കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അള്ളാരാഖയ്ക്ക് സ്മരണാഞ്ജലി

  • By Staff
Google Oneindia Malayalam News

മുംബൈ: അള്ളാരാഖയുടെ ആദ്യത്തെ ചരമവാര്‍ഷിക ദിനത്തില്‍ പ്രഗത്ഭ സംഗീതജ്ഞര്‍ അപൂര്‍വമായ കൂട്ടായ്മയാല്‍ സ്മരണാഞ്ജലി തീര്‍ക്കുന്നു.

ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭസംഗീതജ്ഞര്‍ അള്ളാരഖയുടെ ആദ്യ ചരമവാര്‍ഷിക ദിനമായ ഫിബവരി മൂന്നിന് മുംബൈയില്‍ കൂടിച്ചേരും. മുംബൈയിലെ നാഷണല്‍ സെന്റര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിലും കാലാ ഗോഡയിലുമായാണ് പരിപാടികള്‍ നടക്കുന്നത്.

അള്ളാരാഖയുടെ മകന്‍ സക്കീര്‍ ഹുസൈന് പുറമെ കിഷോരി അമോങ്കറും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയും സുല്‍ത്താന്‍ ഖാനും പരിപാടിയില്‍ പങ്കെടുക്കും. വിദേശ സംഗീതജ്ഞരായ ജിയോവന്നി ഹിഡല്‍ഗോ, സികിരു അഡെപോജു, സാക്സഫോണിസ്റ് ജോര്‍ജ് ബ്രൂക്സ് എന്നിവരും അള്ളാരാഖയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനെത്തും.

ജനവരി 23 ചൊവാഴ്ച സക്കീര്‍ ഹുസൈനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്മരണാഞ്ജലിയെക്കുറിച്ച് അറിയിച്ചത്.

ക്സാസിക്കല്‍ പാശ്ചാത്യ-പൗരസ്ത്യ സംഗീതസമന്വയത്തിന് (ഫ്യൂഷന്‍ മ്യൂസിക്)തുടക്കം കുറിച്ച എല്‍. ശങ്കര്‍ (വയലിന്‍), വിക്കു വിനായക്രം (ഗഡം), ജോണ്‍ മക്ലൊഖിന്‍ (ഗിത്താര്‍), സക്കീര്‍ ഹുസൈന്‍ (തബല) എന്നിവര്‍ അവതരിപ്പിക്കുന്ന കച്ചേരിയായിരിക്കും സംഗീതോത്സവത്തിലെ പ്രധാന സവിശേഷത. 17 വര്‍ഷത്തിനു ശേഷമാണ് ഇവര്‍ ഇന്ത്യയില്‍ വീണ്ടും പരിപാടി അവതരിപ്പിക്കാന്‍ ഒന്നിക്കുന്നത്.

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സ്മരണാഞ്ജലിക്ക് 40 തബല വാദകര്‍ ചേര്‍ന്നുളള കച്ചേരിയോടെ തുടക്കം കുറിക്കും. തുടര്‍ന്ന് കിഷോരി അമോങ്കാറിനും ശിവകുമാര്‍ ശര്‍മക്കുമൊപ്പം സക്കീര്‍ ഹുസൈനും ചേരുന്ന ഒരു അപൂര്‍വ സംഗീത സംഗമത്തിന് വേദിയൊരുങ്ങും.

അള്ളാരാഖയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും അവതരിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X