കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വര്‍ഷം പിന്നിടുന്ന വര്‍ത്തമാനം

  • By Staff
Google Oneindia Malayalam News

സൂര്യ ടിവിയുടെ സംഭാഷണ പരമ്പരയായ വര്‍ത്തമാനം മൂന്ന് വര്‍ഷം പിന്നിടുന്നു. മലയാള ടെലിവിഷന്‍ രംഗത്ത് ഏറ്റവും നീണ്ട കാലയളവില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന നേര്‍ക്കുനേരെയുള്ള ടോക്ക് ഷോ ആയിരിക്കുകയാണ് വര്‍ത്തമാനം.

സംസ്ഥാന-ദേശീയ രാഷ്ട്രീയ രംഗത്തെ സംഭവവികാസങ്ങള്‍, സാമൂഹിക വിഷയങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍, കല, സിനിമ, സംസ്കാരം-ഇങ്ങനെ അനേകം വിഷയങ്ങള്‍ വര്‍ത്തമാനം ചര്‍ച്ചാവിഷയമാക്കി. എപ്പോഴും കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പരിപാടിയുടെ ശില്‍പ്പികള്‍ ശ്രദ്ധിച്ചിരുന്നു.

എ. കെ. ആന്റണിയും പിണറായി വിജയനും മുതല്‍ മുരളീ മനോഹര്‍ ജോഷി, പ്രകാശ് കാരാട്ട്, അംബികാസോണി, കുശഭാവു താക്കറെ വരെ അനേകം രാഷ്ട്രീയ നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

പി. ടി. ഉഷ, മീനാക്ഷി തമ്പാന്‍, സുമന്‍ സഹായ്, ബൃന്ദാ കാരാട്ട്, അജിത, സുഗതകുമാരി, സി. കെ. ജാനു ഇങ്ങനെ സ്ത്രീയുടെ ഉറച്ച ശബ്ദവും വര്‍ത്തമാനം പ്രേക്ഷകരിലെത്തിച്ചു.

ടി. പത്മനാഭന്‍, ജയശ്രീ മിശ്ര, മോഹന്‍ലാല്‍, ചിത്രാ വിശേശ്വരന്‍, ഡോ. എല്‍. സുബ്രഹ്മണ്യം, പത്മാ സുബ്രഹ്മണ്യം, അടൂര്‍ ഗോപാലകൃഷ്ണന്‍, മുരളീ നായര്‍ തുടങ്ങി വിവിധ മേഖലകളില്‍ പേരെടുത്തവര്‍ വര്‍ത്തമാനത്തിലൂടെ ഉള്ളു തുറന്നു.

കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒരു പാനലാണ് വര്‍ത്തമാനം അവതരിപ്പിക്കുന്നത്. ജി. ശക്തിധരന്‍, സി. ഗൗരീദാസന്‍ നായര്‍, എം. ജി. രാധാകൃഷ്്ണന്‍, ജേക്കബ് ജോര്‍ജ്, പി. പി. ജെയിംസ്, ജി. ശേഖരന്‍ നായര്‍, ഇ. സോമനാഥ് തുടങ്ങിയവരാണ് അതിഥികളോട് സംസാരിക്കുന്നത്. സഞ്ജയ് മോഹനാണ് വര്‍ത്തമാനത്തിന്റെ സംവിധായകന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X