കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നാദം അണഞ്ഞുപോയി.....

  • By Staff
Google Oneindia Malayalam News

സംഗീതത്തിന്റെ ലോകത്തോട് വിട പറഞ്ഞ് ജൂണ്‍ അഞ്ച് ചൊവാഴ്ച നിത്യനിദ്രയിലേക്ക് വിരമിച്ച വയലിനിസ്റ് പി.പി.വൈദ്യനാഥനെ അറിഞ്ഞത് മലയാളികളേക്കാള്‍ പരദേശികളാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കച്ചേരി നടത്തുകയും ആകര്‍ഷകമായ ഒട്ടേറെ ടിവി പരസ്യങ്ങള്‍ക്ക് സംഗീതം പകരുകയും പ്രശസ്തമായ ആല്‍ബങ്ങള്‍ക്ക് ഈണം നല്‍കുകയും ചെയ്ത നാഥന്‍ എന്ന പി.പി.വൈദ്യനാഥന് അര്‍ഹമായ അംഗീകാരം കേരളം നല്‍കിയില്ല.

ദൂരദര്‍ശനില്‍ വന്ന മിലേ...സുര്‍മേരാ തുമാര... എന്ന പ്രശസ്തമായ ആല്‍ബത്തിന് ഈണം പകര്‍ന്നത് വൈദ്യനാഥനാണ്. ടിവി പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ചില പരസ്യഗാനങ്ങള്‍ക്ക് മനോഹരമായ ഈണം ചമച്ചത് നാഥനായിരുന്നു. ബജാജ് സ്കൂട്ടറിന്റെയും ഹമാം, റെക്സോണ, ചന്ദ്രിക, ലൈഫ് ബോയ്, നിര്‍മ തുടങ്ങിയ സോപ്പുകളുടെയും പരസ്യത്തിന് സംഗീതം നല്‍കിയത് നാഥനാണെന്നത് അധികമാരും അറിയാന്‍ ഇടയില്ല.

മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ദു:ഖസൂചകമായി ആകാശവാണി പ്രക്ഷേപണം ചെയ്തത് നാഥന്‍ മീട്ടിയ ശ്രുതികളാണ്. ആകാശവാണിയില്‍ ഏറെക്കാലം വയലിനിസ്റായി ജോലി നോക്കിയിരുന്നു നാഥന്‍. നാഥന്റെ വയലിന്‍ പരിപാടി ബിബിസിയില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

സംഗീതത്തെ ആത്മാവില്‍ ആവാഹിച്ച നാഥന്റെ പ്രിയപ്പെട്ട മൃഗം കുരങ്ങനായിരുന്നു. പക്ഷേ ആ പ്രിയത്തിന് അദ്ദേഹത്തിന്് ഏറെ വില നല്‍കേണ്ടിവന്നു. ഇടതുകൈയിലെ രണ്ടു വിരലുകള്‍ ഒരു കുരങ്ങന്‍ കടിച്ചുമുറിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വയലിന്‍ മീട്ടുന്നത് നിര്‍ത്തേണ്ടിവന്നു. 1980ലായിരുന്നു സംഭവം. പിന്നീട് അദ്ദേഹം സംഗീത സംവിധായകനായി മാത്രമാണ് പ്രവര്‍ത്തിച്ചത്.

നാഥന് ലഭിച്ചിട്ടുള്ള അവാര്‍ഡുകള്‍ ഒട്ടെറെയാണ്. 78ലും 89ലും അദ്ദേഹം റേഡിയോ, ടിവി പരസ്യക്കരാറുകാരുടെ അഖിലേന്ത്യാ പുരസ്കാരം നേടി. 88ലെ ഹമിദ് സയാനി ട്രോഫി, ടിവി-റേഡിയോ പബ്ലിക് സര്‍വീസ് ഹിന്ദി അസോസിയേഷന്‍ പുരസ്കാരം, ജാഫാ ഇന്ത്യന്‍ അക്കാദമി എക്സലന്‍സ് പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X