Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുരാജ് പുരസ്കാരം ഔസേപ്പച്ചന്

തൃശൂര്‍: അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകന്‍ ബാബുരാജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ബാബുരാജ് പുരസ്കാരം സംഗീത സംവിധായകന്‍ ഔസേപ്പച്ചന്.

25 വര്‍ഷത്തോളമായി മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് നല്‍കിവരുന്ന സമഗ്രമായ സംഭാവനകളെ വിലയിരുത്തിയാണ് ഔസേപ്പച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സുവര്‍ണമുദ്രയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം ഏര്‍പ്പെടുത്തിയത് കേരളാ ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ ആണ്.

തൃശൂര്‍ മഹാരാജ ദര്‍ബാര്‍ ഹാളില്‍ ഫിബ്രവരി 24 ശനിയാഴ്ച നടക്കുന്ന ഫിലിം ഓഡിയന്‍സ് കൗണ്‍സിലിന്റെ നാലാം അവാര്‍ഡ് നൈറ്റില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് സജീവന്‍ നമ്പിയത്ത് ജനവരി 20 ശനിയാഴ്ചഅറിയിച്ചു.

സൂര്യ കൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷനായുള്ള കമ്മിറ്റിയാണ് ഔസേപ്പച്ചനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. 1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയാണ് ഔസേപ്പച്ചന്‍ മലയാള ചലച്ചിത്ര ഗാനരംഗത്തെത്തുന്നത്.

ഒ. എന്‍.വി രചിച്ച ഇതിലെ ഗാനങ്ങളിലൂടെ തന്നെ ഔസേപ്പച്ചന്‍ ശ്രദ്ധിക്കപ്പെട്ടു. ഭരതന്‍ സംവിധാനം ചെയ്ത് ഈ ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഭരതന്‍ തന്നെ സംവിധാനം ചെയ്ത ചിലമ്പിലെ ഗാനങ്ങളും ഔസേപ്പച്ചന്‍ മനോഹരമാക്കി.

ഉണ്ണികളെ ഒരു കഥ പറയാം, തൂവല്‍സ്പര്‍ശം, വന്ദനം, ആകാശദൂത് തുടങ്ങിയ ചിത്രങ്ങളില്‍ ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റായിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദമാണ് ഔസേപ്പച്ചന്‍ ഏറ്റവും ഒടുവില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+