പത്മരാജന്‍ പുരസ്കാരം ശേഷത്തിനും എം. മുകന്ദനും
തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്മരാജന്‍ പുരസ്കാരം ശേഷത്തിനും എം. മുകന്ദനും.
മികച്ച ചലച്ചിത്രത്തിനുള്ള പത്മരാജന്‍ പുരസ്കാരം ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ശേഷത്തിനാണ്. ചിത്രത്തിന്റെ സംവിധായകന് 20,000 രൂപയും ശില്പവും തിരക്കഥാകൃത്തിന് 10,000 രൂപയും ശില്പവും ലഭിക്കും.
മികച്ച കഥയ്ക്കുള്ള പുരസ്കാരം എം. മുകുന്ദന്റെ മനോരമ വാര്‍ഷികപതിപ്പില്‍ പ്രസിദ്ധീകരിച്ച വളയുന്ന വരയ്ക്കാണ്. കഥാകൃത്തിന് 10,000 രൂപയും ശില്പവും ലഭിക്കും.
കെ. ജി. ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്. എം. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സമിതി മികച്ച കഥ തിരഞ്ഞെടുത്തു.
പത്മരാജന്റെ ജന്മദിനമായ മെയ് 23ന് അവാര്‍ഡുകള്‍ സമ്മാനിക്കും.












Click it and Unblock the Notifications