിക അതിക്രമം അതിരി കടന്നുപോയില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇവിടെ തലസ്ഥാനത്ത് എല്ലാത്തിലും കയറി അഭിപ്രായം പറയുന്ന, ദിലീപിന്റെ സിനിമ കാണാത്ത, ദിലീപിന്റെ പടത്തിന് ഡബ്ബ് ചെയ്തിട്ട് ദിലീപിന്റെ പടം കാണാത്ത ഒരു ആർട്ടിസ്റ്റ് ഉണ്ടല്ലോ, ഒരനക്കവും ഈ വിഷയത്തിനെകുറിച്ച് കമാന്ന് മിണ്ടിയിട്ടില്ല. മോൻ ഒരെണ്ണം രഞ്ജിത്തിന്റെ കൂടെ പണ്ട് വർക്ക് ചെയ്തിരുന്നതിനാൽ മൗനിബാബ ആയതാണോ അതോ നെടുമങ്ങാട് സീറ്റ് തരപ്പെടുത്താത്തതിന്റെ നിരാശയിലാണോ എന്താണെന്ന് മനസിലാകുന്നില്ല.












Click it and Unblock the Notifications