• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോബ് മാസ്ററും ഒരു വിവാദവും

  • By Staff

ജോബ് മാസ്റര്‍ എന്ന സംഗീത സംവിധായകനെ കുറിച്ച് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് പ്രണയത്തിന്റെ ഗൃഹാതുരത്വമുറങ്ങുന്ന ഈ ഗാനമാണ്. ഈ പാട്ടിന് ഈണം പകര്‍ന്നുകൊണ്ട് ജോബ് മാസ്റര്‍ മലയാളത്തിന്റെ ഹൃദയം കീഴടക്കുകയായിരുന്നു.

ഈ ഗാനത്തിന് നിത്യയൗവനമാണെങ്കിലും ജോബ് മാസ്റര്‍ക്ക് ഇപ്പോള്‍ വാര്‍ധക്യമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗത്തോട് മല്ലിടുന്ന വാര്‍ധക്യം. ചുരുക്കം ചില ആദരിക്കല്‍ ചടങ്ങുകളൊഴിച്ചാല്‍ വീട്ടിലെ സ്വാകാര്യതകളില്‍ മാത്രമായി ഒതുങ്ങിക്കഴിയുന്ന ഈ വയാേേധിക പ്രതിഭ അടുത്തയിടെ അപ്രതീക്ഷിതമായി വാര്‍ത്തകളിലെത്തി. തന്റെ വിഖ്യാതമായ സംഗീതസൃഷ്ടികളിലൊന്ന് അപഹരിക്കപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് പ്രതികരിക്കാന്‍ ജോബ് മാസ്റര്‍ നിര്‍ബന്ധിതനായി.

ഏറെ ഖ്യാതി നേടിയ, ക്രിസ്തീയ കുടുംബങ്ങളിലെ രാത്രി പ്രാര്‍ഥനയുടെ ഭാഗമായി ഇന്നും നിറഞ്ഞുനില്‍ക്കുന്നു ഞാനുറങ്ങാന്‍ പോകും മുമ്പായ് നിനക്കേകുന്നിതാ നന്ദി നന്നായ് എന്ന ഗാനമാണ് അപഹരിക്കപ്പെട്ടത്. ജോബ് മാസ്റര്‍ സംഗീതം പകര്‍ന്ന ഈ ഗാനം യശശരീരനായ സംഗീത സംവിധായകന്‍ ബാബു രാജിന്റെ സ്മരണയ്ക്കായി മലയാള ചലച്ചിത്ര സാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ട കോഴിക്കോട് നടത്തിയ സംഗീതസംഗമത്തില്‍ ബാബുരാജിന്റെ സൃഷ്ടിയായി അവതരിപ്പിക്കുകയായിരുന്നു. ഈ ഗാനം രചിച്ചത് വയലാറാണെന്ന പുതിയ കണ്ടെത്തലും മാക്ട നടത്തി. വയലാറും ബാബുരാജും ജീവിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം.

ഇതിനു പുറമെ സംഗീത സംഗമത്തിന്റെ ഓഡിയോ കാസറ്റിലും ഈ പാട്ട് ഉള്‍പ്പെടുത്തി. ഇത്രയുമൊക്കെയായിട്ടും നിശബ്ദത പാലിച്ച ജോബ് മാസ്റര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒടുവില്‍ പ്രതികരിച്ചത്. മാക്ടയ്ക്ക് അബദ്ധം മനസിലായപ്പോള്‍ ഏറെ വൈകിയിരുന്നു. മാസ്ററോട് മാപ്പ് പറഞ്ഞാണ് മാക്ട മുഖം രക്ഷിച്ചത്.

മനോഹരഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജോബ് മാസ്റര്‍

സുഹൃത്തുക്കള്‍ക്കും സംഗീതവേദികളിലും ജോബ് മാസ്ററായി അറിയപ്പെടുന്നു കെ.വി. ജോബ്. ചലച്ചിത്രഗാനങ്ങള്‍, നാടകഗാനങ്ങള്‍, ആരാധനാക്രമസംഗീതം, ലളിതഗാനം, ശാസ്ത്രീയസംഗീതം തുടങ്ങി അദ്ദേഹത്തിന്റെ മധുരസ്പര്‍ശമേല്‍ക്കാത്ത സംഗീതശാഖകളില്ല.

എറണാകുളം നോര്‍ത്തിലെ കിണറ്റിങ്കല്‍ കുടുംബത്തില്‍ 1929 ജൂണ്‍ 16ന് ജനിച്ച ജോബ് 12-ാം വയസിലാണ് സംഗീതാഭ്യസനം തുടങ്ങിയത്. 10 വര്‍ഷം നീണ്ട ആദ്യകാല സംഗീതസപര്യ സാഫല്യത്തിലെത്തുന്നത് 1956ല്‍ കൊച്ചിയില്‍ എഡ്ഡി മാസ്ററുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തോടെയാണ്. തുടര്‍ന്ന് പ്രത്യേക സംവിധായകരുടെ നാടകങ്ങളിലൂടെ കെ.ബി. ജോബ് എന്ന സംഗീതസംവിധായകന്‍ വളരുകയായിരുന്നു. പി.ജെ. ആന്റണിയുമായുള്ള ആത്മബന്ധം തുടങ്ങിയതും ഇക്കാലത്താണ്. ഒരാള്‍ കൂടി കള്ളനായി എന്ന സിനിമയിലൂടെ ചലച്ചിത്ര സംഗീതരംഗത്തെത്തിയ ജോബ് മാസ്റര്‍ റോസി, പെങ്ങള്‍, ബല്ലാത്ത പഹയന്‍, പെരിയാര്‍, നിധി, തൊമ്മന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നു.

മദ്രാസില്‍ പി.ജെ. ആന്റണിക്കൊപ്പമായിരുന്നു മാസ്ററുടെ താമസം. യേശുദാസിന്റെ ആദ്യകാലഗാനങ്ങളില്‍ ശ്രദ്ധേയമായ ചിലത് മാസ്ററുടേതായിരുന്നു. 1973ല്‍ കേരളത്തിലേക്ക് മടങ്ങിയ മാസ്റര്‍ പിന്നീട് ഭക്തിഗാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗപീഡകളില്‍ ക്ലേശിക്കുമ്പോഴും സംഗീതസേവനത്തില്‍ മുഴുകാന്‍ കൊതിക്കുന്ന ജോബ് മാസ്ററുടെ ഇഷ്ടഉപകരണം സിത്താറാണ്. ഓര്‍ക്കസ്ട്രേഷന്റെ പെരുമഴ ഇന്നത്തെ ഗാനങ്ങളെ വികലമാക്കുന്നുവെന്നാണ് ജോബ് മാസ്ററുടെ പരാതി.

സംഗീതമോഷണ വിവാദത്തെ പറ്റി അധികം സംസാരിക്കാന്‍ മാസ്റര്‍ തയാറായില്ല. ആരെയും തേജോവധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നത് തന്നെ കാരണം. മലയാള സിനിമ തനിക്ക് നല്‍കിയ അംഗീകാരങ്ങളില്‍ തികച്ചും സന്തുഷ്ടനാണെന്ന് വ്യക്തമാക്കാനും അദ്ദേഹത്തിന് മടിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more