കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2,000 സംഗീതോപകരണങ്ങളുമായി ജോര്‍ജ്ജ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഏറ്റവുമധികം സംഗീതോപകരണങ്ങള്‍ സ്വന്തമാക്കിയതിന്റെ പേരില്‍ ഗിന്നസ് ബുക്കിലേക്ക് കയറാന്‍ ഊഴം കാത്തിരിക്കുകയാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്.

പല കാലങ്ങളില്‍ നിന്നുള്ള 2,000 സംഗീതോപകരണങ്ങളാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ പക്കലുള്ളത്. തന്നെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 45 കാരനായ ഫെര്‍ണാണ്ടസ് ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ വസ്തുതകള്‍ നേരിട്ട് ബോധ്യപ്പെട്ട ശേഷമേ പേര് ചേര്‍ക്കാനാവൂ എന്നാണ് ഗിന്നസ് ബുക്ക് അധികൃതരുടെ വിശദീകരണം.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുന്നതിന് തടസ്സം നില്ക്കുന്നത് സാമ്പത്തിക പരാധീനതയാണ്. ഈ ഉപകരണങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ച് അവിടേക്ക് ഗിന്നസ് ബുക്ക് അധികൃതരെ ക്ഷണിക്കുകയാണ് വേണ്ടത്. നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവര്‍ വൈകാതെ പേര് ചേര്‍ക്കും. പക്ഷെ സാമ്പത്തിപ്രശ്നം മൂലം ഇതുവരെയും ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ജോര്‍ജ്ജ് ഫെര്‍ണ്ടാസിന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ സംഗീത നാടക അക്കാദമി പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് സഹായിക്കാമെന്നേറ്റിരിക്കുകയാണ്.

കാര്യങ്ങള്‍ വിലയിരുത്താന്‍ എന്തായാലും ജനവരി 17നും ഫിബ്രവരി രണ്ടിനും ഇടയില്‍ ഗിന്നസ് ബുക്ക് അധികൃതര്‍ നേരിട്ടെത്താമെന്ന് കത്തിലൂടെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയത്തായി പ്രദര്‍ശനം സംഘടിപ്പിക്കാനാണ് ജോര്‍ജ്ജിന്റെ ശ്രമം.

പല രാജ്യങ്ങളില്‍ നിന്നുള്ള സംഗീതോപകരണങ്ങള്‍ എന്റെ പക്കലുണ്ട്. 500 വര്‍ഷം പഴക്കുമുള്ള വീണയും ജര്‍മ്മന്‍കാരനായ സുഹൃത്ത് സമ്മാനിച്ച ആസ്ത്രേല്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന സംഗീതോപകരണവും തന്റെ ശേഖരത്തിലുണ്ട്.- ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അഭിമാനത്തോടെ പറയുന്നു.

എന്റെ ശേഖരത്തിലെ അധികം ഉപകരണങ്ങളും നേരിട്ട് കണ്ടെത്തിയവയാണ്. കുറെയെണ്ണം പഴയ ചിത്രങ്ങള്‍ നോക്കി, അതേ പടി നിര്‍മ്മിച്ചിട്ടുണ്ട്. - ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ശേഖരത്തില്‍ കുറെ ഉപകരണങ്ങള്‍ വിദേശത്തുനിന്നും ലഭിച്ചവയാണെന്ന് സംഗീത നാടക അക്കാദമി അംഗം ലീലാ പണിക്കര്‍ പറയുന്നു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തന്റെ വീട്ടില്‍ സംഗീതോപകരണങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള ധാരാളം പേര്‍ സംഗീതോപകരണങ്ങള്‍ക്കായി ജോര്‍ജ്ജിനെ സമീപിക്കുന്നു. ഇവരില്‍ പലരും സന്തോഷപ്രകടനമെന്ന നിലയില്‍ ജോര്‍ജ്ജിന് അവരുടെ രാജ്യത്തെ സംഗീതോപകരണങ്ങള്‍ അയച്ചുകൊടുക്കാറുണ്ട്. തന്റെ ശേഖരത്തിലുള്ള നല്ലൊരു പങ്ക് ഉപകരണങ്ങളും ഇങ്ങിനെ ലഭിച്ചവയാണെന്ന് ജോര്‍ജ്ജ് പറയുന്നു.

സാമ്പത്തിക പരാധീനതയുണ്ടെങ്കിലും, സംഗീതോപകരണങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഒരു വീട് വാടകയ്ക്കെടുത്തിരിക്കുകയാണ്. തന്റെ കയ്യിലുള്ള ഉപകരണങ്ങളില്‍ പകുതിയിലേറെയും ഉപയോഗിക്കാവുന്നവയാണ്. ഇവ പതിവായി വായിച്ചില്ലെങ്കില്‍ നശിച്ചുപോകും. ഇതിന് കേരളസര്‍ക്കാര്‍ മുന്നോട്ട് വരുമെന്ന് കരുതുന്നു- ജോര്‍ജ്ജ് തന്റെ ആശങ്കയും പ്രതീക്ഷയും പങ്കുവയ്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X